ml_tn/jhn/15/05.md

2.3 KiB

I am the vine, you are the branches

മുന്തിരിവള്ളി"" യേശുവിനെ പ്രതിനിധീകരിക്കുന്ന ഒരു രൂപകമാണ്. യേശുവിൽ വിശ്വസിക്കുകയും അവനിൽ ഉൾപ്പെടുകയും ചെയ്യുന്നവരെ പ്രതിനിധീകരിക്കുന്ന ഒരു രൂപകമാണ് ""ശാഖകൾ"". സമാന പരിഭാഷ: ""ഞാൻ ഒരു മുന്തിരിവള്ളിയെപ്പോലെയാണ്, നിങ്ങൾ മുന്തിരിവള്ളിയോട് ചേർന്നിരിക്കുന്ന ശാഖകൾ പോലെയും"" (കാണുക: rc://*/ta/man/translate/figs-metaphor)

He who remains in me and I in him

താന്‍ ദൈവത്തില്‍ ചേര്‍ന്നിരിക്കുന്നതു പോലെ തന്‍റെ അനുയായികളും തന്നോടൊപ്പം ചേരുന്നുവെന്ന് ഇവിടെ യേശു സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""ഞാൻ എന്‍റെ പിതാവിനോട് ചേര്‍ന്നിരിക്കുന്നതുപോലെ എന്നോടൊപ്പം ചേരുന്നവൻ"" (കാണുക: rc://*/ta/man/translate/figs-explicit)

he bears much fruit

ഫലപ്രദമായ ശാഖയെന്നത് ദൈവത്തെ പ്രസാദിപ്പിക്കുന്ന വിശ്വാസിയെ പ്രതിനിധീകരിക്കുന്ന ഉപമയാണ്. മുന്തിരിവള്ളിയോട് ചേര്‍ന്നുവരുന്ന ഒരു ശാഖ വളരെയധികം ഫലം കായ്‌ക്കുന്നതുപോലെ, യേശുവിനോടൊപ്പം ചേരുന്നവർ ദൈവത്തെ പ്രസാദിപ്പിക്കുന്ന പലതും ചെയ്യും. സമാന പരിഭാഷ: ""നിങ്ങൾ വളരെയധികം ഫലം കായ്ക്കും"" (കാണുക: rc://*/ta/man/translate/figs-metaphor)