ml_tn/jhn/13/intro.md

3.1 KiB

യോഹന്നാൻ 13 പൊതു നിരീക്ഷണങ്ങള്‍

ഘടനയും വിന്യാസവും

ഈ അദ്ധ്യായത്തിലെ സംഭവങ്ങളെ സാധാരണയായി അവസാനത്തെ അത്താഴം അല്ലെങ്കിൽ കർത്താവിന്‍റെ അത്താഴം എന്ന് വിളിക്കുന്നു. ഈ പെസഹ പെരുന്നാൾ പലവിധത്തിൽ ദൈവത്തിന്‍റെ ആട്ടിൻകുട്ടിയായ യേശുവിന്‍റെ യാഗത്തിന് സമാനമാണ്. (കാണുക: rc://*/tw/dict/bible/kt/passover)

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങൾ

പാദങ്ങൾ കഴുകൽ

പുരാതന പൌരസ്ത്യ ദേശക്കാര്‍ കാലുകൾ വളരെ അശുദ്ധമെന്നു കരുതിയിരുന്നു. ദാസന്മാർ മാത്രമേ ആളുകളുടെ കാലുകൾ കഴുകുകയുള്ളൂ. യേശു തങ്ങളുടെ യജമാനനാണെന്നും തങ്ങളെത്തന്നെ തന്‍റെ ദാസന്മാരാണെന്നും കരുതി ശിഷ്യന്മാർ യേശുവിനാല്‍ കാൽ കഴുകണമെന്ന് ആഗ്രഹിച്ചില്ല, എന്നാൽ പരസ്പരം സേവിക്കേണ്ടതുണ്ടെന്ന് അവരെ കാണിക്കാൻ അവൻ ആഗ്രഹിച്ചു. (കാണുക: rc://*/ta/man/translate/translate-symaction)

ഞാൻ ആകുന്നു

ഈ അദ്ധ്യായത്തിൽ ഒരിക്കലും ഈ പുസ്തകത്തിൽ നാല് തവണയും യേശു ഈ വാക്കുകൾ പറഞ്ഞതായി യോഹന്നാൻ രേഖപ്പെടുത്തുന്നു. പൂർണ്ണമായ ഒറ്റ വാക്യമായി അവ നിൽക്കുന്നു, യഹോവ സ്വയം മോശെക്ക് വെളിപ്പെടുത്തിയ “ഞാൻ ആകുന്നു” എന്ന എബ്രായ പദം അക്ഷരാർത്ഥത്തിൽ വിവർത്തനം ചെയ്യുന്നു. ഇക്കാരണങ്ങളാൽ, യേശു ഈ വാക്കുകൾ പറഞ്ഞപ്പോൾ താൻ യഹോവയാണെന്ന് അവകാശപ്പെടുന്നതായി പലരും വിശ്വസിക്കുന്നു. . (../../jhn/13/31.md). മറ്റൊരാളെക്കുറിച്ച് സംസാരിക്കുന്നതുപോലെ സ്വയം സംസാരിക്കാൻ നിങ്ങളുടെ ഭാഷ ആളുകളെ അനുവദിച്ചേക്കില്ല. (കാണുക: [[rc:///tw/dict/bible/kt/yahweh]], [[rc:///tw/dict/bible/kt/sonofman]])