ml_tn/heb/front/intro.md

56 lines
19 KiB
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# എബ്രായ ലേഖനത്തിന്‍റെ മുഖവുര
## ഭാഗം 1: പൊതുവായ മുഖവുര
### എബ്രായലേഖന സംഗ്രഹം
1. യേശു ദൈവത്തിന്‍റെ പ്രവാചകന്മാരെക്കാളും ദൂതന്മാരെക്കാളും ഉന്നതന്‍ (1:1-4:13)
1. യേശു യെരുശലേം ദേവാലയത്തില്‍ ശുശ്രൂഷിക്കുന്ന പുരോഹിതന്മാരെക്കാള്‍ ഉന്നതന്‍ (4:14-7:28)
1. യേശുവിന്‍റെ ശുശ്രൂഷ തന്‍റെ ജനവുമായി ദൈവം ഉണ്ടാക്കിയ പഴയ ഉടമ്പടിയെക്കാള്‍ ഉന്നതം ആയതു (8:1-10:39)
1. വിശ്വാസം എങ്ങനെ ഉള്ളതാണ് (11:1-40)
1. ദൈവത്തോട് വിശ്വസ്തത ഉള്ളവര്‍ ആയിരിക്കുവാനായി ഉള്ള പ്രോത്സാഹനം (12:1-29)
1. സമാപന പ്രോത്സാഹനങ്ങളും വന്ദനങ്ങളും (13:1-25)
### എബ്രായര്‍ ലേഖനം എഴുതിയത് ആരാകുന്നു?
എബ്രായര്‍ ലേഖനം എഴുതിയത് ആരാകുന്നു എന്ന് ആര്‍ക്കും അറിയുകയില്ല. പണ്ഡിതന്മാര്‍ നിരവധി വ്യത്യസ്ത ആളുകളെ സാധ്യതയുള്ള ഗ്രന്ഥകര്‍ത്താവ് ആയി അഭിപ്രായപ്പെടുന്നുണ്ട്. സാധ്യത ഉള്ള ഗ്രന്ഥകാരന്‍മാര്‍ പൌലോസ്, ലൂക്കോസ്, ബര്‍ന്നബാസ് മുതലായവര്‍ ആകുന്നു. രചനയുടെ കാലവും അജ്ഞാതം ആകുന്നു. ഭൂരിഭാഗം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത് ക്രി.പി.70 നു മുന്‍പായി എന്നാണ്. യെരുശലേം ക്രി.പി.70ല്‍ നശിപ്പിക്കപ്പെട്ടു, എന്നാല്‍ ഗ്രന്ഥകര്‍ത്താവ് ഈ ലേഖനത്തില്‍ യെരുശലേമിനെ കുറിച്ച് പ്രസ്താവിക്കുന്നത് അത് ഇത് വരെയും നശിപ്പിക്കപ്പെട്ടിട്ടില്ല എന്നുള്ള രീതിയില്‍ ആണ്.
### എബ്രായര്‍ ലേഖനം എന്തിനെ കുറിച്ചുള്ളതു ആകുന്നു? എബ്രായ ലേഖനത്തില്‍, ഗ്രന്ഥകര്‍ത്താവ് സൂചിപ്പിക്കുന്നത് യേശു പഴയ നിയമ പ്രവചനങ്ങള്‍ നിവര്‍ത്തീകരിച്ചു എന്നാണ്. ലേഖകന്‍ ഇപ്രകാരം ചെയ്തതിന്‍റെ ഉദ്ദേശ്യം പഴയ നിയമം നല്‍കാവുന്ന ഏതൊരു കാര്യത്തെക്കാളും യേശു ഏറ്റവും ഉത്തമം ആകുന്നു എന്ന് യഹൂദ ക്രിസ്ത്യാനികള്‍ക്ക് വിവരിക്കുക എന്നുള്ളതാണ്. യേശുവാണ് ഉല്‍കൃഷ്ടന്‍ ആയ മഹാപുരോഹിതന്‍. യേശു തികവ് ഉള്ളതായ യാഗവും ആയിരുന്നു. യേശുവിന്‍റെ യാഗം ഒരിക്കലായും എന്നെന്നേക്കും ഉള്ളതും ആകയാല്‍ മൃഗങ്ങളുടെ യാഗം പ്രയോജന രഹിതം ആയിത്തീര്‍ന്നു. ആയതുകൊണ്ട്, യേശു ഏകവും ജനങ്ങള്‍ ദൈവത്താല്‍ അംഗീകരിക്കപ്പെടുവാന്‍ യോഗ്യവും ആയ ഏക മാര്‍ഗ്ഗവും ആയിത്തീര്‍ന്നു.
