ml_tn/mat/09/intro.md

4.7 KiB

മത്തായി 09 പൊതു നിരീക്ഷണങ്ങള്‍

ഈ അധ്യായത്തിലെ പ്രത്യേക ആശയങ്ങൾ

""പാപികൾ"" യേശുവിന്‍റെ കാലത്തെ ആളുകൾ ""പാപികളെ"" ക്കുറിച്ച് സംസാരിച്ചപ്പോൾ അവർ സംസാരിക്കുന്നത് മോഷണമോ അല്ലെങ്കിൽ ലൈംഗിക പാപങ്ങൾ പോലുള്ള പാപങ്ങള്‍ക്ക് പകരം മോശെയുടെ നിയമം അനുസരിക്കാത്ത ആളുകളെക്കുറിച്ചായിരുന്നു. “പാപികളെ” രക്ഷിക്കാനാണ് താൻ വന്നതെന്ന് യേശു പറഞ്ഞപ്പോൾ, തങ്ങള്‍ പാപികളാണെന്ന് വിശ്വസിക്കുന്ന ആളുകൾക്ക് മാത്രമേ അവന്‍റെ അനുയായികളാകാൻ കഴിയൂ എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. ""പാപികൾ"" എന്ന് മിക്കവരും കരുതുന്ന വിധത്തിലല്ലെങ്കിലും ഇത് ശരിയാണ്. (കാണുക: rc://*/tw/dict/bible/kt/sin)

ഈ അധ്യായത്തിലെ സാധ്യതയുള്ള മറ്റ് വിവർത്തന പ്രശ്നങ്ങള്‍

കര്‍മ്മണിപ്രയോഗം

ഈ അധ്യായത്തിലെ പല വാക്യങ്ങളിലും കാരണക്കാരനെ വ്യക്തമാക്കാതെ ഒരു വ്യക്തിക്ക് സംഭവിച്ചതായ ചില കാര്യങ്ങളെ ക്കുറിച്ച്. നിങ്ങൾ ഈ വാക്യം വിവർത്തനം ചെയ്യുമ്പോള്‍ വായനക്കാരനാണ് ആ പ്രവര്‍ത്തി ചെയ്യുന്നത് എന്ന് തോന്നിക്കുന്ന വിധം ചെയ്യേണ്ടിവന്നേക്കാം. (കാണുക: rc://*/ta/man/translate/figs-activepassive)

അത്യുക്തിപരമായ ചോദ്യങ്ങൾ

ഈ അധ്യായത്തിലെ ഭാഷകന്മാര്‍ തങ്ങള്‍ക്ക് ഉത്തരം അറിയാവുന്ന ചോദ്യങ്ങൾ ചോദിക്കുന്നു. കേള്‍വിക്കാരില്‍ തങ്ങൾ സന്തുഷ്ടരല്ലെന്ന് കാണിക്കുന്നതിനോ അവരെ പഠിപ്പിക്കുന്നതിനോ അല്ലെങ്കിൽ അവരെ ചിന്തിപ്പിക്കുന്നതിനോ വേണ്ടിയാണ് അവർ ചോദ്യങ്ങൾ ചോദിച്ചത്. ഇങ്ങനെ ചെയ്യുന്നതിന് നിങ്ങളുടെ ഭാഷയില്‍ മറ്റൊരു മാർഗമുണ്ടാകാം. (കാണുക: rc://*/ta/man/translate/figs-rquestion)

സദൃശവാക്യങ്ങൾ

പൊതുവെ സത്യമായ ഒരു കാര്യത്തെക്കുറിച്ച് പറയാൻ ഓർമ്മിക്കാൻ എളുപ്പമുള്ള വാക്കുകൾ ഉപയോഗിക്കുന്ന വളരെ ചെറിയ വാക്യങ്ങളാണ് സദൃശവാക്യങ്ങൾ. പഴഞ്ചൊല്ലുകൾ അറിയുന്ന ആളുകൾക്ക് സാധാരണയായി പ്രഭാഷകന്‍റെ ഭാഷയെയും സംസ്കാരത്തെയും കുറിച്ച് കൂടുതൽ അറിയേണ്ടതുണ്ട്. ഈ അധ്യായത്തിലെ പഴഞ്ചൊല്ലുകൾ നിങ്ങൾ വിവർത്തനം ചെയ്യുമ്പോൾ, നിങ്ങൾ സംസാരിക്കുന്നവരേക്കാൾ കൂടുതൽ വാക്കുകൾ ഉപയോഗിക്കേണ്ടിവരാം, അതുവഴി ശ്രോതാക്കൾക്ക് അറിയാവുന്നതും എന്നാൽ നിങ്ങളുടെ വായനക്കാരന് അറിയാത്തതുമായ വിവരങ്ങൾ ചേർക്കാൻ കഴിയും. (കാണുക: rc://*/ta/man/translate/writing-proverbs)