ml_tn/luk/16/09.md

3.8 KiB

I say to you

ഞാന്‍ എന്നത് യേശുവിനെ സൂചിപ്പിക്കുന്നു. “ഞാന്‍ നിങ്ങളോട് പറയുന്നു” എന്നുള്ള പദസഞ്ചയം കഥയുടെ അവസാനത്തെ സൂചിപ്പിക്കുന്നതും ഇപ്പോള്‍ യേശു ജനത്തോടു ആ കഥ എപ്രകാരം അവരുടെ ജീവിതങ്ങളില്‍ പ്രാവര്‍ത്തികം ആക്കാം എന്നുള്ളതും പറയുന്നു.

make friends for yourselves by means of unrighteous wealth

ഇവിടത്തെ ലക്ഷ്യം എന്തെന്നാല്‍ പണത്തെ മറ്റുള്ള ജനത്തെ സഹായിക്കുവാനായി ഉപയോഗിക്കുന്നതിനെ കുറിച്ചു ആകുന്നു. മറുപരിഭാഷ: “ലൌകീക സമ്പത്ത് ഉപയോഗിച്ച് ജനത്തെ സഹായിക്കുന്നതു മൂലം ജനത്തെ നിങ്ങളുടെ സ്നേഹിതന്മാര്‍ ആക്കിക്കൊള്ളുക”

by means of unrighteous wealth

സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) യേശു പണത്തെ “അനീതി ഉള്ള” എന്ന് വിളിക്കുമ്പോള്‍ അതിനെ ഒരു അതിശയോക്തി ആയി ഉപയോഗിക്കുന്നു എന്തുകൊണ്ടെന്നാല്‍ അതിനു നിത്യമായ മൂല്യം ഇല്ല. മറുപരിഭാഷ: “നിത്യമായ മൂല്യം ഇല്ലാത്തതായ പണം ഉപയോഗിക്കുക മൂലം” അല്ലെങ്കില്‍ “ലൌകികമായ പണം ഉപയോഗിക്കുക മൂലം” അല്ലെങ്കില്‍ 2) പണത്തെ “അനീതി ഉള്ള” എന്നു വിളിക്കുക മൂലം യേശു ഒരു കാവ്യാലങ്കാര പദം ഉപയോഗിക്കുന്നു എന്തുകൊണ്ടെന്നാല്‍ ജനം ചിലപ്പോഴൊക്കെ അതിനെ അന്യായമായ രീതിയില്‍ സമ്പാദിക്കുകയും അല്ലെങ്കില്‍ അതിനെ ഉപയോഗിക്കുകയും ചെയ്യുന്നു. മറുപരിഭാഷ: “സത്യസന്ധമല്ലാത്ത രീതിയില്‍ നിങ്ങള്‍ സമ്പാദിക്കുന്ന പണം ഉപയോഗിക്കുന്നതിനാല്‍ പോലും”. (കാണുക: [[rc:///ta/man/translate/figs-metonymy]]ഉം [[rc:///ta/man/translate/figs-hyperbole]]ഉം)

they may receive

ഇത് സൂചിപ്പിക്കുന്നത് എന്തെന്നാല്‍ 1) നിങ്ങള്‍ ജനത്തെ സഹായിക്കുവാനായി പണം ഉപയോഗിച്ചത് കൊണ്ട് സ്വര്‍ഗ്ഗത്തില്‍ ഉള്ള ദൈവം പ്രസാദിച്ചിരിക്കുന്നു, അല്ലെങ്കില്‍ 2) നിങ്ങളുടെ പണം കൊണ്ട് നിങ്ങള്‍ സഹായിച്ച സ്നേഹിതന്മാര്‍.

eternal dwellings

ഇത് ദൈവം വസിക്കുന്നതായ സ്വര്‍ഗ്ഗത്തെ സൂചിപ്പിക്കുന്നു