ml_tn/jas/05/07.md

2.3 KiB

General Information:

സമാപ്ത വേളയില്‍, യാക്കോബ് വിശ്വാസികളെ കര്‍ത്താവിന്‍റെ വരവിനെ കുറിച്ച് ഓര്‍മ്മപ്പെടുത്തുകയും കര്‍ത്താവിനു വേണ്ടി എപ്രകാരം ജീവിക്കണം എന്നുള്ളതിനെ സംബന്ധിച്ച നിരവധി ചെറു പാഠങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

Connecting Statement:

ധനവാന്മാരായ ആളുകളെ ശാസിക്കുന്നതില്‍ നിന്നും യാക്കോബ് തന്‍റെ വിഷയങ്ങളെ വിശ്വാസികളെ പ്രബോധിപ്പിക്കുന്നതിലേക്ക് വ്യതിയാനപ്പെടുത്തുന്നു.

So be patient

ഇത് നിമിത്തം, കാത്തിരിക്കുകയും ശാന്തം ആയിരിക്കുകയും ചെയ്യുക

until the Lord's coming

ഈ പദസഞ്ചയം യേശുവിന്‍റെ മടങ്ങി വരവിനെ കുറിച്ചും, അവിടുന്ന് തന്‍റെ രാജ്യം ഈ ഭൂമിയില്‍ സ്ഥാപിക്കുന്നതിനെയും സകല ജനത്തെയും ന്യായം വിധിക്കുന്നതിനെയും കുറിച്ചും സൂചിപ്പിക്കുന്നു. മറു പരിഭാഷ: “ക്രിസ്തുവിന്‍റെ മടങ്ങി വരവ് വരെയും” (കാണുക: rc://*/ta/man/translate/figs-metonymy)

the farmer

യാക്കോബ് കര്‍ഷകന്മാരുടെയും വിശ്വാസികളുടെയും ഒരു സാദൃശ്യത്തെ ഉപയോഗിച്ചു കൊണ്ട് ദീര്‍ഘക്ഷമയോടെ ആയിരിക്കുക എന്നുള്ളതിന്‍റെ അര്‍ത്ഥം എന്താണെന്ന് പഠിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)