ml_tn/heb/07/intro.md

2.3 KiB
Raw Permalink Blame History

എബ്രായര്‍ 07 പൊതു കുറിപ്പുകള്‍

ഘടനയും രൂപീകരണവും

ചില പരിഭാഷകള്‍ വചന ഭാഗത്തെക്കാള്‍ പദ്യത്തിന്‍റെ ഓരോ വരികളെയും വായനയുടെ സുഗമം പരിഗണിച്ചു വലത്തെ അറ്റം ചേര്‍ത്തു ക്രമീകരിച്ചിരിക്കുന്നു. ULT യില്‍ പഴയ നിയമ ഭാഗത്ത് നിന്നുള്ള പദങ്ങളായ 7:17,21ല് ഉള്ള പദ്യ ഭാഗത്ത് , അപ്രകാരം ചെയ്തിരിക്കുന്നു.

ഈ അധ്യായത്തില്‍ ഉള്ള പ്രത്യേക ആശയങ്ങള്‍

മഹാ പുരോഹിതന്‍

ദൈവം പാപങ്ങളെ ക്ഷമിക്കുവാന്‍ തക്കവിധം, ഒരു മഹാ പുരോഹിതനു മാത്രമേ യാഗങ്ങള്‍ അര്‍പ്പിക്കുവാന്‍ സാധിക്കുകയുള്ളൂ, ആയതിനാല്‍ യേശു ഒരു മഹാ പുരോഹിതന്‍ ആകേണ്ടിയിരിക്കുന്നു. മോശെയുടെ പ്രമാണം കല്‍പ്പിച്ചിരിക്കുന്നത് മഹാ പുരോഹിതന്‍ ലേവിയുടെ ഗോത്രത്തില്‍ നിന്ന് ഉള്ളവന്‍ ആയിരിക്കണം, എന്നാല്‍ യേശു യഹൂദ ഗോത്രത്തില്‍ നിന്നും വന്നവന്‍ ആയിരുന്നു. ദൈവം തന്നെ അബ്രഹാമിന്‍റെ കാലഘട്ടത്തില്‍, ലേവി എന്ന ഗോത്രം ഉളവാകുന്നതിനു മുന്‍പ് തന്നെ ഉണ്ടായിരുന്ന മെല്‍ക്കിസെദേക്കിന്‍റെ ക്രമപ്രകാരം ഒരു പുരോഹിതന്‍ ആക്കി നിയമിച്ചു.