ml_tn/gal/04/intro.md

4.2 KiB
Raw Permalink Blame History

ഗലാത്യര്‍ 04 പൊതു കുറിപ്പുകള്‍

ഘടനയും രൂപീകരണവും

വായന സുഗമം ആക്കുന്നതിനു വേണ്ടി ചില പരിഭാഷകള്‍ പദ്യത്തിന്‍റെ ഓരോ വരിയും ശേഷം ഉള്ള വചനഭാഗത്തിന്‍റെ ഏറ്റവും വലത്ത് ഭാഗത്തോടു ചേര്‍ത്തു ക്രമീകരിക്കുന്നു. ULT വാക്യം 27ല്, ഇപ്രകാരം പഴയ നിയമത്തില്‍ നിന്നും ഉദ്ധരിച്ചിരിക്കുന്നു.

ഈ അദ്ധ്യായത്തില്‍ ഉള്ള പ്രത്യേക ആശയങ്ങള്‍

പുത്രത്വം

പുത്രത്വം എന്നുള്ളത് സങ്കീര്‍ണ്ണമായ വിഷയം ആകുന്നു. യിസ്രായേലിലെ പുത്രത്വം എന്നുള്ളതിനെ കുറിച്ച് പണ്ഡിതന്മാരുടെ ഇടയില്‍ വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉണ്ട്. പൌലോസ് പുത്രത്വം എന്നുള്ളതിനെ ഉപയോഗിച്ചു കൊണ്ട് ന്യായപ്രമാണത്തിന്‍ കീഴെ ആയിരിക്കുന്നത് ക്രിസ്തുവില്‍ സ്വതന്ത്രര്‍ ആയിരിക്കുക എന്നുള്ളതില്‍ നിന്നും എപ്രകാരം വ്യത്യസ്തത ഉള്ളത് ആയിരിക്കുന്നു എന്ന് പഠിപ്പിക്കുന്നു. അബ്രഹാമിന്‍റെ എല്ലാ ഭൌതിക സന്തതികളും ദൈവത്തിന്‍റെ വാഗ്ദത്തങ്ങളെ അവനു വേണ്ടി അവകാശം ആക്കിയിരുന്നില്ല. യിസഹാക്കില്‍ നിന്നും യാക്കോബില്‍ നിന്നും ഉള്ള തന്‍റെ സന്തതികള്‍ മാത്രമേ വാഗ്ദത്തം അവകാശം ആക്കിയുള്ളൂ. കൂടാതെ ദൈവം അബ്രഹാമിന്‍റെ ആത്മീയതയെ വിശ്വാസത്താല്‍ പിന്തുടരുന്നവരെ മാത്രമേ തന്‍റെ കുടുംബത്തിലേക്ക് സ്വീകരിക്കുന്നുള്ളൂ. അവര്‍ അവകാശത്തോടു കൂടിയ ദൈവത്തിന്‍റെ മക്കള്‍ ആകുന്നു. പൌലോസ് അവരെ “വാഗ്ദത്തത്തിന്‍റെ മക്കള്‍” എന്ന് അഭിസംബോധന ചെയ്യുന്നു. (കാണുക: [[rc:///tw/dict/bible/kt/inherit]], [[rc:///tw/dict/bible/kt/promise]], [[rc:///tw/dict/bible/kt/spirit]], [[rc:///tw/dict/bible/kt/faith]], ഉം [[rc:///tw/dict/bible/kt/adoption]]ഉം [[rc:///ta/man/translate/translate-transliterate]]ഉം)

ഈ അധ്യായത്തില്‍ സാധ്യതയുള്ള ഇതര പരിഭാഷ വിഷമതകള്‍

അബ്ബ, പിതാവ്

“അബ്ബ” എന്നുള്ളത് ഒരു അരാമ്യ പദം ആകുന്നു. പുരാതന യിസ്രയേലില്‍, ഇത് അവരുടെ പിതാക്കന്മാരെ സൂചിപ്പിക്കുന്നതിന് വേണ്ടി ജനങ്ങള്‍ ഉപയോഗിക്കുക പതിവായിരുന്നു. പൌലോസ് ഇതിന്‍റെ ഉച്ചാരണങ്ങളെ ഗ്രീക്ക് അക്ഷരങ്ങള്‍ ഉപയോഗിച്ചു കൊണ്ട് ലിപ്യന്തരണം ചെയ്യുന്നു. (കാണുക: @)