ml_tn/jud/front/intro.md

3.8 KiB

യൂദാ ആമുഖം

ഭാഗം 1: പൊതു ആമുഖം

യൂദായുടെ ലേഖനത്തിന്‍റെ രൂപരേഖ

  1.  ആമുഖം (1: 1 -2)
  2. ദുരുപദേഷ്ടാക്കന്മാര്‍ക്കെതിരായുള്ള മുന്നറിയിപ്പ് (1: 3-4) )
  3.  പഴയനിയമ ഉദാഹരണങ്ങൾ (1: 5-16)
  4. ശരിയായ പ്രതികരണം (1: 17-23)
  5.  ദൈവത്തെ സ്തുതിക്കുന്നു (1: 24-25)

ആരാണ് യൂദായുടെ ലേഖനം എഴുതിയത്?

ഗ്രന്ഥകാരന്‍ യാക്കോബിന്‍റെ സഹോദരൻ യൂദയാണ് താനെന്ന് വെളിപ്പെടുത്തുന്നു. യൂദയും യാക്കോബും യേശുവിന്‍റെ അർദ്ധസഹോദരന്മാരായിരുന്നു. ഈ കത്ത് ഒരു നിർദ്ദിഷ്ട സഭയ്ക്കുവേണ്ടിയാണോ ഉദ്ദേശിച്ചതെന്ന് അവ്യക്തമാണ്.

യൂദായുടെ ലേഖനം എന്തിനെക്കുറിച്ചാണ് സംവദിക്കുന്നത്?

ദുരുപദേഷ്ടാക്കന്മാരെപ്പറ്റി മുന്നറിയിപ്പ് നൽകുന്നതിനാണ് യൂദാ ഈ കത്ത് എഴുതിയത്. യൂദാ പലപ്പോഴും പഴയനിയമത്തെ പരാമർശിക്കുന്നതിനാല്‍ ഒരു പക്ഷെ ഇത് യഹൂദ ക്രൈസ്തവ വായനക്കാരെ ഉദ്ദേശിച്ചുള്ളതാണെന്ന് അനുമാനിക്കാം. ഈ ലേഖനത്തിനും 2 പത്രോസിനും ഉള്ളടക്കത്തില്‍ സമാനതകള്‍ ഉണ്ട്. ഇരുവരും ദൂതന്മാരെയും സൊദോമിനെയും ഗൊമോറയെയും വ്യാജ ഉപദേഷ്ടാക്കന്മാരെയും കുറിച്ച് സംസാരിക്കുന്നു.

ഈ പുസ്തകത്തിന്‍റെ തലക്കെട്ട്‌ എങ്ങനെ വിവർത്തനം ചെയ്യാം?

വിവർത്തകർക്ക് ഈ പുസ്തകത്തെ അതിന്‍റെ പരമ്പരാഗത തലക്കെട്ടായ ""യൂദാ"" എന്ന് വിളിക്കാം. അല്ലെങ്കിൽ ""യൂദായില്‍ നിന്നുള്ള കത്ത്"" അല്ലെങ്കിൽ ""യൂദാ എഴുതിയ കത്ത്"" വ്യക്തമായ ശീർഷകം അവർക്ക് തിരഞ്ഞെടുക്കാം. (കാണുക: rc://*/ta/man/translate/translate-names)

ഭാഗം 2: സുപ്രധാന മത-സാംസ്കാരിക ആശയങ്ങൾ

യൂദാ ആരെയാണ് എതിർത്തത്?

യൂദാ സംസാരിക്കുന്നത് ജ്ഞാനവാദക്കാരെക്കുറിച്ചാകാന്‍ സാധ്യതയുണ്ട്. ഈ ഉപദേഷ്ടാക്കന്മാര്‍ സ്വന്തം നേട്ടത്തിനായി തിരുവെഴുത്തുകളെ വളച്ചൊടിച്ചു. അവർ അധാർമികമായ രീതിയിൽ ജീവിക്കുകയും മറ്റുള്ളവരെ അത് ചെയ്യാൻ പഠിപ്പിക്കുകയും ചെയ്തു.