ml_tn/heb/06/19.md

3.7 KiB

Connecting Statement:

വിശ്വാസികളോട് ഉള്ളതായ തന്‍റെ മൂന്നാമത്തെ മുന്നറിയിപ്പ് നല്‍കുന്നത് അവസാനിപ്പിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത്‌ അവസാനിപ്പിച്ചു കൊണ്ട് എബ്രായ ലേഖന കര്‍ത്താവ്‌ യേശുവിനെ മെല്ക്കിസെദേക്കിനെപ്പോലെ ഒരു പുരോഹിതന്‍ ആയുള്ള തന്‍റെ താരതമ്യം തുടരുന്നു.

as a secure and reliable anchor for the soul

ഒരു നങ്കൂരം ഒരു പടകിനെ വെള്ളത്തില്‍ ഒഴുകി പോകുന്നതില്‍ നിന്നും സൂക്ഷിച്ചു നിര്‍ത്തുന്നത് പോലെ, യേശു നമ്മെ ദൈവ സന്നിധിയില്‍ സൂക്ഷിച്ചു നിര്‍ത്തുന്നു. മറു പരിഭാഷ: “അതായത് നമ്മെ ദൈവ സന്നിധിയില്‍ സുരക്ഷിതമായി ജീവിക്കുവാന്‍ ഇടവരുത്തുന്നു” (കാണുക: rc://*/ta/man/translate/figs-metaphor)

a secure and reliable anchor

“സുരക്ഷിതം” എന്നും “ആശ്രയ യോഗ്യം” എന്നും ഉള്ളതായ പദങ്ങള്‍ ഇവിടെ അടിസ്ഥാനപരമായി ഒരേ കാര്യം തന്നെ അര്‍ത്ഥം നല്‍കുകയും നങ്കൂരത്തിന്‍റെ പൂര്‍ണ്ണ വിശ്വാസ്യത ഊന്നി പറയുകയും ചെയ്യുന്നു. മറു പരിഭാഷ: “സമ്പൂര്‍ണ്ണം ആയി വിശ്വാസ യോഗ്യം ആയ ഒരു നങ്കൂരം” (കാണുക: rc://*/ta/man/translate/figs-doublet)

hope that enters into the inner place behind the curtain

പ്രത്യാശ എന്ന് പറഞ്ഞിരിക്കുന്നത് ദേവാലയത്തിന്‍റെ അകത്ത് ഉള്ളതായ അതിപരിശുദ്ധ സ്ഥലത്തിനു ഉള്ളിലേക്ക് ഒരു വ്യക്തിക്ക് കടന്നു പോകുവാന്‍ സാധിക്കുന്നതിനെ സംബന്ധിക്കുന്നതായി കാണുന്നു. (കാണുക: rc://*/ta/man/translate/figs-personification)

the inner place

ഇത് ദേവാലയത്തിലെ ഏറ്റവും വിശുദ്ധമായ സ്ഥലം ആകുന്നു. ദൈവം തന്‍റെ ജനത്തിന്‍റെ മദ്ധ്യത്തില്‍ വളരെ താല്പര്യപൂര്‍വ്വം വെളിപ്പെടുന്ന സ്ഥലമായി ഇതിനെ കരുതി വന്നിരുന്നു. ഈ വചന ഭാഗത്ത്‌, ഈ സ്ഥലം സ്വര്‍ഗ്ഗത്തിനും ദൈവത്തിന്‍റെ സിംഹാസനം ഇരിക്കുന്ന സ്ഥാനത്തിനും പകരമായി നിലകൊള്ളുന്നതായി ഇരിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)