ml_tn/gal/04/06.md

3.5 KiB

you are sons

പൌലോസ് ഇവിടെ ഒരു ആണ്‍കുട്ടിയുടെ പദം ഉപയോഗിക്കുന്നു എന്തുകൊണ്ടെന്നാല്‍ ഇവിടത്തെ വിഷയം അവകാശം ആകുന്നു. തന്‍റെയും തന്‍റെ വായനക്കാരുടെയും സംസ്കാരത്തില്‍, ഏറ്റവും സാധാരണയായി, എന്നാല്‍ എല്ലായ്പ്പോഴും അല്ല താനും, അവകാശം ആണ്‍മക്കള്‍ക്കു ആയിരുന്നു നല്‍കി വന്നിരുന്നത്. അദ്ദേഹം പെണ്മക്കളെ ഇവിടെ സൂചിപ്പിക്കുകയോ അല്ലെങ്കില്‍ ഒഴിവാക്കുകയോ ചെയ്യുന്നില്ല.

God has sent the Spirit of his Son into our hearts, who calls out, ""Abba, Father.

“അബ്ബ, പിതാവേ” എന്ന് ഉറക്കെ വിളിക്കുന്നതു മൂലം ആത്മാവ് നമുക്ക് ഉറപ്പു നല്‍കുന്നത് നാം ദൈവത്തിന്‍റെ മക്കള്‍ ആകുന്നു എന്നും അവിടുന്ന് നമ്മെ സ്നേഹിക്കുന്നു എന്നും ആകുന്നു.

sent the Spirit of his Son into our hearts

ഹൃദയം എന്നുള്ളത് ഒരു വ്യക്തി ചിന്തിക്കുകയും ഉണരുകയും ചെയ്യുന്ന ഭാഗത്തെ സൂചിപ്പിക്കുന്നതിന് വേണ്ടിയുള്ള ഒരു കാവ്യാലങ്കാര പദം ആകുന്നു. മറു പരിഭാഷ: “ നാം എപ്രകാരം ചിന്തിക്കണം എന്നും പ്രവര്‍ത്തിക്കണം എന്നും കാണിക്കുവാനായി തന്‍റെ പുത്രന്‍റെ ആത്മാവിനെ നമുക്ക് നല്‍കി.” (കാണുക: rc://*/ta/man/translate/figs-metonymy)

his Son

ഇത് ദൈവ പുത്രന്‍ ആയ യേശുവിനു ഉള്ളതായ ഒരു പ്രധാന നാമം ആകുന്നു. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)

who calls

ആത്മാവ് ആകുന്നു വിളിക്കുന്നവന്‍.

Abba, Father

പൌലോസിന്‍റെ സ്വന്ത ഭാഷയില്‍ ഒരു ചെറിയ കുഞ്ഞു തന്‍റെ പിതാവിനെ അഭിസംബോധന ചെയ്യുന്ന രീതി ഇപ്രകാരം ആയിരുന്നു, എന്നാല്‍ ഗലാത്യരുടെ ഭാഷയില്‍ അപ്രകാരം ആയിരുന്നില്ല. ഒരു വിദേശ ഭാഷയുടെ ഭാവം ഉള്‍ക്കൊള്ളേണ്ടതിനു, ഈ വാക്കിനെ അത് ഉച്ചാരണം നല്‍കുന്നത് പോലെ നിങ്ങളുടെ ഭാഷ അനുവദിക്കുന്ന പ്രകാരം “അബ്ബാ” എന്ന് പരിഭാഷ ചെയ്യാം.