ml_tn/gal/01/intro.md

5.2 KiB

ഗലാത്യര്‍ 01 പൊതു കുറിപ്പുകള്‍

ഘടനയും രൂപീകരണവും

പൌലോസ് തന്‍റെ മറ്റുള്ള ലേഖനങ്ങളില്‍ നിന്നും വ്യത്യസ്തമായ നിലയില്‍ ഈ ലേഖനം ആരംഭിക്കുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നത് എന്തെന്നാല്‍ താന്‍ “മനുഷ്യരില്‍ നിന്നോ മനുഷ്യ മുഖാന്തിരങ്ങള്‍ മൂലമോ അപ്പോസ്തലന്‍ ആയതു അല്ല, പ്രത്യുത യേശു ക്രിസ്തു മുഖാന്തിരവും അവനെ മരിച്ചവരുടെ ഇടയില്‍ നിന്ന് ഉയിര്‍പ്പിച്ച പിതാവായ ദൈവം മുഖാന്തിരവും ആകുന്നു” എന്നാണ്. മിക്കവാറും പൌലോസ് ഈ വാക്കുകള്‍ ഉള്‍പ്പെടുത്തുവാന്‍ കാരണം എന്തെന്നാല്‍ ദുരുപദേഷ്ടാക്കന്മാര്‍ തന്നെ എതിര്‍ക്കുകയും തന്‍റെ അധികാരത്തെ തരം താഴ്ത്തുവാന്‍ ശ്രമിക്കയും ചെയ്തു വന്നു.

ഈ അദ്ധ്യായത്തില്‍ ഉള്ള പ്രത്യേക ആശയങ്ങള്‍.

ദുരുപദേശം.യഥാര്‍ത്ഥം ആയ, ദൈവവചന അധിഷ്ടിതം ആയ, സുവിശേഷം മൂലം മാത്രമേ ദൈവം ജനത്തെ നിത്യമായി രക്ഷിക്കുന്നുള്ളൂ. ദൈവം സുവിശേഷത്തിന്‍റെ മറ്റു ഏതു ഭാഷാന്തരങ്ങളെയും കുറ്റം വിധിക്കുന്നു. പൌലോസ് ദൈവത്തോട് അപേക്ഷിക്കുന്നത് ഭോഷ്ക്കായ സുവിശേഷത്തെ ഉപദേശിക്കുന്നവരെ ശപിക്കണം എന്നാണ്. അവര്‍ രക്ഷിക്കപ്പെടുവാന്‍ ഇട വരരുത്. അവരെ അക്രൈസ്തവര്‍ ആയി പരിഗണിക്കണം. (കാണുക: [[rc:///tw/dict/bible/kt/save]], [[rc:///tw/dict/bible/kt/eternity]], [[rc:///tw/dict/bible/kt/goodnews]]ഉം, [[rc:///tw/dict/bible/kt/condemn]]ഉം rc://*/tw/dict/bible/kt/curseഉം)

പൌലോസിന്‍റെ യോഗ്യതകള്‍

ആദ്യകാല സഭയില്‍ ഉണ്ടായിരുന്ന ചിലര്‍ പഠിപ്പിച്ചു വന്നിരുന്നത്‌ ജാതികള്‍ മോശെയുടെ ന്യായപ്രമാണം അനുസരിക്കേണ്ടി ഇരിക്കുന്നു എന്നാണ്. ഈ ഉപദേശത്തെ പ്രതിരോധിക്കുവാന്‍ വേണ്ടി 13-16 വാക്യങ്ങളില്‍ പൌലോസ് വിശദീകരിക്കുന്നത് താന്‍ മുന്‍ കാലത്തില്‍ എപ്രകാരം തീഷ്ണത ഉള്ള യഹൂദന്‍ ആയിരുന്നു എന്നാണ്. എന്നാല്‍ ദൈവം തന്നെയും രക്ഷിക്കേണ്ടതും സത്യ സുവിശേഷം പ്രദര്‍ശിപ്പിക്കേണ്ടതും ആവശ്യം ആയിരുന്നു. ഒരു യഹൂദന്‍ എന്ന നിലയിലും, ജാതികള്‍ ആയവര്‍ക്കുള്ള ഒരു അപ്പോസ്തലന്‍ എന്ന നിലയിലും, പൌലോസ് ഈ വിഷയത്തെ കുറിച്ച് പ്രസ്താവിക്കുവാന്‍ പ്രത്യേക നിലയില്‍ യോഗ്യന്‍ ആയിരിക്കുന്നു. (കാണുക: rc://*/tw/dict/bible/kt/lawofmoses)

ഈ അധ്യായത്തില്‍ സാധ്യത ഉള്ള ഇതര പരിഭാഷ വിഷമതകള്‍

“നിങ്ങള്‍ വളരെ പെട്ടെന്ന് തന്നെ വേറൊരു സുവിശേഷത്തിലേക്കു തിരിയുന്നു”

തിരുവെഴുത്തുകളില്‍ പൌലോസിന്‍റെ ആദ്യ ലേഖനങ്ങളില്‍ ഒന്നാണ് ഗലാത്യ ലേഖന പുസ്തകം. ഇത് കാണിക്കുന്നത് ദുരുപദേശങ്ങള്‍ ആദ്യകാല സഭയെ പോലും പ്രശ്നങ്ങള്‍ക്ക് അധീനമാക്കി ഇരുന്നു എന്നാണ്.