### ഈ പുസ്തകത്തിന്‍റെ ശീര്‍ഷകം എപ്രകാരം പരിഭാഷ ചെയ്യണം? പരിഭാഷകര്‍ക്ക് ഇതിന്‍റെ പരമ്പരാഗതം ആയ “എബ്രായര്‍” എന്ന് വിളിക്കുന്നത്‌ തിരഞ്ഞെടുക്കാം. അല്ലെങ്കില്‍ കൂടുതല്‍ വ്യക്തത നല്‍കുന്ന ശീര്‍ഷകമായി, “എബ്രായര്‍ക്കു എഴുതിയ ലേഖനം” അല്ലെങ്കില്‍ “യഹൂദ ക്രിസ്ത്യാനികള്‍ക്ക് ഉള്ള ഒരു ലേഖനം” എന്നിവ തിരഞ്ഞെടുക്കാം. (കാണുക: [[rc://*/ta/man/translate/translate-names]])
## ഭാഗം 2: പ്രധാനപ്പെട്ട മതപരവും സാംസ്കാരികവും ആയ ആശയങ്ങള്‍
### പഴയനിയമത്തില്‍ ആവശ്യപ്പെട്ടിട്ടുള്ള യാഗങ്ങളെ കുറിച്ചും പുരോഹിതന്മാരുടെ പ്രവര്‍ത്തികളെ കുറിച്ചും ഗ്രാഹ്യം ഇല്ലാതെ ഈ പുസ്തകം വായനക്കാര്‍ക്ക് ഗ്രഹിക്കുവാന്‍ കഴിയുമോ?
ഈ കാര്യങ്ങള്‍ ഗ്രഹിക്കാതെ വായനക്കാര്‍ക്ക് ഈ പുസ്തകം ഗ്രഹിക്കുക എന്നുള്ളത് വളരെ വിഷമകരം ആകുന്നു. പരിഭാഷകര്‍ പഴയ നിയമത്തിലെ ചില ഭാഗങ്ങള്‍ എങ്കിലും കുറിപ്പുകള്‍ ആയോ അല്ലെങ്കില്‍ ഈ പുസ്തകത്തിനു മുഖവുരയായോ വിശദീകരിച്ചു കൊടുക്കുവാന്‍ പരിഗണന നല്‍കേണ്ടതു ആകുന്നു.
