ml_tn/luk/03/21.md

3.5 KiB
Raw Permalink Blame History

General Information:

മുന്‍പിലത്തെ വാക്യം പറയുന്നത് ഹേരോദാവ് യോഹന്നാനെ കാരാഗൃഹത്തില്‍ ഇട്ടു എന്നാണ്. യോഹന്നാന്‍ തടവില്‍ ആക്കപ്പെടുന്നതിനു മുന്‍പേ വാക്യം 21ല് ആരംഭം കുറിക്കുന്ന വിവരണങ്ങള്‍ സംഭവിച്ചിരുന്നു എന്ന് പ്രസ്താവിക്കുന്നത് സഹായകരം ആയിരിക്കും. USTയില് ഇത് വാക്യം 21 ആരംഭിക്കുമ്പോള്‍ തന്നെ “യോഹന്നാന്‍ തടവില്‍ ആക്കപ്പെടുന്നതിനു മുന്‍പ് തന്നെ” എന്ന് പരാമര്‍ശിച്ചിരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-events)

Connecting Statement:

യേശു തന്‍റെ ശുശ്രൂഷ അവിടുത്തെ സ്നാനത്തോടു കൂടെ ആരംഭിക്കുന്നു.

Now it came about

ഈ പദസഞ്ചയം കഥയില്‍ ഒരു പുതിയ സംഭവം പ്രാരംഭം കുറിക്കുന്നതിനെ അടയാളപ്പെടുത്തുന്നു. നിങ്ങളുടെ ഭാഷയില്‍ ഇപ്രകാരം ചെയ്യുന്നതിന് ഒരു രീതി ഉണ്ടെങ്കില്‍, അത് ഇവിടെ ഉപയോഗിക്കുന്നത് പരിഗണിക്കാവുന്നത് ആകുന്നു. (കാണുക: rc://*/ta/man/translate/writing-newevent)

when all the people were baptized

യോഹന്നാന്‍ സകല ജനങ്ങളെയും സ്നാനപ്പെടുത്തിയപ്പോള്‍. “സകല ജനങ്ങള്‍” എന്നുള്ള പദസഞ്ചയം യോഹന്നാനോടൊപ്പം ഉണ്ടായിരുന്ന ജനത്തെ സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-activepassive)

Jesus also was baptized

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാവുന്നത് ആകുന്നു. മറു പരിഭാഷ: “യോഹന്നാന്‍ യേശുവിനെയും കൂടെ സ്നാനപ്പെടുത്തി” (കാണുക: rc://*/ta/man/translate/figs-activepassive)

the heavens were opened

ആകാശം തുറന്നു അല്ലെങ്കില്‍ “ആകാശം തുറക്കപ്പെട്ടതായി തീര്‍ന്നു.” ഇത് സാധാരണയായി മേഘങ്ങള്‍ നീങ്ങിപ്പോകുന്നതിനെ അല്ല, പ്രത്യുത ഇത് എന്താണ് അര്‍ത്ഥം നല്‍കുന്നത് എന്ന് വ്യക്തം അല്ല. ഇത് മിക്കവാറും അര്‍ത്ഥം നല്‍കുന്നത് ആകാശത്തില്‍ ഒരു വലിയ ദ്വാരം പ്രത്യക്ഷപ്പെട്ടു എന്നാണ്.