ml_tn/mat/17/intro.md

2.2 KiB

മത്തായി 17 പൊതു നിരീക്ഷണങ്ങള്‍

ഈ അധ്യായത്തിലെ പ്രത്യേക ആശയങ്ങൾ

ഏലിയാവ്

പഴയനിയമ പ്രവാചകൻ മലാഖി യേശു ജനിക്കുന്നതിനു വർഷങ്ങൾക്കുമുമ്പ് ജീവിച്ചിരുന്നു. മിശിഹാ വരുന്നതിനുമുമ്പ് ഏലിയാവ് എന്ന പ്രവാചകൻ മടങ്ങിവരുമെന്ന് മലാഖി പറഞ്ഞിരുന്നു. യോഹന്നാൻ സ്നാപകനെക്കുറിച്ച് മലാഖി സംസാരിച്ചിരുന്നുവെന്ന് യേശു വിശദീകരിച്ചു. ഏലിയാവ് ചെയ്യുമെന്ന് മലാഖി പറഞ്ഞതുപോലെ യോഹന്നാൻ സ്നാപകൻ ചെയ്തതിനാലാണ് യേശു ഇത് പറഞ്ഞത്. (കാണുക: [[rc:///tw/dict/bible/kt/prophet]], [[rc:///tw/dict/bible/kt/christ]])

""രൂപാന്തരപ്പെടുത്തി""

ദൈവത്തിന്‍റെ മഹത്വത്തെ മഹത്തായതും തിളക്കമാർന്നതുമായ ഒരു വെളിച്ചമായി തിരുവെഴുത്ത് പലപ്പോഴും പറയുന്നു. ആളുകൾ ഈ വെളിച്ചം കാണുമ്പോൾ അവർ ഭയപ്പെടുന്നു. മത്തായി ഈ അധ്യായത്തിൽ യേശുവിന്‍റെ ശരീരം ഈ മഹത്തായ പ്രകാശത്താൽ പ്രകാശിച്ചു, അങ്ങനെ യേശു യഥാർത്ഥത്തിൽ ദൈവപുത്രനാണെന്ന് അനുയായികൾക്ക് മനസ്സിലായി. അതേസമയം, യേശു തന്‍റെ പുത്രനാണെന്ന് ദൈവം അവരോടു പറഞ്ഞു. (കാണുക: [[rc:///tw/dict/bible/kt/glory]], [[rc:///tw/dict/bible/kt/fear]])