ml_tn/jas/front/intro.md

62 lines
13 KiB
Markdown
Raw Permalink Blame History

This file contains ambiguous Unicode characters

This file contains Unicode characters that might be confused with other characters. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# യാക്കോബിന് മുഖവുര
## ഭാഗം 1: പൊതുവായ മുഖവുര
### യാക്കോബിന്‍റെ പുസ്തകത്തിന്‍റെ സംഗ്രഹം
1. വന്ദനങ്ങള്‍ (1:1)
1. പരിശോധനയും പക്വതയും (1:2-18)
1. ദൈവവചന കേള്‍വിയും പ്രവര്‍ത്തിയും (1:19-27)
1. പ്രവര്‍ത്തികളില്‍ പ്രത്യക്ഷമാകുന്ന യഥാര്‍ത്ഥ വിശ്വാസം
- ദൈവ വചനം (1:19-27)
- സ്നേഹത്തിന്‍റെ രാജകീയ നിയമം (2:1-13)
- പ്രവര്‍ത്തികള്‍ (2:14-26)
1. സമൂഹത്തില്‍ ഉള്ള പ്രതിസന്ധികള്‍
- നാവിന്‍റെ അപകടങ്ങള്‍ (3:1-12)
- ഉയരത്തില്‍ നിന്നുള്ള ജ്ഞാനം (3:13-18)
1. ലൌകിക ആഗ്രഹങ്ങള്‍ (4:1-12)
1. നിങ്ങളുടെ തീരുമാനങ്ങളുടെ മേല്‍ ഉള്ള ദൈവത്തിന്‍റെ കാഴ്ചപ്പാട്
- നാളെയെ കുറിച്ചുള്ള പ്രശംസ (4:13-17)
- സമ്പത്തിനെ കുറിച്ചുള്ള മുന്നറിയിപ്പ് (5:1-6)
- സഹിഷ്ണതയോടു കൂടെ കഷ്ടത അനുഭവിക്കുന്നത് (5:7-11)
- സമാപന പ്രബോധനങ്ങള്‍
- പ്രതിജ്ഞകള്‍ (5:12)
- പ്രാര്‍ത്ഥനയും രോഗ സൌഖ്യവും (5:13-18)
- പരസ്പരം ഉള്ള കരുതല്‍ (5:19-20)
### യാക്കോബിന്‍റെ പുസ്തകം എഴുതിയത് ആര്?
ഗ്രന്ഥകാരന്‍ തന്നെ യാക്കോബ് ആണെന്ന് അടയാളപ്പെടുത്തുന്നു. ഇത് മിക്കവാറും യേശുവിന്‍റെ അര്‍ദ്ധ സഹോദരന്‍ ആയ യാക്കോബ് ആയിരിക്കാം. യാക്കോബ് ആദ്യകാല സഭയിലെ ഒരു ഒരു തലവനും യെരുശലേം ആലോചന സമിതിയിലെ ഒരു ഭാഗവും ആയിരുന്നു. അപ്പോസ്തലന്‍ ആയ പൌലോസും അദ്ദേഹത്തെ സഭയുടെ ഒരു “തൂണ്‍” എന്ന് വിളിച്ചിരിക്കുന്നു.
ഇത് അപ്പോസ്തലന്‍ ആയ യാക്കോബ് എന്ന അതേ വ്യക്തി അല്ല. അപ്പോസ്തലന്‍ ആയ യാക്കോബ് ഈ ലേഖനം എഴുതുന്നതിനു മുന്‍പ് തന്നെ കൊല്ലപ്പെട്ടിരുന്നു.
### യാക്കോബിന്‍റെ ലേഖനം എന്തിനെ കുറിച്ചു ഉള്ളതാണ്? ഈ ലേഖനത്തില്‍, ദുരിതം അനുഭവിക്കുന്ന വിശ്വാസികളെ യാക്കോബ് പ്രോത്സാഹിപ്പിക്കുന്നു. അദ്ദേഹം അവരോടു പറയുന്നത് അവര്‍ അനുഭവിക്കുന്ന ദുരിതങ്ങളെ ദൈവം അവരെ പക്വത ഉള്ള വിശ്വാസികളായി തീരുവാന്‍ സഹായിക്കുന്നു എന്നതു അറിയണം എന്ന് പറഞ്ഞു. വിശ്വാസികള്‍ സല്‍പ്രവര്‍ത്തികള്‍ ചെയ്യേണ്ടുന്നതിന്‍റെ ആവശ്യകതയെ കുറിച്ചും യാക്കോബ് അവരോടു പറയുക ഉണ്ടായി. ഈ ലേഖനത്തില്‍ വിശ്വാസികള്‍ എപ്രകാരം ജീവിക്കണം എന്നും എപ്രകാരം പരസ്പരം കരുതണം എന്നും കൂടെ എഴുതിയിട്ടുണ്ട്. ഉദാഹരണമായി, പരസ്പരം സമുചിതമായ നിലയില്‍ പരസ്പരം ഓരോരുത്തരും പെരുമാറണം എന്നും, അന്യോന്യം വഴക്കിടരുത് എന്നും, ധനത്തെ ജ്ഞാനപൂര്‍വ്വം ചിലവഴിക്കണം എന്നും അദ്ദേഹം കല്‍പ്പിച്ചു.
