ml_tn/heb/10/intro.md

25 lines
5.1 KiB
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# എബ്രായര്‍ 10 പൊതു കുറിപ്പുകള്‍
## ഘടനയും രൂപീകരണവും
ഈ അദ്ധ്യായത്തില്‍, എഴുത്തുകാരന്‍ യേശുവിന്‍റെ യാഗം എന്നുള്ളത് ദേവാലയത്തില്‍ അര്‍പ്പിച്ചു വന്നിരുന്ന യാഗങ്ങളെക്കാള്‍ ഉത്തമം ആയതായി കാണപ്പെടുന്നു എന്ന് വിശദീകരിക്കുന്നത് അവസാനിപ്പിക്കുന്നു. (കാണുക: [[rc://*/tw/dict/bible/kt/lawofmoses]])
ചില പരിഭാഷകള്‍ വചന ഭാഗത്തെക്കാള്‍ പദ്യത്തിന്‍റെ ഓരോ വരികളെയും വായനയുടെ സുഗമം പരിഗണിച്ചു വലത്തെ അറ്റം ചേര്‍ത്തു ക്രമീകരിച്ചിരിക്കുന്നു. ULT യില്‍ പഴയ നിയമ ഭാഗത്ത് നിന്നുള്ള പദ്യഭാഗം ആയ 10:5-7, 15-17, 37-38ല് ഉള്ള ഭാഗത്ത് അപ്രകാരം ചെയ്തിരിക്കുന്നു.
## ഈ അധ്യായത്തില്‍ ഉള്ള പ്രത്യേക ആശയങ്ങള്‍
### ദൈവത്തിന്‍റെ ന്യായവിധിയും പ്രതിഫലവും
വിശുദ്ധ ജീവിതം എന്നത് ക്രിസ്ത്യാനികള്‍ക്ക് വളരെ പ്രാധാന്യം ഉള്ളത് ആകുന്നു. ജനം അവരുടെ ക്രിസ്തീയ ജീവിതം എപ്രകാരം ജീവിച്ചു എന്ന് ദൈവ മുന്‍പാകെ കണക്കു ബോധിപ്പിക്കേണ്ടതു ആയിരിക്കുന്നു. ക്രിസ്ത്യാനികള്‍ക്ക് നിത്യമായ ന്യായത്തീര്‍പ്പ് ഇല്ല എങ്കില്‍ പോലും, ദൈവഭയം ഇല്ലാതെ ചെയ്തുപോയ പ്രവര്‍ത്തികള്‍ക്ക് ഉള്ള അനന്തര ഫലങ്ങള്‍ അനുഭവിക്കേണ്ടി വരും. അത് മാത്രമല്ല, വിശ്വസ്തരായി ജീവിച്ചവര്‍ക്ക് പ്രതിഫലം നല്‍കപ്പെടുകയും ചെയ്യും. (കാണുക: [[rc://*/tw/dict/bible/kt/holy]], [[rc://*/tw/dict/bible/kt/godly]] [[rc://*/tw/dict/bible/kt/faithful]] [[rc://*/tw/dict/bible/other/reward]])
## ഈ അദ്ധ്യായത്തില്‍ ഉള്ള ഇതര പരിഭാഷ വിഷമതകള്‍
### “കാളകളുടെയും ആടുകളുടെയും രക്തത്തിന് പാപങ്ങളെ നീക്കം ചെയ്യുവാന്‍ സാദ്ധ്യം അല്ല”
യാഗങ്ങള്‍ക്കു തന്നെ വീണ്ടെടുക്കുവാന്‍ ഉള്ള അധികാരം ഉണ്ടായിരുന്നില്ല. അവയ്ക്ക് സാധുത ഉണ്ടായിരുന്നത് എന്തുകൊണ്ടെന്നാല്‍ അവ വിശ്വാസത്തിന്‍റെ ഒരു പ്രദര്‍ശനം ആയി, ആ യാഗം അര്‍പ്പിക്കുന്ന വ്യക്തിയുടെ കണക്കില്‍ പെടുന്നവ ആയിരുന്നു. ഇത് ആത്യന്തികമായി ഈ യാഗങ്ങള്‍ “പാപങ്ങളെ നീക്കം ചെയ്യുന്നതായി” ആയിരിക്കുന്നത് യേശുവിന്‍റെ യാഗം നിമിത്തം ആയിരുന്നു. (കാണുക: [[rc://*/tw/dict/bible/kt/redeem]]ഉം [[rc://*/tw/dict/bible/kt/faith]]ഉം)
### “ഞാന്‍ സ്ഥാപിക്കുവാന്‍ പോകുന്ന ഉടമ്പടി”
ഗ്രന്ഥകാരന്‍ ഇത് എഴുതുമ്പോള്‍ ഈ പ്രവചനം നിവര്‍ത്തിയായി കഴിഞ്ഞുവോ അല്ലെങ്കില്‍ ഇത് പിന്നീട് സംഭവിക്കുവാന്‍ പോകുന്നത് ആകുന്നുവോ എന്നുള്ളത് അവ്യക്തം ആകുന്നു. ഈ ഉടമ്പടി പ്രാരംഭം കുറിക്കുന്ന സമയത്തെ കുറിച്ച് പരിഭാഷകന്‍ അവകാശം സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നത് ഒഴിവാക്കണം. ([[rc://*/tw/dict/bible/kt/prophet]]
[[rc://*/tw/dict/bible/kt/covenant]])