ml_tn/luk/05/23.md

3.5 KiB

Which is easier to say ... walk?

യേശുവിനു പാപങ്ങളെ ക്ഷമിക്കുവാന്‍ വാസ്തവമായും കഴിയുമോ ഇല്ലയോ എന്ന് തെളിയിക്കുവാന്‍ ശാസ്ത്രിമാരെകൊണ്ട് ചിന്തിപ്പിക്കുവാന്‍ വേണ്ടിയാണ് യേശു ഈ ചോദ്യം ഉപയോഗിച്ചിരിക്കുന്നത്. മറുപരിഭാഷ: “ ‘നിന്‍റെ പാപങ്ങള്‍ മോചിപ്പിക്കപ്പെട്ടിരിക്കുന്നു’ എന്നാണ് ഞാന്‍ പറഞ്ഞത്. നിങ്ങള്‍ ചിന്തിക്കുന്നത് “എഴുന്നേല്‍ക്കുകയും നടക്കുകയും ചെയ്യുക” എന്ന് പറയുന്നത് കൂടുതല്‍ കഠിനമായി ഇരിക്കും എന്നാണ്, എന്തുകൊണ്ടെന്നാല്‍ എനിക്ക് ആ മനുഷ്യനു രോഗസൌഖ്യം വരുത്തുവാന്‍ കഴിയുമോ ഇല്ലയോ എന്നുള്ളത് അവന്‍ എഴുന്നേറ്റു നടക്കുന്നത് മൂലം പ്രദര്‍ശിപ്പിക്കപ്പെടും”. അല്ലെങ്കില്‍ “എഴുന്നേല്‍ക്കുകയും നടക്കുകയും ചെയ്യുക” എന്ന് പറയുന്നതിനേക്കാള്‍ “നിന്‍റെ പാപങ്ങള്‍ ക്ഷമിച്ചിരിക്കുന്നു” എന്ന് പറയുന്നത് എളുപ്പം ആയിരിക്കും എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടായിരിക്കാം.” (കാണുക: rc://*/ta/man/translate/figs-rquestion)

easier to say

സംസാരിക്കപ്പെടാത്തതായ ഗൂഢാര്‍ത്ഥം എന്തെന്നാല്‍ ഒരു കാര്യം “പറയുവാന്‍ എളുപ്പം ആകുന്നു എന്തുകൊണ്ടെന്നാല്‍ സംഭവിച്ചത് എന്തെന്ന് ആരും തന്നെ അറിയുന്നില്ല,” എന്നാല്‍ മറ്റൊരു സംഗതി “പറയുവാന്‍ പ്രയാസം ഉള്ളത് ആകുന്നു എന്തുകൊണ്ടെന്നാല്‍ സംഭവിച്ചത് എന്തെന്ന് എല്ലാവര്‍ക്കും തന്നെ അറിയാം” ജനത്തിനു ഈ മനുഷ്യന്‍റെ പാപങ്ങള്‍ മോചിക്കപ്പെട്ടു എന്നുള്ളത് കാണുവാന്‍ സാദ്ധ്യമല്ല, എന്നാല്‍ അവന്‍ എഴുന്നേല്ക്കുകയും നടക്കുകയും ചെയ്യുന്നത് കണ്ടിട്ട് സകല ജനവും അവന്‍ സൌഖ്യം പ്രാപിച്ചു എന്ന് അറിയുവാന്‍ ഇടവരികയും ചെയ്യും. (കാണുക: rc://*/ta/man/translate/figs-ellipsis)