ml_tn/mrk/03/intro.md

6.6 KiB

മര്‍ക്കോസ് 03 പൊതു കുറിപ്പുകള്‍

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍

ശബ്ബത്ത്

ശബ്ബത്ത് ദിനത്തില്‍ ജോലി ചെയ്യുന്നത് മോശെയുടെ ന്യായപ്രമാണത്തിന് എതിരായിരുന്നു. ശബ്ബത്തില്‍ ഒരു രോഗിയെ സൌഖ്യമാക്കുന്നത് ഒരു “ജോലി” ആകുന്നു എന്നാണ് പരീശന്മാര്‍ വിശ്വസിച്ചിരുന്നത്, ആയതിനാലാണ് ശബ്ബത്തില്‍ യേശു ഒരു രോഗിയെ സൌഖ്യം ആക്കിയപ്പോള്‍ അത് തെറ്റാണ് എന്ന് അവര്‍ പറഞ്ഞത്. (കാണുക: rc://*/tw/dict/bible/kt/lawofmoses)

“ആത്മാവിനു എതിരായ ദൂഷണം”

ഈ പാപം അനുവര്‍ത്തിക്കുമ്പോള്‍ ജനം എന്തു നടപടിയാണ് സ്വീകരിക്കുന്നത് അല്ലെങ്കില്‍ എന്തു വാക്കുകള്‍ ആണ് അവര്‍ പ്രസ്താവിക്കുന്നത് എന്ന് ആര്‍ക്കും തന്നെ തീര്‍ച്ചയായി അറിയുകയില്ല. എന്നിരുന്നാലും, അവര്‍ പരിശുദ്ധാത്മാവിനെയും അവിടുത്തെ പ്രവര്‍ത്തികളെയും ദുഷിച്ചു പറഞ്ഞിരിക്കണം. പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തികളുടെ ഒരു ഭാഗം എന്നത് ജനത്തെ അവര്‍ പാപികള്‍ ആണെന്ന് ബോധം വരുത്തുന്നതും അവരോട് ദൈവം ക്ഷമിക്കേണ്ടതായിരിക്കുന്നു എന്ന് ഗ്രഹിപ്പിക്കേണ്ടതുമാകുന്നു. ആയതുകൊണ്ട്, ആരെങ്കിലും പാപം ചെയ്യുന്നത് നിര്‍ത്തുവാന്‍ ശ്രമിക്കുന്നില്ല എങ്കില്‍, താന്‍ മിക്കവാറും പരിശുദ്ധാത്മാവിനെതിരായി ദൂഷണം പറയുന്നവന്‍ ആയി മാറുന്നു. (കാണുക: [[rc:///tw/dict/bible/kt/blasphemy]]ഉം [[rc:///tw/dict/bible/kt/holyspirit]]ഉം)

ഈ അദ്ധ്യായത്തില്‍ ഉള്ള ഇതര പരിഭാഷ പ്രയാസങ്ങള്‍

പന്ത്രണ്ടു ശിഷ്യന്മാര്‍

തുടര്‍ന്നു നല്കപ്പെട്ടിട്ടുള്ളവയാണ് പന്ത്രണ്ടു ശിഷ്യന്മാരുടെ പേരുകള്‍:

മത്തായിയില്‍:

ശിമോന്‍ (പത്രോസ്), അന്ത്രെയാസ്, സെബദിയുടെ മകനായ യാക്കോബ്, സെബദിയുടെ മകനായ യോഹന്നാന്‍, ഫിലിപ്പോസ്, ബര്‍ത്തൊലൊമായി, തോമസ്‌, മത്തായി, അല്ഫായുടെ മകനായ യാക്കോബ്, തദ്ദായി, എരിവുകാരനായ ശീമോന്‍, യൂദാ ഇസ്കരിയോത്ത്

മര്‍ക്കൊസില്‍:

ശീമോന്‍ (പത്രോസ്), അന്ത്രെയോസ്, സെബദിയുടെ മകനായ യാക്കോബും, സെബദിയുടെ മകനായ യോഹന്നാനും (രണ്ടു പേര്‍ക്കും ബൊവനേര്‍ഗ്ഗെസ്, അതായത് ഇടിമക്കള്‍ എന്ന പേര് നല്‍കപ്പെട്ടിരുന്നു). ഫിലിപ്പോസ്, ബര്‍ത്തൊലൊമായി, മത്തായി, തോമസ്‌, അല്ഫായുടെ മകനായ യാക്കോബ്, തദ്ദായി, എരിവുകാരനായ ശീമോന്‍, യൂദാ ഇസ്കരിയോത്ത് എന്നിവര്‍

ലൂക്കൊസില്‍:

ശീമോന്‍ (പത്രോസ്) അന്ത്രെയോസ്, യാക്കോബ്, യോഹന്നാന്‍, ഫിലിപ്പോസ്, ബര്‍ത്തൊലൊമായി, മത്തായി, തോമസ്‌, അല്ഫായുടെ മകനായ യാക്കോബ്, ശീമോന്‍ (എരിവുകാരന്‍ എന്ന് അറിയപ്പെട്ടിരുന്നു), യാക്കോബിന്‍റെ മകന്‍ ആയ യൂദാ, മറ്റും യൂദാ ഇസ്കര്യോത്ത്.

തദ്ദായി മിക്കവാറും യാക്കോബിന്‍റെ മകന്‍ ആയ യൂദ എന്ന വ്യക്തി തന്നെ ആയിരിക്കും,

സഹോദരന്മാരും സഹോദരിമാരും

ഒരേ മാതാപിതാക്കള്‍ ഉള്ളവരെ ജനം പൊതുവേ “സഹോദരന്‍” എന്നും “സഹോദരി” എന്നും വിളിക്കുകയും അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാന വ്യക്തികള്‍ ആയി അവരെ കരുതുകയും ചെയ്യുന്നു. അതുപോലെ ഒരേ മുത്തശ്ശനും മുത്തശ്ശിയും ഉള്ളവരെയും “സഹോദരന്‍” എന്നും “സഹോദരി” എന്നും വിളിക്കുന്നു. ഈ അദ്ധ്യായത്തില്‍ യേശു പറയുന്നത് ഏറ്റവും പ്രധാന വ്യക്തികള്‍ ആയി തനിക്കു ഉള്ളത് ദൈവത്തെ അനുസരിക്കുന്നവര്‍ ആകുന്നു എന്നാണ്. (കാണുക: rc://*/tw/dict/bible/kt/brother)