ml_tn/mat/05/intro.md

3.1 KiB

മത്തായി 05 പൊതു നിരീക്ഷണങ്ങള്‍

ഘടനയും വിന്യാസവും

പലരും മത്തായി 5-7 അദ്ധ്യായങ്ങളിലെ വാക്കുകൾ പര്‍വ്വത പ്രഭാഷണം എന്ന് വിളിക്കുന്നു. യേശു പഠിപ്പിച്ച ഒരു നീണ്ട പാഠമാണിത്. ബൈബിളില്‍ ഈ പാഠത്തെ മൂന്ന് അധ്യായങ്ങളായി വിഭജിക്കുന്നു, പക്ഷേ ഇത് ചിലപ്പോൾ വായനക്കാരനെ ആശയക്കുഴപ്പത്തിലാക്കാം. നിങ്ങളുടെ വിവർത്തനം വേദഭാഗത്തെ വിഭാഗങ്ങളായി തിരിക്കുന്നുവെങ്കിൽ, മുഴുവൻ പ്രഭാഷണവും ഒറ്റ വലിയ ഭാഗമാണെന്ന് വായനക്കാരൻ മനസ്സിലാക്കുന്നുവെന്ന് ഉറപ്പാക്കുക.

മത്തായി 5: 3-10, ലക്ഷ്യങ്ങള്‍ അല്ലെങ്കിൽ അനുഗ്രഹങ്ങൾ എന്നറിയപ്പെടുന്നു, ഓരോ വരിയും ""ഭാഗ്യവാന്മാര്‍"" എന്ന വാക്ക്കൊണ്ട് ആരംഭിക്കുന്ന ഓരോ വരിയും പേജിന്‍റെ വലത്തുഭാഗം ചേര്‍ത്ത് ക്രമീകരിച്ചിരിക്കുന്ന രീതി ഈ ഉപദേശങ്ങളുടെ കാവ്യാത്മക സ്വഭാത്തെ എടുത്തുകാണിക്കുന്നു.

ഈ പ്രഭാഷണത്തില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് യേശു സംസാരിക്കുന്നു, അതിനാൽ യേശു വിഷയം മാറ്റുമ്പോഴെല്ലാം വാക്യത്തിൽ ഒരു ഇടവേള നൽകി വായനക്കാരന് മനസ്സിലാക്കാന്‍ നിങ്ങൾ ആഗ്രഹിച്ചേക്കാം.

ഈ അധ്യായത്തിലെ പ്രത്യേക ആശയങ്ങൾ

""അവന്‍റെ ശിഷ്യന്മാർ"" യേശുവിനെ അനുഗമിച്ച ആരെയും അനുയായികളോ ശിഷ്യനോ എന്ന് പരാമർശിക്കാൻ കഴിയും. യേശു തന്‍റെ ഏറ്റവും അടുത്ത ശിഷ്യന്മാരായ “പന്ത്രണ്ടു ശിഷ്യന്മാരാകാൻ” പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു. അവർ പിന്നീട് അപ്പോസ്തലന്മാർ എന്നറിയപ്പെട്ടു.