യാക്കോബ് തന്‍റെ വായനക്കാരെ 1:6,11ലു 3:1-12ലു ഉള്ളതു പോലെ ഉള്ള പ്രകൃതിയില്‍ നിന്നുള്ള ഉദാഹരണങ്ങള്‍ ഉപയോഗിച്ച് തന്‍റെ വായനക്കാരെ പഠിപ്പിക്കുന്നു. കൂടാതെ, ഈ ലേഖനത്തിലെ അനേക ഭാഗങ്ങള്‍ യേശു ഗിരിപ്രഭാഷണത്തില്‍ എഴുതിയിട്ടുള്ള വസ്തുതകളോട് സാമ്യം പുലര്‍ത്തുന്നവ ആയിരിക്കുന്നു (മത്തായി 5-7)
### “ചിതറിപ്പോയവരിലെ പന്ത്രണ്ടു ഗോത്രങ്ങള്‍ ആരെല്ലാം ആയിരുന്നു’?
യാക്കോബ് പറഞ്ഞത് താന്‍ “ചിതറി പാര്‍ക്കുന്ന പന്ത്രണ്ടു ഗോത്രങ്ങളില്‍ ഉള്ളവര്‍ക്ക് (1:1). ചില പണ്ഡിതന്മാര്‍ ചിന്തിക്കുന്നത് യാക്കോബ് എഴുതിയിരുന്നത് യഹൂദ ക്രിസ്ത്യാനികള്‍ക്ക് ആകുന്നു എന്നാണ്. മറ്റു പണ്ഡിതന്മാര്‍ ചിന്തിക്കുന്നത് യാക്കോബ് പൊതുവില്‍ ഉള്ള സകല ക്രിസ്ത്യാനികള്‍ക്കും വേണ്ടി എഴുതി എന്നാണ്. ഈ ലേഖനം പ്രത്യേകിച്ച് ഒരു നിര്‍ദ്ധിഷ്ട സഭയ്ക്കോ അല്ലെങ്കില്‍ വ്യക്തിക്കോ വേണ്ടി എഴുതിയിട്ടില്ലാത്തതിനാല്‍ ഇത് “പൊതുവേയുള്ള ലേഖനങ്ങളില്‍” ഒന്നായി അറിയപ്പെടുന്നു.
### ഈ പുസ്തകത്തിന്‍റെ ശീര്‍ഷകം എപ്രകാരം പരിഭാഷ ചെയ്യാം?
പരിഭാഷകര്‍ക്ക് ഈ പുസ്തകത്തിന്‍റെ പരമ്പരാഗത ശീര്‍ഷകം ആയ “യാക്കോബ്” എന്ന് പരിഭാഷ ചെയ്യാം. അല്ലെങ്കില്‍ അവര്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കുന്ന ശീര്‍ഷകങ്ങള്‍ ആയ “യാക്കോബില്‍ നിന്നും ഉള്ള ഒരു കത്ത്” അല്ലെങ്കില്‍ “യാക്കോബ് എഴുതിയ ലേഖനം” എന്നുള്ളത് തിരഞ്ഞെടുക്കാം. (കാണുക: [[rc://*/ta/man/translate/translate-names]])
