ml_tn/luk/05/12.md

28 lines
3.4 KiB
Markdown

# Connecting Statement:
പേര് സൂചിപ്പിക്കാത്ത വേറെ ഒരു പട്ടണത്തില്‍ യേശു ഒരു കുഷ്ഠരോഗിയെ സൌഖ്യമാക്കുന്നു.
# It came about that
ഈ പദസഞ്ചയം കഥയില്‍ ഒരു പുതിയ സംഭവത്തെ അടയാളപ്പെടുത്തുന്നു. (കാണുക: [[rc://*/ta/man/translate/writing-newevent]])
# a man full of leprosy
കുഷ്ഠത്താല്‍ ആവരണം ചെയ്യപ്പെട്ട ഒരു വ്യക്തി. ഇത് കഥയില്‍ ഒരു പുതിയ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നു. (കാണുക” [[rc://*/ta/man/translate/writing-participants]])
# he fell on his face
ഇവിടെ “മുഖം കുനിഞ്ഞു വീണു” എന്നുള്ള ഭാഷാശൈലി അര്‍ത്ഥം നല്‍കുന്നത് എന്തെന്നാല്‍ കുനിയുക എന്നുള്ളതാണ്. മറുപരിഭാഷ: അവന്‍ മുട്ടു മടക്കുകയും തന്‍റെ മുഖം കൊണ്ട് നിലത്തു സ്പര്‍ശിക്കുകയും ചെയ്തു” അല്ലെങ്കില്‍ “അവന്‍ നിലത്തു വീണു നമസ്കരിച്ചു” (കാണുക: [[rc://*/ta/man/translate/figs-idiom]])
# if you are willing
നീ ആവശ്യപ്പെടുന്നു എങ്കില്‍
# you can make me clean
ഇവിടെ മനസ്സിലാക്കുന്നത് എന്തെന്നാല്‍ അവന്‍ യേശുവിനോട് തന്നെ സൌഖ്യമാക്കുവാന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു എന്നാണ്‌. ഇത് വ്യക്തമായി പ്രസ്താവിക്കുവാന്‍ കഴിയും. മറുപരിഭാഷ: “അങ്ങേക്ക് കഴിവ് ഉള്ളതുകൊണ്ട്, ദയവായി എന്നെ ശുദ്ധമാക്കേണമേ” (കാണുക: [[rc://*/ta/man/translate/figs-explicit]])
# make me clean
ഇത് ആചാരപരം ആയ ശുദ്ധീകരണത്തെ സൂചിപ്പിക്കുന്നു, എന്നാല്‍ അവന്‍ കുഷ്ഠം നിമിത്തം അശുദ്ധന്‍ ആയിരിക്കുന്നു എന്നുള്ളത് ഗ്രാഹ്യമാണ്. അവന്‍ വാസ്തവമായും തന്നെ രോഗത്തില്‍ നിന്നും സൌഖ്യമാക്കണമേ എന്ന് യേശുവിനോട് അപേക്ഷിക്കുകയാണ്. ഇത് വ്യക്തമായി പ്രസ്താവിക്കാവുന്നത് ആകുന്നു. മറു പരിഭാഷ: “ഞാന്‍ ശുദ്ധനായി തീരേണ്ടതിനു കുഷ്ഠരോഗത്തില്‍ നിന്നും എനിക്ക് സൌഖ്യം നല്കണമേ” (കാണുക: [[rc://*/ta/man/translate/figs-explicit]])