ml_tn/luk/10/07.md

12 lines
1.9 KiB
Markdown

# Now remain in that same house
യേശു അവരോടു പറഞ്ഞത് ദിവസം മുഴുവനും അവര്‍ ആ ഭവനത്തില്‍ തന്നെ കഴിഞ്ഞു കൂടണം എന്നല്ല, എന്നാല്‍ അവര്‍ രാത്രിയില്‍ ഉറങ്ങുന്നത് അവര്‍ ആയിരുന്നതായ ഭവനത്തില്‍ തന്നെ ആയിരിക്കട്ടെ എന്നായിരുന്നു. മറുപരിഭാഷ: “ആ ഭവനത്തില്‍ തന്നെ തുടര്‍മാനമായി ഉറങ്ങട്ടെ”
# for the laborer is worthy of his wages
ഇത് യേശു പറഞ്ഞയക്കുന്നതായ ആളുകള്‍ക്ക് അനുപക്ഷണീയം ആയ ഒരു പൊതു തത്വം ആകുന്നു. അവര്‍ ജനത്തെ ഉപദേശിക്കുകയും രോഗികള്‍ക്ക് സൌഖ്യം വരുത്തുകയും ചെയ്യുന്നവര്‍ ആകയാല്‍, ജനം അവര്‍ക്ക് താമസിക്കുവാനായി ഒരു സ്ഥലവും ഭക്ഷണവും കരുതേണ്ടത് ആയിരുന്നു.
# Do not move around from house to house
ഭവനങ്ങള്‍ തോറും കടന്നു പോയിക്കൊണ്ടിരിക്കുക എന്നതിന്‍റെ അര്‍ത്ഥം വ്യത്യസ്ത ഭവനങ്ങളിലേക്ക് പോകുക എന്നുള്ളതാണ്. “ഓരോ ദിവസവും വ്യതസ്ത ഭവനങ്ങളില്‍ ഉറങ്ങുവാനായി പോകരുത്” (കാണുക: [[rc://*/ta/man/translate/figs-idiom]]ഉം [[rc://*/ta/man/translate/figs-explicit]]ഉം)