ml_tn/mat/15/22.md

2.7 KiB

Behold, a Canaanite woman came out

ഇതാ"" എന്ന വാക്ക് കഥയിലെ ഒരു പുതിയ വ്യക്തിയെപ്പറ്റി അറിയിപ്പ് തരുന്നു. നിങ്ങളുടെ ഭാഷയ്ക്ക് ഇത് ചെയ്യുന്നതിനുള്ള ഒരു മാർഗമുണ്ടാകാം. സമാന പരിഭാഷ: ""ഒരു കനാന്യ സ്ത്രീ വന്നു

a Canaanite woman came out from that region

ആ പ്രദേശത്തുനിന്നുള്ളവളും കനാന്യസ്ത്രീ എന്നു വിളിക്കപ്പെടുന്നവരുമായ ഒരു സ്ത്രീ വന്നു. കനാൻ രാജ്യം ഇപ്പോൾ നിലവിലില്ല. സോര്‍, സിദോന്‍ നഗരങ്ങൾക്ക് സമീപം താമസിച്ചിരുന്ന ഒരു ജനസമൂഹത്തിന്‍റെ ഭാഗമായിരുന്നു അവർ.

Have mercy on me

ഈ വാക്യം സൂചിപ്പിക്കുന്നത് യേശുവിനോട് തന്‍റെ മകളെ സുഖപ്പെടുത്താൻ അവൾ അഭ്യർത്ഥിക്കുന്നു എന്നാണ്. സമാന പരിഭാഷ: ""കരുണ തോന്നി എന്‍റെ മകളെ സുഖപ്പെടുത്തണമേ"" (കാണുക: rc://*/ta/man/translate/figs-explicit)

Son of David

യേശു ദാവീദിന്‍റെ സ്വന്തപുത്രനല്ല, അതിനാൽ ഇവിടെ ""ദാവീദിന്‍റെ സന്തതി"" എന്ന് വിവർത്തനം ചെയ്യാം. എന്നിരുന്നാലും, ""ദാവീദിന്‍റെ പുത്രൻ"" എന്നത് മിശിഹായുടെ ഒരു വിശേഷണമാണ്, ആ സ്ത്രീ യേശുവിനെ ഇപ്രകാരം വിളിക്കുകയായിരിക്കാം.

My daughter is severely demon-possessed

ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ഒരു ഭൂതം എന്‍റെ മകളെ ഭയങ്കരമായി ബാധിക്കുന്നു"" അല്ലെങ്കിൽ ""ഒരു ഭൂതം എന്‍റെ മകളെ കഠിനമായി ഉപദ്രവിക്കുന്നു"" (കാണുക: rc://*/ta/man/translate/figs-activepassive)