ml_tn/luk/07/44.md

1.8 KiB

he turned to the woman

യേശു ആ സ്ത്രീയുടെ നേരെ തിരിഞ്ഞുകൊണ്ട് ശീമോന്‍റെ ശ്രദ്ധയെ തിരിച്ചുവിട്ടു.

You gave me no water for my feet

പൊടിപടലം നിറഞ്ഞ വഴികളില്‍ കൂടെ നടന്നു വരുന്ന അതിഥികള്‍ക്ക് പാദങ്ങള്‍ കഴുകി ഉണക്കുവാനായി വെള്ളവും തൂവാലയും നല്‍കുക എന്നുള്ളത് ആതിഥേയന്‍റെ അടിസ്ഥാന ഉത്തരവാദിത്വം ആയിരുന്നു. (കാണുക: rc://*/ta/man/translate/figs-explicit)

You did not give ... but she

യേശു രണ്ടു പ്രാവശ്യം ഈ പദസഞ്ചയങ്ങള്‍ ഉപയോഗിച്ചു കൊണ്ട് ശീമോന്‍റെ മാന്യതയുടെ കുറവിനും ആ സ്ത്രീയുടെ കൃതജ്ഞതയുടെ പാരമ്യത്തിനും ഉള്ള വൈരുദ്ധ്യത്തെ ചൂണ്ടിക്കാണിക്കുന്നു.

she has wet my feet with her tears

ആ സ്ത്രീ ലഭിക്കാതെ പോയ വെള്ളത്തിന്‍റെ സ്ഥാനത്ത് തന്‍റെ കണ്ണുനീരിനെ ഉപയോഗിച്ചു.

wiped them with her hair

ആ സ്ത്രീ ലഭ്യമാകാതെ പോയ തൂവാലയുടെ സ്ഥാനത്ത് തന്‍റെ തലമുടി ഉപയോഗിക്കുവാന്‍ ഇടയായി.