## ഭാഗം 2: പ്രധാനമായ മതപരവും സാംസ്കാരികവും ആയ ആശയങ്ങള്‍
### ദൈവ മുന്‍പാകെ ഒരു മനുഷ്യന്‍ നീതീകരിക്കപ്പെടുന്നതിനെ കുറിച്ച് യാക്കോബിന് പൌലോസുമായി വൈരുദ്ധ്യം ഉണ്ടോ?
പൌലോസ് റോമാക്കാരെ പഠിപ്പിച്ചത് ക്രിസ്ത്യാനികള്‍ പ്രവര്‍ത്തികളാല്‍ അല്ല വിശ്വാസത്താല്‍ ആണ് നീതീകരിക്കപ്പെടുന്നത് എന്നാകുന്നു. ഇത് ആശയക്കുഴപ്പം സൃഷ്ടിച്ചേക്കാം. എന്നാല്‍ ശരിയായി ഗ്രഹിച്ചാല്‍ പൌലോസും യാക്കോബും ഉപദേശിക്കുന്നതു അവര്‍ പരസ്പരം ഒരുവനോട് ഒരുവന്‍ ഒത്തു പോകുന്നു എന്നതാണ്. അവര്‍ രണ്ടു പേരും പഠിപ്പിച്ചത് യഥാര്‍ത്ഥ വിശ്വാസം ഒരു വ്യക്തിയെ സല്‍പ്രവര്‍ത്തികള്‍ ചെയ്യുവാനായി ഇടവരുത്തും. പൌലോസും യാക്കോബും ഈ വസ്തുതകളെ വ്യത്യസ്ത ശൈലികളില്‍ പഠിപ്പിക്കുവാന്‍ ഇടയായതിനു കാരണം അവരുടെ ശ്രോതാക്കള്‍ നീതീകരിക്കപ്പെടുക എന്നുള്ളതിനെ കുറിച്ച് വ്യത്യസ്ത കാര്യങ്ങള്‍ അറിയുവാന്‍ ആഗ്രഹിച്ചവര്‍ ആയിരുന്നു. (കാണുക: [[rc://*/tw/dict/bible/kt/justice]]ഉം [[rc://*/tw/dict/bible/kt/faith]]ഉം [[rc://*/tw/dict/bible/kt/works]]ഉം)
## ഭാഗം 3: പ്രധാന പരിഭാഷ വിഷയങ്ങള്‍
### പരിഭാഷകന്‍ യാക്കോബിന്‍റെ പുസ്തകത്തില്‍ വിഷയങ്ങള്‍ക്കിടയില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളെ എപ്രകാരം അടയാളപ്പെടുത്തുവാന്‍ കഴിയും?
ലേഖനം പെട്ടെന്ന് വിഷയങ്ങളെ വ്യതിയാനപ്പെടുത്തുന്നു. ചില സന്ദര്‍ഭങ്ങളില്‍ യാക്കോബ് വായനക്കാരോട് വിഷയം വ്യതിയാനപ്പെടുന്നതിനെ സംബന്ധിച്ച് പ്രസ്താവിക്കുന്നില്ല. വാക്യങ്ങള്‍ തമ്മില്‍ ബന്ധം ഇല്ലാതെ കാണപ്പെടുന്നത് അനുവദിക്കുക എന്നുള്ളത് സ്വീകാര്യം ആകുന്നു. പുതിയ വചന ഭാഗങ്ങള്‍ പുതിയ വാചകങ്ങളാല്‍ അല്ലെങ്കില്‍ രണ്ടു വിഷയങ്ങള്‍ക്ക് ഇടയില്‍ ഒരു ശൂന്യസ്ഥലം നല്‍കി ക്രമീകരിക്കുന്നത് അത് സംബന്ധിച്ച ബോധ്യം തരുന്നത് ആയിരിക്കും.
### യാക്കോബിന്‍റെ പുസ്തകത്തിലെ വചന ഭാഗങ്ങളില്‍ ഉള്ള പ്രധാന വിഷയങ്ങള്‍ എന്തൊക്കെ ആകുന്നു?
* “വിഡ്ഢിയായ മനുഷ്യാ, പ്രവര്‍ത്തികള്‍ കൂടാതെ ഉള്ള വിശ്വാസം നിര്‍ജ്ജീവം ആയിരിക്കുന്നു എന്ന് നീ അറിയുവാന്‍ ആഗ്രഹിക്കുന്നില്ലയോ?” പൊതുവായ മേഖലയില്‍ ദൈവവചനത്തിന്‍റെ ഒരു പരിഭാഷ നിലവില്‍ ഉണ്ടെങ്കില്‍, ആ ഭാഷാന്തരങ്ങളില്‍ കാണുന്ന വായന ഉപയോഗിക്കുന്നത് പരിഗണിക്കുക. അങ്ങനെ അല്ലെങ്കില്‍, പരിഭാഷകര്‍ ആധുനിക വായന പിന്തുടരുവാന്‍ ഉപദേശം നല്‍കുന്നു.
(കാണുക: [[rc://*/ta/man/translate/translate-textvariants]])