ml_tn/luk/10/intro.md

2.6 KiB

ലൂക്കോസ് 10 പൊതു കുറിപ്പുകള്‍

ഈ അദ്ധ്യായത്തില്‍ ഉള്ള പ്രത്യേക ആശയങ്ങള്‍

കൊയ്ത്ത്

കൊയ്ത്ത് എന്നതു ജനം പുറപ്പെട്ടു പോയി അവര്‍ നട്ടതായ ചെടികളില്‍ നിന്നും ഭക്ഷണം ശേഖരിച്ചു അവരുടെ വീടുകളില്‍ കൊണ്ടുവരികയും അതിനെ ഭക്ഷിക്കുകയും ചെയ്യുന്നു എന്നതാണ്. യേശു തന്‍റെ അനുഗാമികളെ പഠിപ്പിക്കുവാനായി ഇതിനെ ഒരു ഉപമാനം ആയി ഉപയോഗിക്കുകയും അതിനാല്‍ അവര്‍ കടന്നു പോയി മറ്റുള്ളവരോട് യേശുവിനെ കുറിച്ച് പ്രസ്താവിക്കുകയും ആ ജനം ദൈവരാജ്യത്തിന്‍റെ ഭാഗഭാക്കാകുവാന്‍ ഇടയാകുകയും വേണം. (കാണുക: rc://*/tw/dict/bible/kt/faith)

അയല്‍പക്കക്കാരന്‍

അയല്‍പക്കക്കാരന്‍ എന്നത് സമീപേ വസിക്കുന്ന ആരായാലും ആകാം. യഹൂദന്മാര്‍ സഹായം ആവശ്യം ഉള്ളവരായി കാണപ്പെടുന്ന അയല്‍വാസിക്ക് സഹായം നല്‍കുകയും, അതുപോലെ അവരുടെ യഹൂദാ അയല്‍വാസി അവരെ സഹായിക്കണം എന്ന് പ്രതീക്ഷിക്കുകയും ചെയ്യാറുണ്ട്. അവര്‍ ഗ്രഹിക്കണം എന്ന് യേശു ആഗ്രഹിച്ച വസ്തുത എന്തെന്നാല്‍ യഹൂദന്മാര്‍ അല്ലാത്ത ആളുകളും അവരുടെ അയല്‍വാസികള്‍ ആണെന്ന് ഗ്രഹിക്കണം, ആയതിനാല്‍ ആകുന്നു അവിടുന്ന് അവരോടു ഒരു ഉപമ പറയുവാന്‍ ഇടയായത്. (ലൂക്കോസ് 10:29-36). (കാണുക: rc://*/ta/man/translate/figs-parables)