ml_tn/jhn/17/intro.md

2.8 KiB

യോഹന്നാൻ 17 പൊതു നിരീക്ഷണങ്ങള്‍

ഘടനയും വിന്യാസവും

ഈ അദ്ധ്യായം ഒരു നീണ്ട പ്രാർത്ഥനയ്ക്ക് രൂപം നൽകുന്നു.

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങൾ

തേജസ്സ്

തിരുവെഴുത്ത് പലപ്പോഴും ദൈവത്തിന്‍റെ തേജസ്സിനെ മഹത്തായ, തിളക്കമുള്ള ഒരു പ്രകാശമായി സംസാരിക്കുന്നു. ആളുകൾ ഈ വെളിച്ചം കാണുമ്പോൾ അവർ ഭയപ്പെടുന്നു. ഈ അദ്ധ്യായത്തിൽ യേശു തന്‍റെ അനുഗാമികൾക്ക് തന്‍റെ യഥാർത്ഥ തേജസ്സ് കാണിക്കാൻ ദൈവത്തോട് ആവശ്യപ്പെടുന്നു ([യോഹന്നാൻ 17: 1] (../../jhn/17/01.md))

യേശു നിത്യനാണ്

ദൈവം ലോകത്തെ സൃഷ്ടിക്കും മുന്‍പേ യേശു ഉണ്ടായിരുന്നു ([യോഹന്നാൻ 17: 5] (../../jhn/17/05.md)). [യോഹന്നാൻ 1: 1] (../../jhn/01/01.md) ൽ യോഹന്നാൻ ഇതിനെക്കുറിച്ച് എഴുതി.

ഈ അദ്ധ്യായത്തിലെ സാധ്യതയുള്ള മറ്റ് വിവർത്തന പ്രശ്നങ്ങൾ

പ്രാർത്ഥന

യേശു ദൈവത്തിന്‍റെ ഏക പുത്രനാണ് ([യോഹന്നാൻ 3:16] (../../jhn/03/16.md)), അതിനാൽ മറ്റുള്ളവർ പ്രാർത്ഥിക്കുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായി പ്രാർത്ഥിക്കാൻ അവനു കഴിഞ്ഞു. കല്പനകള്‍ പോലെ തോന്നിക്കുന്ന നിരവധി വാക്കുകൾ അദ്ദേഹം ഉപയോഗിച്ചു. നിങ്ങളുടെ പരിഭാഷയില്‍ യേശുവിനെ പിതാവിനോട് സ്നേഹത്തോടും ബഹുമാനത്തോടും സംസാരിക്കുന്ന, പിതാവ് സന്തുഷ്ടനാകേണ്ടതിനു എന്താണ് ചെയ്യേണ്ടതെന്ന് ചോദിക്കുകയും ചെയ്യുന്ന ഒരു മകനെപ്പോലെ വെളിപ്പെടുത്തണം.