ml_tn/gal/front/intro.md

17 KiB

ഗലാത്യ ലേഖനത്തിനു മുഖവുര

ഭാഗം 1; പൊതു മുഖവുര

ഗലാത്യ ലേഖന സംഗ്രഹം

  1. .യേശുക്രിസ്തുവിന്‍റെ അപ്പോസ്തലന്‍ എന്ന നിലയില്‍ തനിക്കുള്ള അധികാരത്തെ പൌലോസ് പ്രഖ്യാപിക്കുന്നു: മറ്റുള്ള ജനങ്ങളില്‍ നിന്നുള്ള ദുരുപദേശങ്ങളെ ഗലാത്യയില്‍ ഉള്ള ക്രിസ്ത്യാനികള്‍ സ്വീകരിച്ചതിനെ കുറിച്ച് താന്‍ ആശ്ച്ചര്യപ്പെടുന്നതിനെ കുറിച്ച് പറയുന്നു (1:1-10)
  2. പൌലോസ് പറയുന്നത് ജനം രക്ഷിക്കപ്പെടുന്നത് ക്രിസ്തുവില്‍ ആശ്രയിക്കുന്നതു മൂലം മാത്രമാണ്, ന്യായപ്രമാണം അനുസരിക്കുന്നത് മൂലം അല്ല (1:11-2:21).
  3. ജനം ക്രിസ്തുവില്‍ ആശ്രയിക്കുന്നതു മൂലം മാത്രമാണ് ദൈവം അവരെ തന്നോടു കൂടെ ഇരുത്തുന്നത്‌; അബ്രഹാമിന്‍റെ ഉദാഹരണം; ന്യായപ്രമാണം കൊണ്ടു വരുന്ന ശാപം (രക്ഷയ്ക്ക് കാരണം ആകുന്ന ഒരു മുഖാ ന്തിരം അല്ല); അടിമത്തവും സ്വാതന്ത്ര്യവും ഹാഗാറും സാറയും തമ്മില്‍ ഉള്ള താരതമ്യം ചെയ്യലിലും ചിത്രീകരണത്തിലും കൂടെ കാണുന്നു (3:1-4:31)
  4. ജനം യേശുവിനോട് കൂടെ ചേരുമ്പോള്‍, അവര്‍ മോശെയുടെ ന്യായപ്രമാണം അനുസരിക്കേണ്ടുന്നതില്‍ നിന്നും സ്വതന്ത്രര്‍ ആയിത്തീരുന്നു. അതുകൂടാതെ അവര്‍ പരിശുദ്ധാത്മാവിന്‍റെ നടത്തിപ്പിനു ഒത്തവണ്ണം ജീവിക്കുവാന്‍ സ്വാതന്ത്ര്യം ഉള്ളവരും ആകുന്നു. അവര്‍ പാപത്തിന്‍റെ നിബന്ധനകളെ നിഷേധിക്കുവാന്‍ സ്വാതന്ത്ര്യം ഉള്ളവര്‍ ആയിത്തീരുന്നു. അവര്‍ പരസ്പരം മറ്റുള്ളവരുടെ ഭാരങ്ങള്‍ ചുമക്കുവാന്‍ സ്വതന്ത്രര്‍ ആകുന്നു. (5:1-6:10)
  5. പൌലോസ് ക്രിസ്ത്യാനികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത് എന്തെന്നാല്‍ അവര്‍ പരിച്ഛേദനയിലും മോശെയുടെ പ്രമാണങ്ങള്‍ പിന്‍പറ്റുന്നതിലും ആശ്രയിക്കുവാന്‍ പാടില്ല എന്നുള്ളതാണ്. പകരമായി, അവര്‍ ക്രിസ്തുവില്‍ ആശ്രയിക്കുന്നവര്‍ ആയിരിക്കണം(6:11-18).

ഗലാത്യ ലേഖനം എഴുതിയത് ആരാകുന്നു?

