ml_tn/jhn/front/intro.md

60 lines
15 KiB
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

This file contains Unicode characters that might be confused with other characters. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# യോഹന്നാന്‍റെ സുവിശേഷം ആമുഖം
## ഭാഗം 1: പൊതു ആമുഖം
### യോഹന്നാന്‍ എഴുതിയ സുവിശേഷത്തിന്‍റെ സംക്ഷേപം
1. യേശു ആരെന്ന് വെളിപ്പെടുത്തുന്നു (1: 1-18)
1. യേശു സ്നാനമേറ്റു, അവൻ പന്ത്രണ്ടു ശിഷ്യന്മാരെ തിരഞ്ഞെടുക്കുന്നു (1: 19-51)
1. യേശു പ്രസംഗിക്കുകയും പഠിപ്പിക്കുകയും ജനങ്ങളെ സുഖപ്പെടുത്തുകയും ചെയ്യുന്നു (2-11)
1. യേശുവിന്‍റെ മരണത്തിന് ഏഴു ദിവസം മുമ്പ് (12-19) മറിയ യേശുവിന്‍റെ പാദങ്ങളെ അഭിഷേകം ചെയ്യുന്നു (12: 1-11)
- യേശു ഒരു കഴുതപ്പുറത്ത് യെരൂശലേമിലേക്ക് പ്രവേശിക്കുന്നു (12: 12-19)
- ചില യവനരായ പുരുഷന്മാർ യേശുവിനെ കാണുവാന്‍ ആഗ്രഹിക്കുന്നു. (12: 20-36)
- യഹൂദ നേതാക്കൾ യേശുവിനെ തള്ളിപ്പറയുന്നു (12: 37-50)
- യേശു ശിഷ്യന്മാരെ പഠിപ്പിക്കുന്നു (13-17)
- യേശുവിനെ ബന്ധിച്ച് വിചാരണയ്ക്ക് വിധേയനാക്കുന്നു (18: 1-19: 15)
- യേശുവിനെ ക്രൂശിച്ചുകൊല്ലുകയും അടക്കുകയും ചെയ്യുന്നു (19: 16-42)
1. യേശു മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽക്കുന്നു (20: 1-29)
1. എന്തുകൊണ്ടാണ് താൻ സുവിശേഷം എഴുതിയതെന്ന് യോഹന്നാൻ പറയുന്നു (20: 30-31)
1. യേശു ശിഷ്യന്മാരുമായി കണ്ടുമുട്ടുന്നു (21)
### യോഹന്നാന്‍റെ സുവിശേഷം എന്തിനെക്കുറിച്ചാണ് സംവദിക്കുന്നത്? യേശുക്രിസ്തുവിന്‍റെ ജീവിതത്തെക്കുറിച്ച് വിവരിക്കുന്ന പുതിയ നിയമത്തിലെ നാല് പുസ്തകങ്ങളിൽ ഒന്നാണ് യോഹന്നാന്‍റെ സുവിശേഷം. യേശു ആരായിരുന്നു, എന്തു ചെയ്തു എന്നതിന്‍റെ വിവിധ വശങ്ങളെക്കുറിച്ച് സുവിശേഷങ്ങളുടെ രചയിതാക്കൾ വിവരിച്ചിരിക്കുന്നു. ""ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തുവാണ് യേശുവെന്ന് ആളുകൾ വിശ്വസിക്കേണ്ടതിനാണ്"" യോഹന്നാൻ സുവിശേഷം എഴുതിയതായി പറയുന്നു (20:31).
യോഹന്നാന്‍റെ സുവിശേഷം മറ്റ് മൂന്ന് സുവിശേഷങ്ങളിൽ നിന്നും വളരെ വ്യത്യസ്തമാണ്. മറ്റ് എഴുത്തുകാർ അവരുടെ സുവിശേഷങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള ചില ഉപദേശങ്ങളും സംഭവങ്ങളും യോഹന്നാൻ ഉൾപ്പെടുത്തിയിട്ടില്ല. കൂടാതെ, മറ്റു സുവിശേഷങ്ങളിലില്ലാത്ത ചില പഠിപ്പിക്കലുകളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചും യോഹന്നാൻ എഴുതി.
