ml_tn/jhn/09/intro.md

28 lines
3.9 KiB
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# യോഹന്നാൻ 09 പൊതു നിരീക്ഷണങ്ങള്‍
## ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങൾ
### ""ആരാണ് പാപം ചെയ്തത്?""
ഒരു വ്യക്തി അന്ധനോ ബധിരനോ മുടന്തനോ ആണെങ്കിൽ, അവൻ അല്ലെങ്കിൽ അവന്‍റെ മാതാപിതാക്കളോ കുടുംബത്തിലെ ആരെങ്കിലും പാപം ചെയ്തു എന്നാണ് യേശുവിന്‍റെ കാലത്തെ പല യഹൂദന്മാരും വിശ്വസിച്ചിരുന്നത്. ഇത് മോശെയുടെ ന്യായപ്രമാണത്തിന്‍റെ ഉപദേശമായിരുന്നില്ല. (കാണുക: [[rc://*/tw/dict/bible/kt/sin]], [[rc://*/tw/dict/bible/kt/lawofmoses]])
### ""അവൻ ശബ്ബത്ത് ആചരിക്കുന്നില്ല""
യേശു, അതിനാൽ ചെളിയുണ്ടാക്കി ശബ്ബത്തിനെ ഖണ്ഡിക്കുന്നു എന്ന് പരീശന്മാർ കരുതി. (കാണുക: [[rc://*/tw/dict/bible/kt/sabbath]])
## ഈ അദ്ധ്യായത്തിലെ പ്രധാന രൂപകങ്ങൾ
### വെളിച്ചവും അന്ധകാരവും
അനീതി നിറഞ്ഞവരെക്കുറിച്ചും, ദൈവത്തെ പ്രസാദിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യാത്ത ആളുകളെക്കുറിച്ചും, ബൈബിൾ പലപ്പോഴും അവര്‍ ഇരുട്ടിൽ തപ്പിത്തടയുന്നവരെന്നവണ്ണം സംസാരിക്കുന്നു. പാപികളായ ഇവരെ നീതിമാന്മാരാക്കാനും അവർ ചെയ്യുന്ന തെറ്റ് എന്താണെന്ന് മനസിലാക്കാനും ദൈവത്തെ അനുസരിക്കാൻ പ്രാപ്തരാക്കുക എന്നതിനെ വെളിച്ചമായും സംസാരിക്കുന്നു. (കാണുക: [[rc://*/tw/dict/bible/kt/righteous]])
### കാണുകയും അന്ധനായിരിക്കുകയും ചെയ്യുന്നു
യേശു പരീശന്മാരെ അന്ധർ എന്ന് വിളിക്കുന്നു, കാരണം അന്ധരെ സുഖപ്പെടുത്താൻ യേശുവിനു കഴിയുമെന്ന് അവർ കാണുന്നു, എന്നാൽ ദൈവം തന്നെ അയച്ചതായി അവർ ഇപ്പോഴും വിശ്വസിക്കുന്നില്ല ([യോഹന്നാൻ 9: 39-40 ] (./39.md)). (കാണുക: [[rc://*/ta/man/translate/figs-metaphor]])
## ഈ അദ്ധ്യായത്തിലെ സാധ്യതയുള്ള മറ്റ് വിവർത്തന ബുദ്ധിമുട്ടുകൾ
### ""മനുഷ്യപുത്രൻ""
ഈ അദ്ധ്യായത്തിൽ യേശു തന്നെത്തന്നെ ""മനുഷ്യപുത്രൻ"" എന്ന് പരാമർശിക്കുന്നു ([യോഹന്നാൻ 9:35] (../../jhn/09/35.md)). മറ്റൊരാളെക്കുറിച്ച് സംസാരിക്കുന്നതുപോലെ സ്വയം സംസാരിക്കാൻ നിങ്ങളുടെ ഭാഷ അനുവദിച്ചേക്കില്ല. (കാണുക: [[rc://*/tw/dict/bible/kt/sonofman]], [[rc://*/ta/man/translate/figs-123person]])