ml_tn/luk/04/14.md

20 lines
2.8 KiB
Markdown

# Connecting Statement:
യേശു ഗലീലയിലേക്ക് മടങ്ങി വരികയും, പള്ളികളില്‍ ഉപദേശിക്കുകയും അവിടെ ജനത്തോടു യെശയ്യാവ് പ്രവാചകന്‍ തിരുവെഴുത്തില്‍ പ്രതിപാദിച്ചത് അവിടുന്ന് പൂര്‍ത്തീകരിച്ചിരിക്കുന്നു എന്ന് പ്രസ്താവിക്കുകയും ചെയ്യുന്നു.
# Then Jesus returned
ഇത് ചരിത്രത്തില്‍ ഒരു പുതിയ സംഭവത്തിനു ആരംഭം കുറിക്കുന്നു. (കാണുക: [[rc://*/ta/man/translate/writing-newevent]])
# in the power of the Spirit
ആത്മാവ് അവനു ശക്തി പകര്‍ന്നു കൊണ്ടിരുന്നു. ദൈവം യേശുവിനോട് കൂടെ ഒരു പ്രത്യേക രീതിയില്‍ ഉണ്ടായിരിക്കുകയും, സാധാരണയായി മനുഷ്യന് ചെയ്യുവാന്‍ അസാധ്യമായ കാര്യങ്ങള്‍ ചെയ്യുവാന്‍ പ്രാപ്തന്‍ ആക്കുകയും ചെയ്തു.
# news about him spread
ജനം യേശുവിനെ കുറിച്ചുള്ള വാര്‍ത്ത പ്രസിദ്ധപ്പെടുത്തുവാന്‍ ഇടയായി അല്ലെങ്കില്‍ “ജനം മറ്റുള്ള ആളുകളോട് യേശുവിനെ കുറിച്ച് പറയുവാന്‍ ഇട വന്നു” അല്ലെങ്കില്‍ “അവിടുത്തെ സംബന്ധിച്ചുള്ള അറിവ് ഒരു വ്യക്തിയില്‍ നിന്നും അടുത്ത വ്യക്തിയിലേക്ക് പകരപ്പെട്ടു.” യേശുവിനെ കുറിച്ച് ശ്രവിച്ചതായ ആളുകള്‍ തന്നെ കുറിച്ച് മറ്റുള്ളവരോട് പറയുകയും, അനന്തരം ആ ജനങ്ങള്‍ പിന്നേയും കൂടുതല്‍ ആളുകളോട് തന്നെ കുറിച്ച് പ്രസ്താവിക്കുകയും ചെയ്തു.
# throughout the entire surrounding region
ഇത് ഗലീലയുടെ ചുറ്റുപാടും ഉള്ള മേഖലകളെ അല്ലെങ്കില്‍ സ്ഥലങ്ങളെ സൂചിപ്പിക്കുന്നു.