ml_tn/heb/13/20.md

2.8 KiB

Now

ഇത് ലേഖനത്തിന്‍റെ ഒരു പുതിയ ഭാഗത്തെ അടയാളപ്പെടുത്തുന്നു. ഇവിടെ ഗ്രന്ഥകാരന്‍ ദൈവത്തെ സ്തുതിക്കുകയും തന്‍റെ വായനക്കാര്‍ക്കു വേണ്ടി ഒരു അവസാന പ്രാര്‍ത്ഥന നല്‍കുകയും ചെയ്യുന്നു.

brought back from the dead the great shepherd of the sheep, our Lord Jesus

ആടുകളുടെ പ്രധാന ഇടയാന്‍ ആയ, നമ്മുടെ കര്‍ത്താവായ യേശുവിനെ, ജീവനിലേക്കു ഉയിര്‍പ്പിച്ച

from the dead

മരിച്ചവര്‍ ആയ സകല ആളുകളുടെയും ഇടയില്‍ നിന്ന്. ഈ പദപ്രയോഗം വിവരിക്കുന്നത് അധോലോകത്തില്‍ ഉള്ള സകല മൃതന്മാരായ ആളുകളെയും ഒരുമിച്ചു എന്നാണ്. അവരുടെ ഇടയില്‍ നിന്ന് ആരെയെങ്കിലും ഉയിര്‍പ്പിക്കുക എന്നാല്‍ ആ വ്യക്തിയെ വീണ്ടും അവരുടെ ഇടയില്‍ നിന്നും ജീവന്‍ ഉള്ളവന്‍ ആക്കി തീര്‍ക്കുക എന്നാണ്.

the great shepherd of the sheep

ക്രിസ്തു തന്നില്‍ വിശ്വസിക്കുന്നവരുടെ നേതാവ് എന്നും സംരക്ഷകന്‍ എന്നും ഉള്ള തന്‍റെ കര്‍ത്തവ്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത് അവിടുന്ന് ഒരു ഇടയനെ പോലെ ആയിരിക്കുന്നു എന്നാണ്. (കാണുക: rc://*/ta/man/translate/figs-metaphor)

by the blood of the eternal covenant

ഇവിടെ “രക്തം” എന്നുള്ളത് യേശുവിന്‍റെ മരണത്തെ സൂചിപ്പിക്കുന്നതായി നിലകൊള്ളുന്നു, അതായത് ദൈവത്തിനും ക്രിസ്തുവില്‍ ഉള്ള സകല വിശ്വാസികള്‍ക്കും ഇടയില്‍ എന്നെന്നേക്കും നിലനില്‍ക്കുന്നതായ ഉടമ്പടിയുടെ അടിസ്ഥാനം ആയി ഇരിക്കുന്നു.