### എബ്രായ ലേഖനം ആകുന്ന ഈ പുസ്തകത്തില്‍ രക്തം എന്ന ആശയം ഏതു രീതിയില്‍ ഉപയോഗിച്ചിരിക്കുന്നു?
[എബ്രായര്‍ 9:7](../../heb/09/07.md)ല്‍, പ്രാരംഭം കുറിച്ചതായ രക്തം എന്ന ആശയം ഇസ്രയേലുമായി ദൈവത്തിനു ഉള്ളതായ ഉടമ്പടി പ്രകാരം യാഗമായി കൊല്ലപ്പെടുന്ന ഏതൊരു മൃഗത്തിന്‍റെയും മരണവുമായി ഉപമാനം ആയി പ്രതിനിധാനം ചെയ്യുന്നു. കൂടാതെ രക്തം എന്നത് യേശുക്രിസ്തുവിന്‍റെ മരണവുമായി ഗ്രന്ഥകര്‍ത്താവ് പ്രതിനിധീകരിക്കുന്നു. യേശു ഏറ്റവും ഉത്കൃഷ്ടം ആയ യാഗമായി തീര്‍ന്നതിനാല്‍ ദൈവം തനിക്കെതിരെ ജനം ചെയ്ത പാപങ്ങളെല്ലാം അവര്‍ക്ക് ക്ഷമിക്കുവാന്‍ ഇടയാകുന്നു. (കാണുക: [[rc://*/ta/man/translate/figs-metonymy]])
[എബ്രായര്‍ 9:19](../../heb/09/19.md)ല്‍, ആരംഭിക്കുന്ന പ്രകാരം, തളിക്കുക എന്നുള്ള ആശയം ഒരു അടയാള നടപടിയായി ഉപയോഗിക്കുന്നു. പഴയ നിയമ പുരോഹിതന്മാര്‍ യാഗം കഴിച്ചിരുന്ന മൃഗങ്ങളുടെ രക്തം തളിച്ചിരുന്നു. ഇത് ആ മൃഗത്തിന്‍റെ മരണം മൂലം ഉളവാകുന്ന പ്രയോജനങ്ങള്‍ ജനങ്ങള്‍ക്കോ അല്ലെങ്കില്‍ വസ്തുക്കള്‍ക്കോ ലഭ്യം ആകുന്നു എന്നതിന്‍റെ ഒരു അടയാളം ആകുന്നു. ഇത് കാണിക്കുന്നത് ആ ജനം അല്ലെങ്കില്‍ വസ്തുക്കള്‍ ദൈവത്തിനു സ്വീകാര്യം ആയിരിക്കുന്നു എന്നാണ്.(കാണുക: [[rc://*/ta/man/translate/translate-symaction]])
## ഭാഗം 3: പ്രധാനപ്പെട്ട പരിഭാഷ വിഷയങ്ങള്‍:
### “വിശുദ്ധം”” എന്നും “വിശുദ്ധീകരിക്കപ്പെട്ട” എന്നും ഉള്ള ആശയങ്ങള്‍ ULTയില് എബ്രായ ലേഖനത്തില്‍ എപ്രകാരം പ്രതിനിധാനം ചെയ്യുന്നു? തിരുവെഴുത്തുകള്‍ ഇതുപോലെ ഉള്ള പദങ്ങളെ വ്യത്യസ്ത ആശയങ്ങള്‍ ഉള്ളതില്‍ നിന്ന് ഏതെങ്കിലും ഒന്നിനെ സൂചിപ്പിക്കുന്നതാണ്. ഈ കാരണം നിമിത്തം, സാധാരണയായി പരിഭാഷകര്‍ക്ക് നേരിടുന്ന വിഷമം അവയെ അവരുടെ ഭാഷാന്തരങ്ങളില്‍ ഉചിതമായി പ്രതിനിധീകരിക്കുക എന്നുള്ളത് ആകുന്നു. ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്യുന്നതില്‍, ULT തുടര്‍ന്നു വരുന്ന തത്വങ്ങള്‍ ഉപയോഗിക്കുന്നു:
* ചില സന്ദര്‍ഭങ്ങളില്‍ ഒരു വേദഭാഗത്ത് ഉള്ളതായ അര്‍ത്ഥം സദാചാര വിശുദ്ധിയെ കുറിക്കുന്നത് ആകുന്നു. പ്രത്യേകാല്‍ സുവിശേഷത്തെ നാം മനസിലാക്കുക എന്നുള്ളതിന്‍റെ പ്രാധാന്യം എന്നുള്ളത് വിശ്വാസികള്‍ യേശുക്രിസ്തുവുമായി ഐക്യപ്പെട്ടിരിക്കുന്നതിനാല്‍ ദൈവം അവരെ പാപരഹിതര്‍ ആയി വീക്ഷിക്കുന്നു എന്നുള്ള വസ്തുത ആണ്. വേറൊരു ബന്ധം ഉള്ള വസതുത എന്തെന്നാല്‍ ദൈവം ഉല്‍കൃഷ്ടനും ന്യൂനരഹിതനും ആകുന്നു എന്നുള്ളതാണ്. മൂന്നാമത്തെ വാസ്തവം എന്തെന്നാല്‍ ക്രിസ്ത്യാനികള്‍ അവരെ തന്നെ കുറ്റമറ്റ, പിഴയറ്റ ജീവിത ശൈലി കാത്തു സൂക്ഷിക്കുന്നവര്‍ ആണെന്നുള്ളത്‌ ആകുന്നു. ഈ വിഷയങ്ങളില്‍ എല്ലാം തന്നെ, ULT “വിശുദ്ധം,” “വിശുദ്ധന്‍ ആയ ദൈവം,” “വിശുദ്ധന്മാര്‍ ആയവര്‍,” “വിശുദ്ധ ജനം,” ആദിയായവ ഉപയോഗിക്കുന്നു.”
* ചില സന്ദര്‍ഭങ്ങളില്‍ ഇതിന്‍റെ അര്‍ത്ഥം സൂചിപ്പിക്കുന്നത് പ്രത്യേക രംഗമൊന്നും നിറവേറ്റുന്നതു സൂചിപ്പിക്കാതെ ക്രിസ്ത്യാനികള്‍ എന്ന ലളിതമായ സൂചന നല്‍കുവാന്‍ ഇടയാകുന്നു. ഈ വിഷയങ്ങളില്‍, ULT “വിശ്വാസി” അല്ലെങ്കില്‍ “വിശ്വാസികള്‍” എന്ന് ഉപയോഗിക്കുന്നു. (കാണുക:6:10;13:24)
* ചില സന്ദര്‍ഭങ്ങളില്‍ ആരെയെങ്കിലും അല്ലെങ്കില്‍ എന്തിനെ എങ്കിലും ദൈവത്തിനായി മാത്രം വേര്‍തിരിക്കപ്പെട്ടത്‌ എന്ന അര്‍ത്ഥം നല്‍കുന്നു. ഈ വിഷയങ്ങളില്‍ എല്ലാം ULT ഉപയോഗിക്കുന്നത് വിശുദ്ധീകരികുക,” ”വേര്‍തിരിക്കുക.” “സമര്‍പ്പിക്കുക,” അല്ലെങ്കില്‍ “നീക്കിവെച്ചിരിക്കുന്നത്” എന്നിങ്ങനെ ഉള്ള പദങ്ങള്‍ ആകുന്നു. (കാണുക: 2:11: 9:13; 10:10, 14, 29; 13:12)
UST പരിഭാഷകര്‍ക്ക് അവരുടെ ഭാഷാന്തരങ്ങളില്‍ അവരുടെ ആശയം പ്രതിനിധീകരിക്കുവാന്‍ ചിന്തിക്കേണ്ടതിനു സാധാരണയായി സഹായകരം ആകാറുണ്ട്.
