ml_tn/mat/23/intro.md

3.0 KiB

മത്തായി 23 പൊതു നിരീക്ഷണങ്ങള്‍

ഈ അധ്യായത്തിലെ പ്രത്യേക ആശയങ്ങൾ

കപടവിശ്വാസികൾ

യേശു പരീശന്മാരെ കപടവിശ്വാസികൾ എന്ന് പലതവണ വിളിക്കുന്നു ([മത്തായി 23:13] (../23/13.md) ) കൂടാതെ അത് ചെയ്യുന്നതിലൂടെ അദ്ദേഹം എന്താണ് ഉദ്ദേശിക്കുന്നതെന്ന് ശ്രദ്ധാപൂർവ്വം പറയുന്നു. ആർക്കും അനുസരിക്കാൻ കഴിയാത്ത വിധത്തിൽ പരീശന്മാർ നിയമങ്ങൾ ഉണ്ടാക്കി, തുടർന്ന് നിയമങ്ങൾ അനുസരിക്കാൻ കഴിയാത്തതിനാൽ അവർ കുറ്റക്കാരാണെന്ന് സാധാരണക്കാരെ ബോധ്യപ്പെടുത്തി. മോശെയുടെ ന്യായപ്രമാണത്തിലെ ദൈവത്തിന്‍റെ യഥാർത്ഥ കൽപ്പനകൾ അനുസരിക്കുന്നതിനുപകരം പരീശന്മാർ സ്വന്തം നിയമങ്ങൾ അനുസരിച്ചു.

ഈ അധ്യായത്തിലെ സാധ്യതയുള്ള മറ്റ് വിവർത്തന പ്രശ്നങ്ങള്‍

പേര് വിളിക്കൽ

മിക്ക സംസ്കാരങ്ങളിലും ആളുകളെ അപമാനിക്കുന്നത് തെറ്റാണ് . പരീശന്മാർ ഈ അധ്യായത്തിലെ പല വാക്കുകളും അപമാനമായി കണക്കാക്കി. യേശു അവരെ ""കപടവിശ്വാസികൾ"", ""അന്ധരായ വഴികാട്ടികൾ,"" ""വിഡ്ഢികള്‍"", ""സർപ്പങ്ങൾ"" ([മത്തായി 23: 16-17] (./16.md)) എന്ന് വിളിച്ചു. അവർ തെറ്റ് ചെയ്തതിനാൽ ദൈവം തീർച്ചയായും അവരെ ശിക്ഷിക്കുമെന്ന് യേശു ഈ വാക്കുകൾ ഉപയോഗിക്കുന്നു.

വിരോധാഭാസം

അസാധ്യതയുള്ള തിനെ വിവരിക്കുന്ന ഒരു യഥാർത്ഥ പ്രസ്താവനയാണ് വിരോധാഭാസം. ""നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ദാസനായിരിക്കും"" ([മത്തായി 23: 11-12] (./11.md)) എന്ന് പറയുമ്പോൾ യേശു ഒരു വിരോധാഭാസം ഉപയോഗിക്കുന്നു.