ml_tn/gal/02/intro.md

3.7 KiB

ഗലാത്യര്‍ 02 പൊതു കുറിപ്പുകള്‍

ഘടനയും രൂപീകരണവും

പൌലോസ് സത്യസുവിശേഷത്തെ പ്രതിരോധിക്കുന്നതില്‍ തുടരുന്നു. ഇത് [ഗലാത്യര്‍ 1:11] (../../gal/01/11.md)ല്‍ ആരംഭം കുറിച്ചത് ആകുന്നു.

ഈ അദ്ധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍

സ്വാതന്ത്ര്യവും അടിമത്തവും

ഈ ലേഖനത്തില്‍ ഉടനീളം, പൌലോസ് സ്വാതന്ത്ര്യവും അടിമത്തവും തമ്മില്‍ ഉള്ള വൈരുദ്ധ്യത്തെ കുറിച്ച് തുടര്‍ന്നു കൊണ്ടിരിക്കുന്നു. ക്രിസ്ത്യാനി ക്രിസ്തുവില്‍ നിരവധി വൈവിധ്യം ഉള്ള കാര്യങ്ങള്‍ ചെയ്യുവാന്‍ സ്വാതന്ത്ര്യം ഉള്ളവന്‍ ആകുന്നു. എന്നാല്‍ മോശെയുടെ ന്യായപ്രമാണം പിന്തുടരുവാന്‍ ശ്രമിക്കുന്നവര്‍ ന്യായപ്രമാണം മുഴുവന്‍ പിന്‍പറ്റെണ്ടതായി വരും. പൌലോസ് വിവരിക്കുന്നതു ന്യായപ്രമാണം പിന്തുടരുക എന്നുള്ളത് ഒരു തരം അടിമത്തം തന്നെ ആകുന്നു എന്നാണ്. (കാണുക: rc://*/tw/dict/bible/kt/lawofmoses)

ഈ അദ്ധ്യായത്തില്‍ ഉള്ള ഇതര പരിഭാഷ വിഷമതകള്‍

“ഞാന്‍ ദൈവത്തിന്‍റെ കൃപയെ വൃഥാവാക്കുന്നില്ല”

പൌലോസ് പഠിപ്പിക്കുന്നത്‌ എന്തെന്നാല്‍, ഒരു ക്രിസ്ത്യാനി മോശെയുടെ ന്യായപ്രമാണം പിന്തുടരുവാന്‍ ശ്രമിച്ചാല്‍, ദൈവം അവര്‍ക്ക് പ്രകാശിപ്പിച്ചതായ കൃപ എന്തെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. ഇത് അടിസ്ഥാനപരം ആയ ഒരു പിഴവ് ആകുന്നു. എന്നാല്‍ പൌലോസ് “ഞാന്‍ ദൈവത്തിന്‍റെ കൃപയെ വൃഥാവാക്കുന്നില്ല” എന്ന വാക്കുകള്‍ ഉപയോഗിക്കുന്നത് ഒരു അനുമാന മാത്രമായ സാഹചര്യത്തിന്‍റെ രീതിയില്‍ ആണ്. ഈ പ്രസ്താവനയുടെ ആവശ്യകതയെ കാണുവാന്‍ കഴിയുന്നത്‌ “ന്യായപ്രമാണത്തെ പിന്തുടരുന്നതിനാല്‍ നിങ്ങള്‍ക്ക് രക്ഷിക്കപ്പെടുവാന്‍ കഴിയുമായിരുന്നു എങ്കില്‍, അപ്പോള്‍ അത് ദൈവത്തിന്‍റെ കൃപയെ വൃഥാവാക്കുന്നതു ആകുമല്ലോ.”(കാണുക: [[rc:///tw/dict/bible/kt/grace]]ഉം [[rc:///ta/man/translate/figs-hypo]]ഉം)