### എബ്രായ ലേഖനത്തിന്‍റെ വചന ഭാഗത്ത് ഉള്ള പ്രധാന വിഷയങ്ങള്‍ എന്തൊക്കെയാണ്?
തുടര്‍ന്നുള്ള വാക്യങ്ങളില്‍, ദൈവവചനത്തിന്‍റെ ആധുനിക ഭാഷാന്തരങ്ങള്‍ പഴയ ഭാഷാന്തരങ്ങളില്‍ നിന്നും വ്യത്യസ്തത ഉള്ളത് ആയിരിക്കുന്നു. ULT വചന ഭാഗത്ത് ആധുനിക വായന ഉണ്ട്, അതുപോലെ പഴയ വായന അടിക്കുറിപ്പായി ചേര്‍ത്തിട്ടുമുണ്ട്. പൊതുവായ മേഖലയില്‍ ഒരു പരിഭാഷ ഉണ്ടെങ്കില്‍, പരിഭാഷകര്‍ ആ ഭാഷാന്തരങ്ങളില്‍ ഉള്ള വായന ഉപയോഗിക്കുവാന്‍ പരിഗണന നല്‍കണം. അപ്രകാരം അല്ലെങ്കില്‍, പരിഭാഷകര്‍ ആധുനിക വായന പിന്തുടരുവാന്‍ ശുപാര്‍ശ ചെയ്യുന്നു
* “നീ അവനെ മഹിമയാലും ബഹുമാനത്താലും കിരീട ധാരണം നടത്തിയിരിക്കുന്നു” (2:7). ചില പഴയ ഭാഷാന്തരങ്ങളില്‍ വായിക്കുന്നത്, “നീ അവനെ മഹിമയും ബഹുമാനവും കിരീടമായി അണിയിക്കുകയും നിന്‍റെ കരത്തിന്‍റെ സകല പ്രവര്‍ത്തികള്‍ക്കും മീതെ അവനെ നിയമിക്കുകയും ചെയ്തിരിക്കുന്നു”
* “അനുസരിച്ചതായ വ്യക്തികളോട് കൂടെ വിശ്വാസത്തില്‍ ഐക്യപ്പെടാതെ ഇരുന്നവര്‍” (4:2). ചില പഴയ ഭാഷാന്തരങ്ങളില്‍ വായിക്കുന്നത് “ചിലര്‍ വിശ്വാസത്താല്‍ അതിനോട് ചേര്‍ന്നു വരാതെ കേട്ടവര്‍ ആയതിനാല്‍”
* “ക്രിസ്തു ആഗതമായ നന്മയായ കാര്യങ്ങളുടെ മഹാപുരോഹിതന്‍ ആയി വന്നു” (9:11). ചില ആധുനിക ഭാഷാന്തരങ്ങളും ചില പഴയ ഭാഷാന്തരങ്ങളും വായിക്കുന്നത് ക്രിസ്തു വരുവാന്‍ ഉള്ളതായ നന്മയുടെ മഹാപുരോഹിതനായി വന്നു”
* “തടവില്‍ ആയിരുന്ന ആളുകളുടെ മേല്‍” (10:34). ചില പഴയ ഭാഷന്തരങ്ങളില്‍ വായിക്കുന്നത്, “എന്‍റെ ചങ്ങലകളില്‍ എന്നെ കുറിച്ച്”,
* അവര്‍ കല്ലെറിയപ്പെട്ടു. അവര്‍ രണ്ടായി ഈര്‍ച്ചവാള്‍ മൂലം പിളര്‍ക്കപ്പെട്ടു. അവര്‍ പരീക്ഷിക്കപ്പെട്ടു. അവര്‍ വാളാല്‍ വധിക്കപ്പെട്ടു.”
“ഒരു മൃഗം എങ്കിലും പര്‍വതത്തെ സ്പര്‍ശിക്കുന്നു എങ്കില്‍, അത് കല്ലെറിഞ്ഞു കൊല്ലപ്പെടണം” (12:20). ചില പഴയ ഭാഷാന്തരങ്ങളില്‍ വായിക്കുന്നത്, ഒരു മൃഗമാണെങ്കില്‍ പോലും പര്‍വതത്തെ സ്പര്‍ശിച്ചാല്‍, അത് കല്ലെറിയപ്പെടുകയോ അമ്പിനാല്‍ എയ്തുകൊള്ളപ്പെടുകയോ വേണം.”
(കാണുക: [[rc://*/ta/man/translate/translate-textvariants]])