ml_tn/heb/04/12.md

5.7 KiB

the word of God is living

ഇവിടെ “ദൈവവചനം” എന്നുള്ളത് സംഭാഷണം മൂലമോ അല്ലെങ്കില്‍ എഴുതപ്പെട്ട സന്ദേശങ്ങള്‍ മൂലമോ ദൈവം മനുഷ്യ വര്‍ഗ്ഗത്തോടു ആശയ വിനിമയം ചെയ്‌തതായ എന്തിനെയും സൂചിപ്പിക്കുന്നു. മറു പരിഭാഷ: “ദൈവത്തിന്‍റെ വചനങ്ങള്‍ ജീവിക്കുന്നവ ആകുന്നു”

living and active

ഇത് ദൈവത്തിന്‍റെ വചനത്തെ കുറിച്ച് അത് ജീവന്‍ ഉള്ളത് ആയിരിക്കുന്നു എന്ന് പ്രസ്താവിച്ചിരിക്കുന്നു. ഇത് അര്‍ത്ഥം നല്‍കുന്നത് ദൈവം സംസാരിക്കുമ്പോള്‍, അത് ശക്തിമത്തായതും ഫലപ്രദമായതും ആകുന്നു എന്നാണ്. (കാണുക: rc://*/ta/man/translate/figs-personification)

sharper than any two-edged sword

ഇരു വായ്ത്തല മൂര്‍ച്ച ഉള്ള വാളിനു ഒരു മനുഷ്യന്‍റെ ശരീരത്തില്‍ എളുപ്പത്തില്‍ തുളച്ചു കയറുവാന്‍ ഇടയാകും. ദൈവത്തിന്‍റെ വചനം ഒരു വ്യക്തിയുടെ ഹൃദയത്തിലും ചിന്തകളിലും എന്തുമാത്രം ഫലം ഉളവാക്കുന്നത് ആകുന്നു എന്ന് ഇത് കാണിക്കുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

two-edged sword

രണ്ടു വശങ്ങളിലും കൂര്‍ത്തു മൂര്‍ച്ച ഉള്ളതായി കാണപ്പെടുന്ന ഒരു വാള്‍

It pierces even to the dividing of soul and spirit, of joints and marrow

ഇത് ദൈവത്തിന്‍റെ വചനം ഒരു വാള്‍ ആയിരിക്കുന്നു എന്ന നിലയില്‍ പ്രസ്താവിച്ചിരിക്കുന്നു. ഇവിടെ വാള്‍ എന്നത് വളരെ മൂര്‍ച്ച ഏറിയതും മുറിവ് ഉണ്ടാക്കുന്നതും മനുഷ്യ ശരീരത്തില്‍ മുറിച്ചു വിഭാഗിക്കുവാന്‍ പ്രയാസം ഉള്ള അല്ലെങ്കില്‍ അസാദ്ധ്യമായ ശരീര ഭാഗങ്ങളെപ്പോലും വേര്‍തിരിക്കുവാന്‍ കഴിവുള്ളതും ആയി കാണപ്പെടുന്നു. ഇതിന്‍റെ അര്‍ത്ഥം ദൈവത്തില്‍ നിന്നും നമുക്ക് മറച്ചു വെക്കുവാന്‍ തക്കവിധം നമ്മുടെ ഉള്ളില്‍ ഒന്നും തന്നെ ഇല്ല എന്നുള്ളതാണ്. (കാണുക: rc://*/ta/man/translate/figs-metaphor)

soul and spirit

ഇവ രണ്ടും വ്യത്യസ്തമായ എന്നാല്‍ വളരെ അടുത്ത ബന്ധം ഉള്ള മനുഷ്യന്‍റെ അശരീരിക ഭാഗങ്ങള്‍ ആകുന്നു. “ദേഹി” എന്നുള്ളത് ഒരു വ്യക്തിയെ ജീവന്‍ ഉള്ളവന്‍ ആയി നിലനിര്‍ത്തുന്ന ഭാഗം ആകുന്നു. “ആത്മാവ്‌” എന്നുള്ളത് ഒരു വ്യക്തിയെ ദൈവത്തെ അറിയുവാനും വിശ്വസിക്കുവാനും ഇട വരുത്തുന്ന ഭാഗം ആകുന്നു.

joints and marrow

“സന്ധികള്‍” എന്നുള്ളത് രണ്ടു അസ്ഥികളെ തമ്മില്‍ യോജിപ്പിച്ചു നിര്‍ത്തുന്ന വസ്തുവാണ്. “മജ്ജ” എന്നുള്ളത് അസ്ഥികളില്‍ മദ്ധ്യ ഭാഗത്തായി കാണപ്പെടുന്ന വസ്തുവാണ്.

is able to discern

ഇത് ദൈവത്തിന്‍റെ വചനത്തെ എന്തെങ്കിലും അറിയാവുന്ന ഒരു വ്യക്തിയോട് സമാനമായി പ്രസ്താവിക്കുന്നത് ആകുന്നു. മറു പരിഭാഷ: “വിശദമാക്കുന്നു” (കാണുക: rc://*/ta/man/translate/figs-personification)

the thoughts and intentions of the heart

ഇവിടെ ഹൃദയം എന്നുള്ളത് “ആന്തരിക സ്വത്വം” എന്നുള്ളതിനു ഉള്ള ഒരു കാവ്യാലങ്കാര പദം ആകുന്നു. മറു പരിഭാഷ: “ഒരു വ്യക്തി ചെയ്യുവാന്‍ വേണ്ടി ചിന്തിക്കുന്നതും താല്പ്പര്യപ്പെടുന്നതും ആയ വസ്തുത” (കാണുക: rc://*/ta/man/translate/figs-metonymy)