തര്‍സോസ് പട്ടണത്തില്‍ നിന്നുള്ള പൌലോസ് ആകുന്നു ഗ്രന്ഥകാരന്‍ തന്‍റെ പ്രാരംഭ കാലത്ത് ശൌല്‍ എന്ന പേരില്‍ താന്‍ അറിയപ്പെട്ടു വന്നിരുന്നു. ഒരു ക്രിസ്ത്യാനി ആകുന്നതിനു മുന്‍പ്, പൌലോസ് ഒരു പരീശന്‍ ആയിരുന്നു. താന്‍ ക്രിസ്ത്യാനികളെ പീഡിപ്പിച്ചു വന്നിരുന്നു. അദ്ദേഹം ഒരു ക്രിസ്ത്യാനിയായി തീര്‍ന്നതിനു ശേഷം, റോമന്‍ സാമ്രാജ്യം മുഴുവന്‍ പല തവണ യാത്ര ചെയ്തു ജനങ്ങളോട് യേശുവിനെ കുറിച്ച് സംസാരിച്ചു വന്നു.

പൌലോസ് എപ്പോഴാണ് ഈ ലേഖനം എഴുതിയത് എന്നും എവിടെ വെച്ചാണ് എഴുതിയത് എന്നും ഉള്ളത് നിശ്ചയം ഇല്ല. ചില പണ്ഡിതന്മാര്‍ ചിന്തിക്കുന്നത് പൌലോസ് താന്‍ രണ്ടാം തവണ യേശുവിനെ കുറിച്ച് ജനങ്ങളോട് പറയേണ്ടതിനായി യാത്ര ചെയ്തു വരവേ എഫേസോസ് പട്ടണത്തില്‍ ആയിരുന്ന സമയം എഴുതി എന്നാണ്. മറ്റു പണ്ഡിതന്മാര്‍ ചിന്തിക്കുന്നത് തന്‍റെ ആദ്യ യാത്ര അവസാനിച്ച ഉടനെ സിറിയയില്‍ ഉള്ള അന്ത്യോക്യയില്‍ വെച്ച് ഈ ലേഖനം എഴുതി എന്നാണ്.

ഗലാത്യ ലേഖനം എന്തിനെ കുറിച്ച് ഉള്ളതാണ്”

പൌലോസ് ഈ ലേഖനം എഴുതിയത് ഗലാത്യ പ്രദേശത്ത് ഉള്ള യഹൂദന്മാരും യഹൂദന്മാര്‍ അല്ലാത്തവരും ആയ ക്രിസ്ത്യാനികള്‍ക്ക് എഴുതുന്നു. അദ്ദേഹം ക്രിസ്ത്യാനികള്‍ മോശെയുടെ ന്യായപ്രമാണം അനുസരിക്കണം എന്ന് പറയുന്ന ദുരുപദേഷ്ടാക്കന്മാര്‍ക്ക് എതിരായി എഴുതുവാന്‍ ഇടയായി. ഒരു വ്യക്തി യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നതു മൂലം രക്ഷിക്കപ്പെടുന്നു എന്ന് വിശദീകരിച്ചുകൊണ്ട് സുവിശേഷത്തെ പ്രതിരോധിക്കുന്നു. ജനം രക്ഷിക്കപ്പെടുന്നത് ദൈവം ദയ ഉള്ളവന്‍ ആയതിന്‍റെ പരിണിത ഫലം കൊണ്ടാണ് മറിച്ച് ജനം ചെയ്യുന്ന സല്‍പ്രവര്‍ത്തികള്‍ നിമിത്തം അല്ല. ഒരു വ്യക്തിക്കും ന്യായപ്രമാണം ഉല്‍കൃഷ്ടമായി അനുസരിക്കുവാന്‍ സാധ്യമല്ല. മോശെയുടെ ന്യായപ്രമാണം അനുസരിക്കുക മൂലം ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ ശ്രമിച്ചാല്‍ അത് ദൈവം അവരെ കുറ്റം വിധിക്കുന്നതില്‍ മാത്രമേ അവസാനിക്കുകയുള്ളൂ. (കാണുക:[[rc:///tw/dict/bible/kt/goodnews]]ഉം, [[rc:///tw/dict/bible/kt/save]]ഉം, [[rc:///tw/dict/bible/kt/faith]]ഉം [[rc:///tw/dict/bible/kt/lawofmoses]]ഉം rc://*/tw/dict/bible/kt/worksഉം)

ഈ പുസ്തകത്തിന്‍റെ ശീര്‍ഷകം എപ്രകാരം പരിഭാഷ ചെയ്യണം?

