ml_tn/mat/25/intro.md

2.0 KiB

മത്തായി 25 പൊതു നിരീക്ഷണങ്ങള്‍

ഘടനയും വിന്യാസവും

ഈ അധ്യായം മുൻ അധ്യായത്തിന്‍റെ പഠനങ്ങളുടെ തുടര്‍ച്ചയാണ്.

ഈ അധ്യായത്തിലെ പ്രത്യേക ആശയങ്ങൾ

പത്ത് കന്യകമാരുടെ ഉപമ

തന്‍റെ മടങ്ങിവരവിനു തയ്യാറാകാൻ അനുയായികളോട് പറയുന്നതിന് യേശു പത്ത് കന്യകമാരുടെ ഉപമ പറഞ്ഞു ([മത്തായി 25: 1-13] (./01.md)). യഹൂദരുടെ വിവാഹ സമ്പ്രദായങ്ങൾ അറിയാമായിരുന്നതിനാൽ അവന്‍റെ ശ്രോതാക്കൾക്ക് ഈ ഉപമ മനസ്സിലാക്കാൻ കഴിഞ്ഞു.

യഹൂദന്മാർ വിവാഹങ്ങൾ ക്രമീകരിക്കുമ്പോൾ, കല്യാണം ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞ് നടത്തുന്നതിനായിരിക്കും അവർ പദ്ധതിയിടുക. നിശ്ചയിച്ച സമയത്ത്, യുവാവ് തന്‍റെ വധുവിന്‍റെ ഗൃഹത്തിലേക്ക് പോകുമായിരുന്നു, അവിടെ അവൾ അവനെ കാത്തിരിക്കുന്നു. വിവാഹ ചടങ്ങ് നടക്കും, തുടർന്ന് പുരുഷനും മണവാട്ടിയും തന്‍റെ വീട്ടിലേക്ക് പോകും, ​​അവിടെ ഒരു വിരുന്നു നടക്കും. (കാണുക: rc://*/ta/man/translate/writing-apocalypticwriting)