ml_tn/heb/05/intro.md

3.5 KiB
Raw Permalink Blame History

എബ്രായര്‍ 05 പൊതു കുറിപ്പുകള്‍

ഘടനയും രൂപീകരണവും

ഈ അദ്ധ്യായം മുന്‍ അദ്ധ്യായത്തിലെ പഠനത്തിന്‍റെ തുടര്‍മാനം ആയിട്ടുള്ളതു ആകുന്നു.

ചില പരിഭാഷകള്‍ വചന ഭാഗത്തെക്കാള്‍ പദ്യത്തിന്‍റെ ഓരോ വരികളെയും വായനയുടെ സുഗമം പരിഗണിച്ചു വലത്തെ അറ്റം ചേര്‍ത്തു ക്രമീകരിച്ചിരിക്കുന്നു. ULT യില്‍ പഴയ നിയമ ഭാഗത്ത് നിന്നുള്ള പദ്യ ഭാഗത്ത് 5:5-6ല്, അപ്രകാരം ചെയ്തിരിക്കുന്നു.

ഈ അധ്യായത്തില്‍ ഉള്ള പ്രത്യേക ആശയങ്ങള്‍

മഹാ പുരോഹിതന്‍

ഒരു മഹാ പുരോഹിതനു മാത്രമേ ദൈവം പാപങ്ങള്‍ ക്ഷമിക്കുവാന്‍ തക്കവണ്ണം ഉള്ള യാഗങ്ങള്‍ അര്‍പ്പിക്കുവാന്‍ സാധിക്കുകയുള്ളൂ, ആ നിലയില്‍ യേശു ഒരു മഹാപുരോഹിതന്‍ ആകേണ്ടത് ആവശ്യം ആയിരുന്നു. മോശെയുടെ പ്രമാണം കല്‍പ്പിച്ചത് എന്തെന്നാല്‍ മഹാപുരോഹിതന്‍ ലേവിയുടെ ഗോത്രത്തില്‍ നിന്നും വരണം എന്നായിരുന്നു, എന്നാല്‍ യേശു യെഹൂദ ഗോത്രത്തില്‍ നിന്നും വന്നിട്ടുള്ളവന്‍ ആകുന്നു. ദൈവം അവനെ ലേവി ഗോത്രം ഉണ്ടാകുന്നതിനു മുന്‍പ് തന്നെ, അബ്രഹാമിന്‍റെ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന മെല്ക്കിസെദേക്കിനെ പോലെ, പുരോഹിതന്‍ ആയി നിയമിക്കുവാന്‍ ഇടയായി.

ഈ അദ്ധ്യായത്തില്‍ ഉള്ള പ്രധാന അലങ്കാര പദ പ്രയോഗങ്ങള്‍

പാലും കട്ടിയായി ഉള്ള ആഹാരവും

ഗ്രന്ഥകാരന്‍ ക്രിസ്ത്യാനികളെ കുറിച്ച് പ്രസ്താവിക്കുന്നത് അവര്‍ പാല്‍ മാത്രം കുടിക്കുന്നവരും കട്ടിയായിട്ടുള്ള ആഹാരം കഴിക്കുവാന്‍ പ്രാപ്തി ഇല്ലാത്ത ശിശുക്കളെ പോലെ, യേശുവിനെ സംബന്ധിച്ച ലളിതം ആയിട്ടുള്ള കാര്യങ്ങള്‍ മാത്രം ഗ്രഹിക്കുവാന്‍ പ്രാപ്തര്‍ ആയിട്ടുള്ളൂ എന്നും പ്രസ്താവിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)