ml_tn/luk/03/16.md

3.3 KiB

John answered, saying to them all

ഉന്നതന്‍ ആയ ഒരു വ്യക്തി വരുവാന്‍ പോകുന്നു എന്നുള്ള യോഹന്നാന്‍റെ മറുപടി വിവക്ഷിക്കുന്നത് യോഹന്നാന്‍ ക്രിസ്തുവല്ല എന്നുള്ളതാണ്. ഇത് നിങ്ങളുടെ ശ്രോതാക്കളോട് വ്യക്തമായി പ്രസ്താവിക്കുന്നത് സഹായകരം ആയിരിക്കും. മറുപരിഭാഷ: “അവരോടെല്ലാം ഇത് പറയുന്നതിലൂടെ താന്‍ ക്രിസ്തു അല്ല എന്ന് യോഹന്നാന്‍ വ്യക്തമാക്കുക ആയിരുന്നു. (കാണുക: rc://*/ta/man/translate/figs-explicit)

I baptize you with water

ഞാന്‍ ജലം ഉപയോഗിച്ച് സ്നാനം കഴിപ്പിക്കുന്നു അല്ലെങ്കില്‍ “ഞാന്‍ വെള്ളം ഉപയോഗിച്ചു സ്നാനം കഴിപ്പിക്കുന്നു”

not worthy even to untie the strap of his sandals

അവന്‍റെ ചെരുപ്പിന്‍റെ വാറുകള്‍ അഴിക്കുവാന്‍ പോലും ഉള്ള യോഗ്യത ഇല്ലാത്തവന്‍. ചെരുപ്പിന്‍റെ വാറുകള്‍ അഴിക്കുക എന്നുള്ളത് ഒരു അടിമയുടെ കടമ ആയിരുന്നു. യോഹന്നാന്‍ പറയുന്നത് വരുവാന്‍ പോകുന്നവന്‍ എത്രയും മഹത്വം ഉള്ളവന്‍ ആകുന്നു യോഹന്നാനു അവിടുത്തെ അടിമയായി ഇരിക്കുവാന്‍ പോലും ഉള്ള യോഗ്യത ഇല്ല എന്നാണ്.

He will baptize you with the Holy Spirit and with fire

അക്ഷരീകമായ സ്നാനം ഒരു വ്യക്തിയെ ജലവുമായി ബന്ധപ്പെടുത്തുന്ന ഈ ഉപമാനം താരതമ്യം ചെയ്യുന്നത് ആത്മീയ സ്നാനം എന്നത് പരിശുദ്ധാത്മാവിനോടു കൂടെയും അഗ്നിയോടു കൂടെയും ബന്ധം പുലര്‍ത്തുവാന്‍ അവര്‍ക്ക് ഇട വരുത്തുന്നു എന്നുള്ളതാണ്.

fire

ഇവിടെ “അഗ്നി” എന്നുള്ളത് ഒന്നുകില്‍ 1) ന്യായവിധി അല്ലെങ്കില്‍ 2) ശുദ്ധീകരണം എന്നുള്ളതിനെ സൂചിപ്പിക്കുന്നത് ആയിരിക്കും. അത് “അഗ്നി” എന്നു തന്നെ പരാമര്‍ശിക്കുന്നതിനു പരിഗണന നല്‍കപ്പെടുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)