ml_tn/heb/12/05.md

3.6 KiB

the encouragement that instructs you

പഴയ നിയമ തിരുവെഴുത്തിനെ കുറിച്ച് പറഞ്ഞിരിക്കുന്നത് അത് മറ്റുള്ളവരെ ധൈര്യപ്പെടുത്തുന്ന ഒരു വ്യക്തി എന്നതു പോലെ ആകുന്നു. മറു പരിഭാഷ: “ദൈവം നിങ്ങള്‍ക്ക് തിരുവെഴുത്തുകളില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത് നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു ആകുന്നു” (കാണുക: rc://*/ta/man/translate/figs-personification)

as sons ... My son

“പുത്രന്മാര്‍” എന്നും “പുത്രന്‍” എന്നും പരിഭാഷ ചെയ്തിരിക്കുന്നതു ഒരു ആണ്‍കുട്ടിയെ പ്രത്യേകമായി സൂചിപ്പിക്കുവാന്‍ ആകുന്നു. ആ സംസ്കാരത്തില്‍ കുടുംബ രേഖ പുത്രന്മാരില്‍ കൂടെയാണ് തുടര്‍ന്നു കൊണ്ടു വന്നിരുന്നത്, സാധാരണയായി പെണ്മക്കളില്‍ കൂടെ ആയിരുന്നില്ല. എന്നിരുന്നാലും, UST യിലും ചില ആംഗലേയ ഭാഷാന്തരങ്ങളിലും പ്രസ്താവിച്ചിരിക്കുന്ന പ്രകാരം, ഗ്രന്ഥകര്‍ത്താവ് തന്‍റെ പദങ്ങളെ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും നേരെ ചൂണ്ടിക്കാണിക്കുന്നു. (കാണുക: rc://*/ta/man/translate/figs-gendernotations)

My son ... corrected by him

ഇവിടെ ഗ്രന്ഥകാരന്‍ പഴയ നിയമത്തില്‍ ഉള്ള പുസ്തകമായ സദൃശവാക്യങ്ങളില്‍ നിന്നും, ശലോമോന്‍ തന്‍റെ ആണ്‍ മക്കള്‍ക്ക്‌ നല്‍കുന്ന വാചകങ്ങളില്‍ നിന്ന് ഉദ്ധരിക്കുന്നു.

do not think lightly of the Lord's discipline, nor grow weary

ഇത് ക്രിയാത്മക രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “കര്‍ത്താവ്‌ നിങ്ങള്‍ക്ക് ശിക്ഷണം നല്‍കുമ്പോള്‍ അത് വളരെ ഗൌരവതരം ആയി എടുക്കുകയും, അതില്‍ തളര്‍ന്നു പോകാതിരിക്കുകയും ചെയ്യുക” (കാണുക: rc://*/ta/man/translate/figs-litotes)

nor grow weary

അധൈര്യപ്പെട്ടു പോകാതെ ആയിരിക്കുകയും ചെയ്യുക

you are corrected by him

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “അവിടുന്ന് നിന്നെ തെറ്റു തിരുത്തുക ആകുന്നു” (കാണുക: rc://*/ta/man/translate/figs-activepassive)