പരിഭാഷകര്‍ ഈ പുസ്തകത്തെ അതിന്‍റെ പരമ്പരാഗതം ആയ ശീര്‍ഷകം “ഗലാത്യര്‍” എന്ന് വിളിക്കുന്നത്‌ തിരഞ്ഞെടുക്കാം. അല്ലെങ്കില്‍ അവര്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കുന്ന “ഗലാത്യയില്‍ ഉള്ള സഭയ്ക്ക് പൌലോസിന്‍റെ ലേഖനം” (കാണുക: rc://*/ta/man/translate/translate-names)

ഭാഗം 2: പ്രധാനപ്പെട്ട മതപരവും സാംസ്കാരികവും ആയ ആശയങ്ങള്‍

“യഹൂദന്മാരെ പോലെ ജീവിക്കുക (2:14) എന്ന് പറയുന്നതിന്‍റെ അര്‍ത്ഥം എന്താണ്? യഹൂദന്മാരെ പോലെ ജീവിക്കുക എന്നുള്ളതിന്‍റെ അര്‍ത്ഥം ഒരുവന്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നു എങ്കില്‍ പോലും മോശെയുടെ ന്യായപ്രമാണം അനുസരിച്ച് ജീവിക്കുന്നവര്‍ എന്നാണ് അര്‍ത്ഥം നല്‍കുന്നത്. ആദ്യകാല ക്രിസ്ത്യാനികളുടെ ഇടയില്‍ ഇപ്രകാരം ആയിരിക്കേണ്ടത് ആവശ്യം ആയിരിക്കുന്നു എന്ന് പഠിപ്പിക്കുന്നവരെ “യഹൂദാ മതാനുസാരികള്‍” എന്ന് വിളിക്കുന്നു.

ഭാഗം 3. ഈ ഭാഗത്തെ പ്രധാന പരിഭാഷ വിഷയങ്ങള്‍

പൌലോസ് “ന്യായപ്രമാണം” എന്നും “കൃപ” എന്നും ഉള്ള പദങ്ങള്‍ ഗലാത്യ ലേഖനത്തില്‍ എപ്രകാരമാണ് ഉപയോഗിച്ചിരിക്കുന്നതു? ഈ പദങ്ങള്‍ ഗലാത്യരില്‍ ഒരു വിശിഷ്ട രീതിയില്‍ ഉപയോഗിച്ചിരിക്കുന്നു. ഗലാത്യ ലേഖനത്തില്‍ ക്രിസ്തീയ ജീവിതം സംബന്ധിച്ച ഒരു പ്രധാന ഉപദേശം ഉണ്ട്. മോശെയുടെ ന്യായപ്രമാണത്തിന്‍ കീഴില്‍, നീതി ഉള്ള അല്ലെങ്കില്‍ വിശുദ്ധം ആയ ജീവിതം ഒരു വ്യക്തി നയിക്കുവാനായി ഒരു പറ്റം നിയമങ്ങളും ചട്ടങ്ങളും ആ വ്യക്തി അനുസരിക്കേണ്ടതായി ഇരിക്കുന്നു. ക്രിസ്ത്യാനികള്‍ എന്ന നിലയില്‍, വിശുദ്ധ ജീവിതം എന്നത്, ഇപ്പോള്‍ കൃപ നിമിത്തം പ്രചോദിപ്പിക്കപ്പെടുന്നു. ഇതിന്‍റെ അര്‍ത്ഥം ക്രിസ്ത്യാനികള്‍ക്ക് ക്രിസ്തുവില്‍ സ്വാതന്ത്ര്യം ഉണ്ട്. അവര്‍ ഒരു നിര്‍ദ്ധിഷ്ട നിയമങ്ങളുടെ ഒരു സംഹിത പിന്‍പറ്റെണ്ടതായ ആവശ്യം ഇല്ല. പകരം ആയി, ക്രിസ്ത്യാനികള്‍ ദൈവം അവരോടു വളരെ ദയാപരന്‍ ആകയാല്‍ അവര്‍ നന്ദി ഉള്ളവര്‍ ആയിരിക്കുന്നത് കൊണ്ട് ക്രിസ്ത്യാനികള്‍ ഒരു വിശുദ്ധ ജീവിതം നയിക്കേണ്ടവര്‍ ആയിരിക്കുന്നു. ഇതിനെ “ക്രിസ്തുവിന്‍റെ പ്രമാണം” എന്ന് വിളിക്കുന്നു. (കാണുക: [[rc:///tw/dict/bible/kt/righteous]]ഉം [[rc:///tw/dict/bible/kt/holy]]ഉം)

“ക്രിസ്തുവില്‍” എന്നും “കര്‍ത്താവില്‍” എന്നും തുടങ്ങിയ പദപ്രയോഗങ്ങളാല്‍ പൌലോസ് എന്താണ് അര്‍ത്ഥമാക്കുന്നത്?