യേശു തന്നെക്കുറിച്ചു പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് തെളിയിക്കാൻ യേശു ചെയ്ത അടയാളങ്ങളെക്കുറിച്ച് യോഹന്നാൻ ധാരാളം എഴുതിയിരിക്കുന്നു. (കാണുക: [[rc://*/tw/dict/bible/kt/sign]])
### ഈ പുസ്തകത്തിന്‍റെ ശീർഷകം എങ്ങനെ വിവർത്തനം ചെയ്യണം?
പരിഭാഷകർക്ക് ഈ പുസ്തകത്തെ അതിന്‍റെ പരമ്പരാഗത വിശേഷണമായ ""യോഹന്നാന്‍റെ സുവിശേഷം"" അല്ലെങ്കിൽ ""യോഹന്നാനുള്ള സുവിശേഷം"" എന്ന് വിളിക്കാൻ തിരഞ്ഞെടുക്കാം. അല്ലെങ്കിൽ ”യോഹന്നാന്‍ എഴുതിയ യേശുവിനെക്കുറിച്ചുള്ള സുവിശേഷം"" പോലുള്ള വ്യക്തമായ ഒരു ശീർഷകം അവർ തിരഞ്ഞെടുക്കാം. (കാണുക: [[rc://*/ta/man/translate/translate-names]])
### ആരാണ് യോഹന്നാന്‍റെ സുവിശേഷം എഴുതിയത്?
ഈ പുസ്തകം രചയിതാവിന്‍റെ പേര് നൽകുന്നില്ല. എന്നിരുന്നാലും, ആദിമ ക്രിസ്തീയ കാലഘട്ടം മുതല്‍ തന്നെ മിക്ക ക്രിസ്ത്യാനികളും അപ്പൊസ്തലനായ യോഹന്നാൻ തന്നെയാണെന്ന് കരുതിയിരുന്നു.
## ഭാഗം 2: പ്രധാനപ്പെട്ട മത-സാംസ്കാരിക ആശയങ്ങൾ
### യേശുവിന്‍റെ ജീവിതത്തിന്‍റെ അവസാന ആഴ്ചയെക്കുറിച്ച് യോഹന്നാൻ ഇത്രയധികം എഴുതുന്നത് എന്തുകൊണ്ട്? യേശുവിന്‍റെ അവസാന ആഴ്ചയെക്കുറിച്ച് യോഹന്നാൻ ധാരാളം എഴുതി. യേശുവിന്‍റെ അവസാന ആഴ്ചയെക്കുറിച്ചും ക്രൂശിലെ മരണത്തെക്കുറിച്ചും തന്‍റെ വായനക്കാർ ആഴത്തിൽ ചിന്തിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. യേശു ക്രൂശിൽ മരിച്ചത് മന:പൂർവ്വമെന്ന് മനുഷ്യര്‍ മനസ്സിലാക്കുവാന്‍ അവൻ ആഗ്രഹിച്ചു, അങ്ങനെ തന്നോട് പാപം ചെയ്തതിന് ദൈവം അവരോട് ക്ഷമിക്കും. (കാണുക: [[rc://*/tw/dict/bible/kt/sin]])
## ഭാഗം 3: സുപ്രധാന വിവർത്തന പ്രശ്നങ്ങൾ
### യോഹന്നാന്‍റെ സുവിശേഷത്തിൽ ""അവശേഷിക്കുന്നു,"" ""താമസിക്കുന്നു,"" ""നിലനിൽക്കുക"" എന്നീ പദങ്ങളുടെ അർത്ഥമെന്താണ്?
യോഹന്നാന്‍ പലപ്പോഴും ""നിലനിൽക്കുക,"" ""താമസിക്കുക"", ""ഉറച്ചുനിൽക്കുക"" ഈ വാക്കുകൾ രൂപകങ്ങളായി ഉപയോഗിച്ചിരുന്നു. ഒരു വിശ്വാസി യേശുവിനോട് കൂടുതൽ വിശ്വസ്തനായിത്തീരുന്നതിനെക്കുറിച്ചും യേശുവിന്‍റെ വചനം വിശ്വാസികളിൽ ""നിലനിൽക്കുന്നതുപോലെ"" യേശുവിനെ നന്നായി അറിയുന്നതിനെക്കുറിച്ചും യോഹന്നാൻ പറഞ്ഞു. മറ്റൊരാൾ ആത്മീയമായി മറ്റൊരാളുമായി ചേരുന്നതിനെക്കുറിച്ചും യോഹന്നാന്‍ സംസാരിച്ചു. ക്രിസ്ത്യാനികൾ ക്രിസ്തുവിലും ദൈവത്തിലും ""നിലനിൽക്കുന്നു"" എന്ന് പറയപ്പെടുന്നു. പിതാവ് പുത്രനിൽ ""നിലനിൽക്കുന്നു"" എന്നും പുത്രൻ പിതാവിൽ ""നിലനിൽക്കുന്നു"" എന്നും പറയപ്പെടുന്നു. പുത്രൻ വിശ്വാസികളിൽ ""നിലനിൽക്കുന്നു"" എന്ന് പറയപ്പെടുന്നു. പരിശുദ്ധാത്മാവ് വിശ്വാസികളിൽ ""നിലനിൽക്കുന്നു"" എന്നും പറയപ്പെടുന്നു.
