ml_tn/heb/03/intro.md

3.3 KiB
Raw Permalink Blame History

എബ്രായര്‍ 03 പൊതു കുറിപ്പുകള്‍

ഘടനയും രൂപീകരണവും

വായന സുഗമം ആക്കുവാന്‍ വേണ്ടി ചില പരിഭാഷകളില്‍ വചന ഭാഗത്തെക്കാള്‍ വലത്തു ഭാഗത്തേക്ക് നീക്കി പദ്യത്തിന്‍റെ ഓരോ വരികളും ക്രമീകരിക്കാറുണ്ട്. 3:7-11,15ല് പഴയ നിയമത്തില്‍ നിന്നുള്ള പദ്യ ഭാഗത്ത് ഉള്ള പദങ്ങളെ ULT ഇപ്രകാരം ചെയ്തിരിക്കുന്നു.

ഈ അധ്യായത്തില്‍ ഉള്ള പ്രത്യേക ആശയങ്ങള്‍

സഹോദരന്മാര്‍

ഗ്രന്ഥകാരന്‍ മിക്കവാറും യഹൂദന്മാര്‍ ആയി വളര്‍ന്ന ക്രിസ്ത്യാനികളെ സൂചിപ്പിക്കുവാന്‍ ”സഹോദരന്മാര്‍” എന്ന പദം ഉപയോഗിക്കുന്നത് ആയിരിക്കാം.

ഈ അദ്ധ്യായത്തില്‍ ഉള്ള പ്രധാന അലങ്കാര പദ പ്രയോഗങ്ങള്‍

നിങ്ങളുടെ ഹൃദയങ്ങളെ കഠിനപ്പെടുത്തുക

തന്‍റെ ഹൃദയത്തെ കഠിനപ്പെടുത്തുന്ന ഒരു വ്യക്തി എന്നാല്‍ ഒരു വ്യക്തി ദൈവത്തിന്‍റെ വാക്ക് കേള്‍ക്കുകയോ അത് അനുസരിക്കുകയോ ചെയ്യുവാന്‍ വിസ്സമ്മതിക്കുന്നവന്‍ എന്ന് ആകുന്നു. (കാണുക:rc://*/ta/man/translate/figs-metaphor)

ഏകോത്തര ചോദ്യങ്ങള്‍

ഗ്രന്ഥകാരന്‍ തന്‍റെ വായനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന് വേണ്ടി ഒരു മാര്‍ഗ്ഗമായി ഏകോത്തര ചോദ്യങ്ങള്‍ ഉപയോഗിക്കുന്നു. താനും തന്‍റെ വായനക്കാരും ആയ ഇരുകൂട്ടരും ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അറിയാവുന്നവര്‍ ആകുന്നു, കൂടാതെ ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം സംബന്ധിച്ച് വായനക്കാര്‍ ചിന്തിക്കുവാന്‍ ഇടവരും എന്നുള്ള വസ്തുതയും, അവര്‍ ദൈവത്തെ ശ്രദ്ധിക്കുകയും അവിടുത്തെ അനുസരിക്കുകയും വേണം എന്ന വസ്തുത ഗ്രഹിക്കുകയും ചെയ്യും എന്നുള്ളത് എഴുത്തുകാരന്‍ അറിയുകയും ചെയ്യുന്നു.