ml_tn/mat/10/intro.md

3.8 KiB

മത്തായി 10 പൊതു നിരീക്ഷണങ്ങള്‍

ഈ അധ്യായത്തിലെ പ്രത്യേക ആശയങ്ങൾ

പന്ത്രണ്ട് ശിഷ്യന്മാരെ അയയ്ക്കുന്നു

ഈ അധ്യായത്തിലെ പല വാക്യങ്ങളും യേശു പന്ത്രണ്ട് ശിഷ്യന്മാരെ എങ്ങനെ അയച്ചു എന്നതിന്‍റെ വിവരണമാണ്. സ്വർഗ്ഗരാജ്യത്തെക്കുറിച്ചുള്ള തന്‍റെ സന്ദേശം അറിയിക്കാന്‍ അവൻ അവരെ അയച്ചു. അവന്‍റെ സന്ദേശം യിസ്രായേലിൽ മാത്രമേ പറയാവൂ, വിജാതീയരുമായി പങ്കുവെക്കരുത്.

ഈ അധ്യായത്തിലെ സാധ്യതയുള്ള മറ്റ് വിവർത്തന പ്രശ്നങ്ങള്‍

പന്ത്രണ്ട് ശിഷ്യന്മാർ

ഇനിപ്പറയുന്നവ പന്ത്രണ്ട് ശിഷ്യന്മാരുടെ പേരുകളാണ്: Mat മത്തായിയിൽ:

ശിമോന്‍ (പത്രൊസ്), അന്ത്രയോസ്, സെബെദിയുടെ മകൻ യാക്കോബ്, സെബെദിയുടെ മകൻ യോഹന്നാൻ, ഫിലിപ്പോസ്, ബര്‍ത്തെലോമായി, തോമസ്, മത്തായി, ആൽഫായിയുടെ മകൻ യാക്കോബ്, തദ്ദായി, എരിവുകാരനായ ശീമോൻ, യൂദാ ഈസ്‌കരിയോത്ത്. മര്‍ക്കോസിൽ:

ശിമോന്‍ (പത്രോസ്), അന്ത്രയോസ്, സെബെദിയുടെ മകൻ യാക്കോബ്, സെബെദിയുടെ മകൻ യോഹന്നാൻ (അദ്ദേഹത്തിന് ബോവനെര്‍ഗ്ഗസ് എന്ന പേര് നൽകി, അതായത് ഇടിമുഴക്കം), ഫിലിപ്പോസ്, ബർത്തലോമായി, മത്തായി, തോമസ്, ആൽഫായിയുടെ മകൻ യാക്കോബ് , തദ്ദായി, എരിവുകാരനായ ശീമോൻ), യാക്കോബിന്‍റെ മകൻ യൂദാസും യൂദാ ഇസ്‌കറിയോത്തും.

തദ്ദായി ഒരുപക്ഷേ യാക്കോബിന്‍റെ മകനായ യൂദയായിരിക്കാം.

""സ്വർഗ്ഗരാജ്യം അടുത്തുവന്നിരിക്കുന്നു""

യോഹന്നാൻ ഈ വാക്കുകൾ പറയുമ്പോൾ ""സ്വർഗ്ഗരാജ്യം"" നിലവിലുണ്ടോ അല്ലെങ്കിൽ എപ്പോള്‍ വരുന്നുവെന്നോ ആർക്കും ഉറപ്പില്ല . ഇംഗ്ലീഷ് വിവർത്തനങ്ങൾ പലപ്പോഴും ""വന്നിരിക്കുന്നു"" എന്ന വാചകം ഉപയോഗിക്കുന്നു, എന്നാൽ ഈ വാക്കുകൾ വിവർത്തനം ചെയ്യുന്നത് ബുദ്ധിമുട്ടാണ്. മറ്റ് പതിപ്പുകൾ ""അടുത്ത് വരുന്നു"", ""അടുത്തുവന്നിരിക്കുന്നു"" എന്നീ ശൈലികൾ ഉപയോഗിക്കുന്നു