പല വിവർത്തകർക്കും ഈ ആശയങ്ങൾ അവരുടെ ഭാഷകളിൽ കൃത്യമായി അതേ രീതിയിൽ പ്രതിനിധീകരിക്കാൻ കഴിയാറില്ല. ഉദാഹരണത്തിന്‌, “എന്‍റെ മാംസം ഭക്ഷിക്കുകയും എന്‍റെ രക്തം കുടിക്കുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു” (യോഹന്നാൻ 6:56) എന്ന് പറഞ്ഞപ്പോൾ ക്രിസ്ത്യാനി തന്നോടൊപ്പം ആത്മീയമായി ഐക്യപ്പെട്ടിരിക്കണമെന്ന ആശയം പ്രകടിപ്പിക്കാൻ യേശു ഉദ്ദേശിച്ചു. ""എന്നോടൊപ്പം ചേരും, ഞാൻ അവനോടൊപ്പം ചേരും"" എന്ന ആശയം യുഎസ്ടിയില്‍ ഉപയോഗിക്കുന്നു. എന്നാൽ വിവർത്തകർ‌ക്ക് ആശയം പ്രകടിപ്പിക്കുന്നതിനുള്ള മറ്റ് മാർ‌ഗ്ഗങ്ങൾ‌ കണ്ടെത്തേണ്ടി വന്നേക്കാം.
""എന്‍റെ വാക്കുകൾ‌ നിങ്ങളിൽ‌ നിലനിൽക്കുന്നുവെങ്കിൽ‌"" (യോഹന്നാൻ‌ 15: 7) എന്ന ഭാഗത്തിൽ‌, യു‌എസ്‌ടി ഈ ആശയം പ്രകടിപ്പിക്കുന്നു, ""നിങ്ങൾ‌ എന്‍റെ സന്ദേശത്തിന് വിധേയരാണെങ്കില്‍‌."" വിവർത്തകർക്ക് ഈ വിവർത്തനം ഒരു മാതൃകയായി ഉപയോഗിക്കാൻ കഴിയുമെന്ന് തോന്നിയേക്കാം.
### യോഹന്നാന്‍റെ സുവിശേഷ കൃതിയിലെ പ്രധാന പ്രശ്നങ്ങൾ എന്തൊക്കെയാണ്?
ഇനി പറയുന്ന വാക്യങ്ങൾ ബൈബിളിന്‍റെ പഴയ പതിപ്പുകളിൽ കാണപ്പെടുന്നുവെങ്കിലും അവയിൽ മിക്കതും ആധുനിക പതിപ്പുകളില്‍ ഉൾപ്പെടുത്തിയിട്ടില്ല. ഈ വാക്യങ്ങൾ വിവർത്തനം ചെയ്യരുതെന്ന് പരിഭാഷകർക്ക് നിർദ്ദേശമുണ്ട്. എന്നിരുന്നാലും, ഈ വാക്യങ്ങൾ ഉൾക്കൊള്ളുന്ന പ്രാദേശികമായി ഇത്തരം പതിപ്പുകള്‍ നിലവിലുണ്ടെങ്കില്‍ വിവർത്തകർക്ക് അവ ഉൾപ്പെടുത്താം. അവ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ, അവ യോഹന്നാന്‍റെ സുവിശേഷത്തിന്‍റെ മൂലകൃതിയിലില്ലെന്നു സൂചിപ്പിക്കുന്നതിന് ചതുര ബ്രാക്കറ്റുകളിൽ ([]) ഇടണം.
* ""വെള്ളം ഇളകുന്നതിനായി കാത്തിരിക്കുന്നു. കർത്താവിന്‍റെ ഒരു ദൂതൻ ഇടയ്ക്കിടെ ഇറങ്ങിവന്ന് കുളത്തിലെ വെള്ളം ഇളക്കി, വെള്ളം ഇളക്കിയ ശേഷം ആദ്യം പോയവരെ അവർക്കുള്ള രോഗത്തിൽ നിന്ന് സുഖപ്പെടുത്തി. (5: 3-4)
* ""അവയ്ക്കിടയിലൂടെ കടന്നുപോകുന്നു, അങ്ങനെ കടന്നുപോകുന്നു"" (8:59)
ബൈബിളിലെ ഏറ്റവും പഴയതും ആധുനികവുമായ പതിപ്പുകളിൽ ഇനിപ്പറയുന്ന ഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അത് ബൈബിളിന്‍റെ ആദ്യകാല പകർപ്പുകളിലില്ല. ഈ ഭാഗം വിവർത്തനം ചെയ്യാൻ പരിഭാഷകർക്ക് നിർദ്ദേശമുണ്ട്. ഇത് യോഹന്നാന്‍റെ സുവിശേഷത്തിന്‍റെ മൂലകൃതിയിലുള്ളതല്ലെന്ന് സൂചിപ്പിക്കുന്നതിന് ചതുര ബ്രാക്കറ്റുകളിൽ ([]) ഇടണം.
* വ്യഭിചാരിണിയുടെ കഥ (7: 538: 11)
(കാണുക: [[rc://*/ta/man/translate/translate-textvariants]])