ml_tn/jas/02/intro.md

5.7 KiB
Raw Permalink Blame History

യാക്കോബ് 02 പൊതു കുറിപ്പുകള്‍

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍

പക്ഷഭേദം

യാക്കോബിന്‍റെ വായനക്കാരില്‍ ചിലര്‍ ധനാഢ്യന്മാരും ശക്തന്മാരും ആയവരെ നന്നായി ഉപചരിക്കുകയും പാവപ്പെട്ടവരെ മോശമായി നടത്തുകയും ചെയ്തു. ഇതിനെ പക്ഷഭേദം എന്ന് പറയുന്നു, കൂടാതെ അവരോടു യാക്കോബ് ഇത് തെറ്റു ആണെന്നും പറയുന്നു. ദൈവം തന്‍റെ ജനത്തോടു ആവശ്യപ്പെടുന്നത് ധനവാന്മാരും ദരിദ്രരും ആയ ഇരുകൂട്ടരെയും ഒരുപോലെ പരിഗണിക്കണം എന്ന് തന്നെയാണ്.

നീതീകരണം

നീതീകരണം എന്ന് പറയുന്നത് ദൈവം ഒരു മനുഷ്യനെ നീതിമാന്‍ ആക്കുമ്പോള്‍ സംഭവിക്കുന്നത്‌ ആകുന്നു. യാക്കോബ് ഇവിടെ പറയുന്നത് എന്തെന്നാല്‍ ദൈവം നീതിമാന്‍ ആക്കുകയോ ജനത്തെ നീതീകരിക്കുകയോ ചെയ്യുന്നത് വിശ്വാസം ഉള്ളവരായി ഇരിക്കുന്നതിനോടൊപ്പം സല്‍പ്രവര്‍ത്തികള്‍ ചെയ്യുന്നവരെ ആകുന്നു. (കാണുക: [[rc:///tw/dict/bible/kt/justice]]ഉം [[rc:///tw/dict/bible/kt/righteous]]ഉം rc://*/tw/dict/bible/kt/faithഉം). ഈ അധ്യായത്തില്‍ സാധ്യത ഉള്ള ഇതര പരിഭാഷ വിഷമതകള്‍

ഉദ്ധരണി അടയാളങ്ങള്‍

“പ്രവര്‍ത്തികള്‍ കൂടാതെ ഉള്ള നിന്‍റെ വിശ്വാസം എനിക്ക് കാണിച്ചു തരിക, ഞാനും എന്‍റെ വിശ്വാസം എന്‍റെ പ്രവര്‍ത്തികളാല്‍ കാണിച്ചു തരാം” എന്നുള്ള പദങ്ങള്‍ ഗ്രഹിക്കുവാന്‍ പ്രയാസം ഉള്ളവ ആകുന്നു. ചില ആളുകള്‍ ചിന്തിക്കുന്നത് ഉദ്ധരണി അടയാളത്തില്‍ പറഞ്ഞിരിക്കുന്നതു പോലെ “ആരെങ്കിലും അവരെ കുറിച്ച് പറയുന്നത്” ആണ് അവര്‍ എന്ന് ചിന്തിക്കുന്നു. മിക്കവാറും ഭാഷാന്തരങ്ങള്‍ യാക്കോബ് “ആരെങ്കിലും” എന്ന് പറയുന്നതിനോട് തിരികെ പറയുന്നത് പോലെ പദങ്ങള്‍ പരിഭാഷ ചെയ്തിരിക്കുന്നു.

നിനക്ക് ഉണ്ട് ... എനിക്ക് ഉണ്ട്”

ചില ആളുകള്‍ കരുതുന്നതു “നിങ്ങള്‍” എന്നും “ഞാന്‍” എന്നും ഉള്ള പദങ്ങള്‍ “ചില ആളുകള്‍” എന്നും “മറ്റു ആളുകള്‍” എന്നും ഉള്ളവയ്ക്കുള്ള കാവ്യാലങ്കാര പദങ്ങള്‍ ആകുന്നു എന്നാണ്. അവ ശരി ആകുന്നു എങ്കില്‍, വാക്യം 18 പരിഭാഷ ചെയ്യേണ്ട വിധം “ചിലര്‍ പറയുമായിരിക്കാം, ചില ആളുകള്‍ക്ക് വിശ്വാസം ഉണ്ട് മറ്റു ആളുകള്‍ക്ക് പ്രവര്‍ത്തിയും ഉണ്ട്. എല്ലാവര്‍ക്കും ഇവ രണ്ടും ഒരുമിച്ചു ഇല്ലതാനും’” എന്നാണ്. ഇത് ഇപ്രകാരം പരിഭാഷ ചെയ്യാം, “ചില ആളുകള്‍ അവരുടെ വിശ്വാസം പ്രവര്‍ത്തികള്‍ കൂടാതെ പ്രകടിപ്പിക്കും, മറ്റുള്ള ആളുകള്‍ അവരുടെ വിശ്വാസം പ്രവര്‍ത്തികളില്‍ കൂടെ പ്രദര്‍ശിപ്പിക്കും. ഇരു കൂട്ടര്‍ക്കും വിശ്വാസം ഉണ്ട്.” രണ്ട് വിഷയത്തിലും, നിങ്ങള്‍ അധികമായ വാചകം ചേര്‍ത്തെങ്കില്‍ മാത്രമേ വായനക്കാരന് മനസ്സിലാകുകയുള്ളൂ. ഇത് മിക്കവാറും ULTയില് ചെയ്തിരിക്കുന്ന പരിഭാഷ ഏറ്റവും ഉചിതം ആയതു ആയിരിക്കും. (കാണുക: [[rc:///ta/man/translate/figs-metonymy]]ഉം [[rc:///ta/man/translate/figs-explicit]]ഉം)