ml_tn/heb/01/intro.md

3.3 KiB

എബ്രായര്‍ 01 പൊതു കുറിപ്പുകള്‍

ഘടനയും രൂപീകരണവും

ഈ അദ്ധ്യായം യേശു ദൂതന്മാരെക്കാള്‍ എപ്രകാരം നമുക്ക് ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നവന്‍ എന്നുള്ള വസ്തുത വിവരിക്കുന്നു.

ചില പരിഭാഷകള്‍ വചന ഭാഗത്തെക്കാള്‍ പദ്യത്തിന്‍റെ ഓരോ വരികളെയും വായനയുടെ സുഗമം പരിഗണിച്ചു വലത്തെ അറ്റം ചേര്‍ത്തു ക്രമീകരിച്ചിരിക്കുന്നു. ULT യില്‍ പഴയ നിയമ ഭാഗത്ത് നിന്നുള്ള പദ്യ ഭാഗത്ത് 1:5;7-13, അപ്രകാരം ചെയ്തിരിക്കുന്നു.

“നമ്മുടെ പൂര്‍വ പിതാക്കന്മാര്‍”

ഈ അധ്യായത്തില്‍ ഉള്ളതായ പ്രധാന അലങ്കാര പ്രയോഗങ്ങള്‍

ഏകോത്തര ചോദ്യങ്ങള്‍

ഗ്രന്ഥകര്‍ത്താവ് ദൂതന്മാരെക്കാള്‍ യേശു മികച്ചവന്‍ എന്ന് തെളിയിക്കുവാന്‍ വേണ്ടി ഒരു മാര്‍ഗ്ഗമായി ഏകോത്തര ചോദ്യങ്ങള്‍ ഉപയോഗിക്കുന്നു. അദ്ദേഹവും വായനക്കാരും ഇരുകൂട്ടരും ആ ചോദ്യങ്ങള്‍ക്ക് ഉള്ളതായ ഉത്തരം അറിഞ്ഞിരിക്കുന്നവര്‍ ആകുന്നു, കൂടാതെ ഗ്രന്ഥകാരന്‍ അറിയുന്നത് വായനക്കാര്‍ ഈ ചോദ്യങ്ങള്‍ക്ക് ഉള്ളതായ ഉത്തരങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍, ഏതൊരു ദൂതന്മാരെക്കാളും ദൈവത്തിന്‍റെ പുത്രന്‍ അധികമായ പ്രാധാന്യം അര്‍ഹിക്കുന്നവന്‍ ആകുന്നു എന്ന കാര്യം ഗ്രഹിക്കും എന്ന് തന്നെയാണ്.

പദ്യം

പഴയ നിയമ പ്രവാചകന്മാരെ പോലെ തന്നെ, യഹൂദ ഉപദേഷ്ടാക്കന്മാരും, അവരുടെ ഏറ്റവും പ്രധാനപ്പെട്ട ഉപദേശങ്ങള്‍ എല്ലാം തന്നെ പദ്യ രൂപത്തില്‍ പ്രയോഗിക്കുന്നു അത് നിമിത്തം ശ്രോതാക്കള്‍ക്ക് അവ പഠിക്കുവാനും അവ ഓര്‍മ്മയില്‍ സംഗ്രഹിക്കുവാനും സാധ്യം ആകുന്നു.