ml_tn/mat/05/21.md

3.2 KiB

General Information:

വ്യക്തികളെന്ന നിലയിൽ അവർ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് യേശു ഒരു സമൂഹം ആളുകളോട് സംസാരിക്കുന്നു. ""നിങ്ങൾ കേട്ടിട്ടുണ്ട്"", ""ഞാൻ നിങ്ങളോട് പറയുന്നു"" എന്നിവയിൽ ""നിങ്ങൾ"" എന്നത് ബഹുവചനമാണ്.  ""കൊല്ലരുത്"" എന്നതില്‍ അടങ്ങിയിരിക്കുന്ന ""നിങ്ങൾ"" ഏകവചനമാണ്, എന്നാൽ ചില ഭാഷകളിൽ ഇത് ബഹുവചനമായിരിക്കേണ്ടതുണ്ട്. (കാണുക: rc://*/ta/man/translate/figs-you)

Connecting Statement:

പഴയനിയമ നിയമം നിവര്‍ത്തിക്കാന്‍ താൻ എങ്ങനെയാണ് വന്നതെന്ന് യേശു പഠിപ്പിക്കുന്നത് തുടരുന്നു. ഇവിടെ അദ്ദേഹം കൊലപാതകത്തെയും കോപത്തെയും കുറിച്ച് സംസാരിച്ചുതുടങ്ങുന്നു.

it was said to them in ancient times

ഒരു സകര്‍മ്മക ക്രിയ ഉപയോഗിച്ച് ഇത് പ്രകടിപ്പിക്കാൻ കഴിയും. സമാന പരിഭാഷ: ""പണ്ട് കാലത്ത് ജീവിച്ചിരുന്നവരോട് ദൈവം പറഞ്ഞു"" അല്ലെങ്കിൽ ""മോശെ നിങ്ങളുടെ പിതാക്കന്മാരോട് പണ്ടേ പറഞ്ഞു"" (കാണുക: rc://*/ta/man/translate/figs-activepassive)

Whoever kills will be in danger of the judgment

ഇവിടെ ""ന്യായവിധി"" സൂചിപ്പിക്കുന്നത് ഒരു ന്യായാധിപന്‍ വ്യക്തിയെ മരിക്കാൻ വിധിക്കും എന്നാണ്. സമാന പരിഭാഷ: ""മറ്റൊരാളെ കൊല്ലുന്ന ആരെയും ഒരു ന്യായാധിപൻ ന്യായം വിധിക്കും"" (കാണുക: rc://*/ta/man/translate/figs-explicit)

kill ... kills

ഈ വാക്ക് കൊലപാതകത്തെയാണ് സൂചിപ്പിക്കുന്നത്, എല്ലാത്തരം ഹത്യയെയും അല്ല.

will be in danger of the judgment

ഇവിടെ യേശു പരാമർശിക്കുന്നത് തന്‍റെ സഹോദരനോട് ദേഷ്യപ്പെടുന്ന വ്യക്തിയെ വിധിക്കുന്ന ഒരു മനുഷ്യ ന്യായാധിപനെയല്ല, മറിച്ച് ദൈവത്തെയാണ്. (കാണുക: rc://*/ta/man/translate/figs-explicit)