ml_tn/jas/05/intro.md

3.6 KiB
Raw Permalink Blame History

യാക്കോബ് 05 പൊതു കുറിപ്പുകള്‍

ഈ അദ്ധ്യായത്തില്‍ ഉള്ള പ്രത്യേക ആശയങ്ങള്‍

നിത്യത

ഈ അദ്ധ്യായം ദൈര്‍ഘ്യം ഇല്ലാത്തതായ, ലൌകിക കാര്യങ്ങള്‍ക്കു വേണ്ടി ജീവിക്കുന്നതിനു വൈരുദ്ധ്യം ആയിരിക്കുന്ന, നിത്യതയോളം നിലനില്‍ക്കുന്നതായ വസ്തുതകള്‍ക്കായി ജീവിക്കുന്നതിനെ കുറിക്കുന്നു. യേശു വളരെ പെട്ടെന്നു തന്നെ മടങ്ങി വരുമെന്ന് ഉള്ളതായ പ്രതീക്ഷയോടെ ജീവിക്കേണ്ടത് പ്രധാനം എന്നും സൂചിപ്പിക്കുന്നു. (കാണുക: rc://*/tw/dict/bible/kt/eternity)

പ്രതിജ്ഞകള്‍

ഈ ഭാഗം എല്ലാ പ്രതിജ്ഞകളും തെറ്റാണെന്ന് പഠിപ്പിക്കുന്നുവോ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ അഭിപ്രായ വ്യത്യാസം ഉള്ളവര്‍ ആയിരിക്കുന്നു. ഭൂരിഭാഗം പണ്ഡിതന്മാരും വിശ്വസിക്കുന്നത് ചില പ്രതിജ്ഞകള്‍ അനുവദനീയം ആകുന്നു എന്നാണ്, പകരമായി യാക്കോബ് ഉപദേശിക്കുന്നതു ക്രിസ്ത്യാനികള്‍ക്ക് സത്യസന്ധത ഉണ്ടായിരിക്കണം എന്നാണ്.

ഈ അദ്ധ്യായത്തില്‍ ഉള്ള മറ്റു പരിഭാഷ വിഷമതകള്‍

ഏലിയാവ്

1ഉ 2 ഉം രാജാക്കന്മാരുടെയും 1 ഉം 2 ഉം ദിനവൃത്താന്തങ്ങളുടെയും പുസ്തകങ്ങള്‍ ഇതുവരെയും പരിഭാഷ ചെയ്തിട്ടില്ല എങ്കില്‍ ഈ സംഭവം എന്താണെന്നു ഗ്രഹിക്കുവാന്‍ പ്രയാസം നേരിടും

“അവന്‍റെ പ്രാണനെ മരണത്തില്‍ നിന്നും രക്ഷിക്കുക”

ഇത് മിക്കവാറും പഠിപ്പിക്കുന്നത്‌ തന്‍റെ പാപമയം ആയ ജീവിത ശൈലിയെ നിറുത്തുന്ന വ്യക്തികള്‍ അവരുടെ പാപത്തിന്‍റെ പരിണിത ഫലമെന്ന നിലയില്‍ ശിക്ഷയായി ശാരീരിക മരണം അനുഭവിക്കേണ്ടതായി വരികയില്ല. മറു ഭാഗത്ത്, ചില പണ്ഡിതന്മാര്‍ വിശ്വസിക്കുന്നത് ഈ വചനഭാഗം നിത്യമായ രക്ഷയെ കുറിച്ച് പഠിപ്പിക്കുന്നു എന്നാണ്. (കാണുക: [[rc:///tw/dict/bible/kt/sin]]ഉം [[rc:///tw/dict/bible/other/death]]ഉം rc://*/tw/dict/bible/kt/saveഉം)