ഈ വിധത്തില്‍ ഉള്ള പദപ്രയോഗങ്ങള്‍ 1:22; 2:4,17; 3:4,26,28; 5:6,10 എന്നീ വാക്യങ്ങളില്‍ കാണപ്പെടുന്നു. ക്രിസ്തുവും വിശ്വാസികളും തമ്മില്‍ ഉള്ള വളരെ അടുത്ത ഐക്യബന്ധം എന്ന ആശയത്തെ പ്രകടമാക്കുന്ന വിധം പൌലോസ് അര്‍ത്ഥം നല്‍കുന്നു. അതേ സമയം അദ്ദേഹം ഇടയ്ക്കിടെ മറ്റുള്ള അര്‍ത്ഥങ്ങളും ഉദ്ദേശിക്കുന്നുണ്ട്. ഉദാഹരണം ആയി കാണുക, “നമ്മെ ക്രിസ്തുവില്‍ നീതീകരിക്കുവാന്‍ വേണ്ടി നാം ദൈവത്തെ അന്വേഷിക്കുമ്പോള്‍ (2:17), അവിടെ ക്രിസ്തു മുഖാന്തിരം നീതിമാന്മാര്‍ ആകുന്നതിനെ കുറിച്ച് പൌലോസ് സംസാരിക്കുന്നു.

ഈ വിധത്തില്‍ ഉള്ള പദപ്രയോഗത്തിന്‍റെ കൂടുതല്‍ വിശദീകരണം കാണുവാന്‍ റോമ ലേഖനത്തിന്‍റെ മുഖവുര ദയവായി കാണുക.

ഗലാത്യ ലേഖനത്തിന്‍റെ പ്രധാന പ്രതിപാദ വിഷയങ്ങള്‍ എന്തൊക്കെയാണ്?

  • ബുദ്ധിയില്ലാത്ത ഗലാത്യരേ, ആരുടെ ദോഷദൃഷ്ടിയാണ് നിങ്ങള്‍ക്ക് ദോഷം വരുത്തിയത്? യേശു ക്രിസ്തുവിനെ ക്രൂശിക്കപ്പെട്ടവന്‍ ആയി നിങ്ങളുടെ കണ്ണുകളുടെ മുന്‍പില്‍ വരച്ചു കാട്ടിയില്ലേ” (3:1)? ULT, UST, മറ്റിതര ആധുനിക ഭാഷാന്തരങ്ങളില്‍ ഇപ്രകാരം വായിക്കുന്നുണ്ട്. എന്നിരുന്നാലും ദൈവവചനത്തിന്‍റെ പുരാതന പതിപ്പുകളില്‍ “(അതിനാല്‍) നിങ്ങള്‍ സത്യത്തെ അനുസരിക്കാതവണ്ണം” എന്ന് എഴുതിയിട്ടുണ്ട്. പരിഭാഷകരോട് ഈ പദപ്രയോഗം ഉള്‍പ്പെടുത്തരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു. എങ്കില്‍ തന്നെയും, പരിഭാഷകരുടെ മേഖലയില്‍ ഈ വചന ഭാഗം ഉള്ള പുരാതന പതിപ്പുകള്‍ പ്രചാരത്തില്‍ ഉണ്ടെങ്കില്‍, പരിഭാഷകര്‍ക്ക് അത് ഉള്‍പ്പെടുത്താവുന്നത് ആകുന്നു. അത് ചിഹ്നത്തിനു അകത്ത് പരിഭാഷ ചെയ്യുന്നു എങ്കില്‍, അത് ചതുര ആവരണ ചിഹ്നത്തിനു അകത്ത് നല്‍കുകയും അത് ഗലാത്യ ലേഖനത്തിന്‍റെ യഥാര്‍ത്ഥ ഭാഗം ആയിരിക്കുവാന്‍ സാധ്യത ഇല്ല എന്ന് സൂചിപ്പിക്കുകയും ചെയ്യുന്നു. (കാണുക:rc://*/ta/man/translate/translate-textvariants)

(കാണുക:rc://*/ta/man/translate/translate-textvariants)