ml_tn/luk/12/50.md

2.6 KiB

I have a baptism to be baptized with

ഇവിടെ “സ്നാനം” എന്നുള്ളത് യേശു തീര്‍ച്ചയായും സഹിക്കുവാന്‍ ഉള്ളതിനെ സൂചിപ്പിക്കുന്നു. സ്നാന സമയത്ത് വെള്ളം എപ്രകാരം ഒരു വ്യക്തിയെ മൂടുന്നുവോ, യേശുവിനെ കഷ്ടത അപ്രകാരമായി നിമഞ്ജനം ചെയ്യും. മറുപരിഭാഷ: “ഞാന്‍ ഭയാനകമായ പീഢനം ആകുന്ന ഒരു സ്നാനത്തില്‍ കൂടെ കടന്നു പോകണം” അല്ലെങ്കില്‍ “ഒരു വ്യക്തി സ്നാനപ്പെടുമ്പോള്‍ എപ്രകാരം ജലത്താല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുമോ അതുപോലെ ഞാന്‍ കഷ്ടതയാല്‍ അടിച്ചമര്‍ത്തപ്പെടേണ്ടി ഇരിക്കുന്നു” (കാണുക: [[rc:///ta/man/translate/figs-metaphor]]ഉം [[rc:///ta/man/translate/figs-activepassive]]ഉം)

But

“എന്നാല്‍” എന്നുള്ള പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് അവിടുന്നു തന്‍റേതായ സ്നാനത്തില്‍ കൂടെ കടന്നു പോയിട്ടല്ലാതെ അവിടുത്തേക്ക് ഭൂമിയില്‍ അഗ്നി ഇടുവാന്‍ സാധ്യമല്ല എന്നുള്ളത് ആകുന്നു.

how I am distressed until it is completed!

ഈ ആശ്ചര്യാനുകരണ ശബ്ദം ഊന്നല്‍ നല്‍കി പറയുന്നത് അവിടുന്ന് എന്തുമാത്രം ക്ലേശിതന്‍ ആയിരുന്നു എന്നുള്ളതാണ്. മറുപരിഭാഷ: “ഞാന്‍ അതികഠിനമായി ക്ലേശിതന്‍ ആയിരിക്കുന്നു ഞാന്‍ കഷ്ടതയുടെ ഈ സ്നാനം പൂര്‍ത്തീകരിക്കുന്നതു വരെ ഞാന്‍ അപ്രകാരം ആയിരിക്കുകയും ചെയ്യും” (കാണുക: rc://*/ta/man/translate/figs-exclamations)