ml_tn/mat/03/intro.md

2.7 KiB

മത്തായി 03 പൊതു നിരീക്ഷണങ്ങള്‍

ഘടനയും വിന്യാസവും

ചില വിവർത്തനങ്ങളില്‍ വായനക്ക് എളുപ്പത്തിനു വേണ്ടി പഴയനിയമ ഉദ്ധരണികൾ പേജിന്‍റെ വലതുവശത്തേക്ക് നീക്കി സജ്ജമാക്കുന്നു. യു‌എൽ‌ടിയില്‍ 3- ാ‍ംവാക്യത്തില്‍ ഇപ്രകാരം ചെയ്തിരിക്കുന്നു.

ഈ അധ്യായത്തിലെ പ്രത്യേക ആശയങ്ങൾ

""മാനസാന്തരത്തിന് യോഗ്യമായ ഫലം കായ്ക്കുക""

ഫലം തിരുവെഴുത്തുകളിലെ ഒരു സാധാരണ പ്രതീകാത്മക പദമാണ്. നല്ലതോ ചീത്തയോ ആയ പെരുമാറ്റത്തിന്‍റെ ഫലങ്ങൾ വിവരിക്കാൻ എഴുത്തുകാർ ഇത് ഉപയോഗിക്കുന്നു. ഈ അധ്യായത്തിൽ, ദൈവം കല്പിക്കുന്നതുപോലെ ജീവിക്കുന്നതിന്‍റെ ഫലമാണ് നല്ല ഫലം. (കാണുക: rc://*/tw/dict/bible/other/fruit)

ഈ അധ്യായത്തിലെ സാധ്യതയുള്ള മറ്റ് വിവർത്തന പ്രശ്നങ്ങള്‍

""സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു""

""സ്വർഗ്ഗരാജ്യം"" യോഹന്നാൻ ഈ വാക്കുകൾ സംസാരിക്കുമ്പോള്‍ ഇപ്പോള്‍ നിലവിലുണ്ടോ അല്ലെങ്കിൽ വരുമോ എന്ന് ആർക്കും കൃത്യമായി അറിയുമായിരുന്നില്ല. ഇംഗ്ലീഷ് വിവർത്തനങ്ങൾ പലപ്പോഴും ""വന്നെത്തിയിരിക്കുന്നു"" എന്ന വാചകം ഉപയോഗിക്കുന്നു, എന്നാൽ ഈ വാക്കുകൾ വിവർത്തനം ചെയ്യുന്നത് ബുദ്ധിമുട്ടാണ്. മറ്റ് പതിപ്പുകൾ ""സമീപിച്ചിരിക്കുന്നു"", ""അടുത്തുവന്നിരിക്കുന്നു"" എന്നീ ശൈലികൾ ഉപയോഗിക്കുന്നു