ml_tn/gal/03/01.md

3.4 KiB

General Information:

ഏകോത്തര ചോദ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പൌലോസ് ഗലാത്യരെ ശാസിക്കുന്നു.

Connecting Statement:

പൌലോസ് ഗലാത്യയില്‍ ഉള്ള വിശ്വാസികളെ ഓര്‍മ്മപ്പെടുത്തുന്നത്‌ ദൈവം ദൈവത്തിന്‍റെ ആത്മാവിനെ അവര്‍ക്ക് നല്‍കിയത് അവര്‍ സുവിശേഷത്തെ വിശ്വാസത്താല്‍ വിശ്വസിച്ചത് കൊണ്ടാണ്, മറിച്ച് അവര്‍ ദൈവത്തിന്‍റെ ന്യായപ്രമാണത്തിന്‍റെ പ്രവര്‍ത്തി ചെയ്തത് കൊണ്ടല്ല.

Who has put a spell on you?

പൌലോസ് വിപരീതാര്‍ത്ഥ പ്രയോഗവും ഏകോത്തര ചോദ്യവും കൊണ്ട് പറയുന്നത് ഗലാത്യക്കാര്‍ ആരോ അവരുടെ മേല്‍ ക്ഷുദ്രപ്രയോഗം നടത്തിയതു പോലെ പ്രവര്‍ത്തിക്കുന്നു എന്നാണ്. അദ്ദേഹം വാസ്തവമായി ആരെങ്കിലും അവരുടെ മേല്‍ ക്ഷുദ്രപ്രയോഗം നടത്തി എന്ന് വിശ്വസിക്കുന്നില്ല. മറു പരിഭാഷ: “നിങ്ങള്‍ ആരോ നിങ്ങളുടെ മേല്‍ ക്ഷുദ്രപ്രയോഗം നടത്തിയതു പോലെ പ്രതികരിക്കുന്നു” (കാണുക: [[rc:///ta/man/translate/figs-irony]]ഉം [[rc:///ta/man/translate/figs-rquestion]]ഉം)

put a spell on you

നിങ്ങളുടെ മേല്‍ മന്ത്രം പ്രയോഗിച്ചു അല്ലെങ്കില്‍ “നിങ്ങളുടെ മേല്‍ ക്ഷുദ്രപ്രയോഗം നടത്തിയതു”

It was before your eyes that Jesus Christ was publicly displayed as crucified

പൌലോസ് യേശു ക്രൂശിക്കപ്പെട്ടതു സംബന്ധിച്ച തന്‍റെ വ്യക്തമായ പഠിപ്പിക്കല്‍ പറയുന്നത് യേശുവിനെ ക്രൂശിച്ചതിന്‍റെ ഒരു ചിത്രം പരസ്യമായി പ്രദര്‍ശിപ്പിച്ചത് പോലെ ആയിരിക്കുന്നു എന്നാണ്. മാത്രമല്ല ഗലാത്യര്‍ തന്‍റെ പഠിപ്പിക്കല്‍ ശ്രവിച്ചത് ആ ചിത്രം വരച്ചത് കാണുന്നത് പോലെ തന്നെ ആയിരുന്നു എന്നാണ്. മറു പരിഭാഷ: “നിങ്ങള്‍ തന്നെ യേശു ക്രൂശിക്കപ്പെട്ടവന്‍ എന്നുള്ള ഉപദേശം വളരെ വ്യക്തമായി കേട്ടവര്‍ ആകുന്നു.” (കാണുക: rc://*/ta/man/translate/figs-metaphor)