ml_tn/luk/12/03.md

20 lines
3.8 KiB
Markdown

# whatever you have said in the darkness will be heard in the light
ഇവിടെ “അന്ധകാരം” എന്നുള്ളത് “ഇരുട്ട്” എന്നുള്ളതിന്‍റെ ഒരു കാവ്യാലങ്കാര പദം ആകുന്നു അതിന് ‘രഹസ്യം’ എന്നും അര്‍ത്ഥമുണ്ട്. അതുപോലെ “പ്രകാശം” എന്നുള്ളത് “പകല്‍” എന്നുള്ളതിന്‍റെ ഒരു കാവ്യാലങ്കാര പദം ആകുന്നു അതിന് ‘പരസ്യം’ എന്നും അര്‍ത്ഥം നല്‍കാം. “കേള്‍ക്കപ്പെടും” എന്നുള്ള പദസഞ്ചയം കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറുപരിഭാഷ: “രാത്രിയില്‍ നിങ്ങള്‍ സ്വകാര്യമായി എന്തെല്ലാം പറഞ്ഞുവോ, ജനം അത് പകല്‍ വെളിച്ചത്തില്‍ ശ്രവിക്കുവാന്‍ ഇടയാകും” (കാണുക: [[rc://*/ta/man/translate/figs-metonymy]]ഉം [[rc://*/ta/man/translate/figs-activepassive]]ഉം)
# you have spoken in the ear
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറുപരിഭാഷ: “മറ്റൊരു വ്യക്തിയോട് രഹസ്യമായി പറഞ്ഞു” (കാണുക: [[rc://*/ta/man/translate/figs-synecdoche]])
# in the inner rooms
അടച്ചതായ ഒരു മുറിയില്‍. ഇത് ഒരു സ്വകാര്യ സംഭാഷണത്തെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “സ്വകാര്യം ആയി” അല്ലെങ്കില്‍ “രഹസ്യം ആയി”
# will be proclaimed
അത്യുച്ചത്തില്‍ വിളിച്ചു പറയും. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാവുന്നതാണ്. മറുപരിഭാഷ: “ജനം പ്രഖ്യാപനം ചെയ്യും” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# upon the housetops
യിസ്രായേലിലെ വീടുകള്‍ക്ക് പരന്ന മേല്‍ക്കൂര ഉണ്ടായിരിക്കും, ആയതിനാല്‍ ജനത്തിനു മുകളിലേക്ക് കയറി അവിടെ നില്‍ക്കുവാന്‍ കഴിയും. ജനത്തിനു എപ്രകാരം വീടിന്‍റെ മുകളില്‍ കയറിപ്പോകുവാന്‍ സാധിക്കും എന്നുള്ള ചിന്ത വായനക്കാരുടെ ശ്രദ്ധയെ വികര്‍ഷിക്കുന്നതായി കാണപ്പെടുമെങ്കില്‍, ഇതും കൂടുതലായ പൊതു പദപ്രയോഗത്തില്‍ കൂടെ, അതായതു “എല്ലാവര്‍ക്കും ശ്രവിക്കുവാന്‍ കഴിയുന്ന തരത്തില്‍ ഉള്ള വളരെ ഉയര്‍ന്ന ഒരു സ്ഥലത്തു നിന്നു കൊണ്ട്” എന്നതു പോലെ പരിഭാഷ ചെയ്യാവുന്നതും ആകുന്നു.,