ml_tn/eph/front/intro.md

76 lines
19 KiB
Markdown
Raw Permalink Blame History

This file contains invisible Unicode characters

This file contains invisible Unicode characters that are indistinguishable to humans but may be processed differently by a computer. If you think that this is intentional, you can safely ignore this warning. Use the Escape button to reveal them.

# എഫെസ്യ ലേഖനത്തിന്‍റെ ആമുഖം
## ഭാഗം-1: പൊതുവായ ആമുഖം
### എഫെസ്യലേഖനത്തിന്‍റെ ഉള്ളടക്കം
1. ക്രിസ്തുവിലുള്ള ആത്മീയ അനുഗ്രഹങ്ങള്‍ക്കായുള്ള പ്രാര്‍ഥനയും വന്ദനവും (1:1- 23)
1. പാപവും രക്ഷയും (2:1-10)
1. ഐക്യതയും സമാധാനവും (2:11-22)
1. നിങ്ങളില്‍ ക്രിസ്തുവിന്‍റെ മര്‍മം വെളിപ്പെടുത്തിയിരിക്കുന്നു (3:1-13)
1. അവരെ ശക്തിപ്പെടുത്തുന്ന അവന്‍റെ മഹിമാ ധനത്തിനായിട്ടുള്ള പ്രാര്‍ഥന (3:14-21)
1. ആത്മാവിന്‍റെ ഐക്യതയും ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ വളര്‍ച്ചയും. (4:1-16)
1. പുതിയ ജീവിതം (4:17-32)
1. ദൈവത്തിന്‍റെ അനുകാരികള്‍ (5 :1 -21)
1. ഭാര്യമാരും ഭര്‍ത്താക്കന്മാരും; മക്കളും മാതാപിതാക്കളും;അടിമകളും യജമാനന്മാരും (5:22-6:9)
1. ദൈവത്തിന്‍റെ ആയുധ വര്‍ഗം (6:10-20)
1. അവസാന വന്ദനം (6:21 -24)
### എഫെസ്യ ലേഖനം ആര് എഴുതി?
എഫെസ്യ ലേഖനം പൗലൊസ് എഴുതി. പൗലൊസ് തര്‍സോസ് എന്ന പട്ടണത്തില്‍ നിന്നുള്ളവന്‍ ആയിരുന്നു. അവന്‍റെ പൂര്‍വകാല ജീവിതത്തില്‍ ശൌല്‍ എന്നറിയപ്പെട്ടിരുന്നു. ക്രിസ്ത്യാനി ആകുന്നതിനു മുന്‍പ് പൗലൊസ് ഒരു പരീശനായിരുന്നു. അവന്‍ ക്രിസ്ത്യാനികളെ പീഡിപ്പിച്ചിരുന്നു. അവന്‍ ക്രിസ്ത്യാനി ആയതിനുശേഷം റോമാ സാമ്രാജ്യത്തില്‍ ഉടനീളം പല പ്രാവശ്യം യാത്ര ചെയ്യുകയും യേശുവിനെക്കുറിച്ച് ജനങ്ങളോട് പറയുകയും ചെയ്തു.
അപ്പൊസ്തലനായ പൗലൊസിന്‍റെ ഒരു യാത്രയില്‍ എഫെസോസിലുള്ള സഭ ആരംഭിക്കുന്നതിനു സഹായിച്ചു. എഫെസോസില്‍ ഒന്നര വര്‍ഷം താമസിക്കുകയും അവിടെയുള്ള വിശ്വാസികളെ സഹായിക്കുകയും ചെയ്തു. പൗലൊസ് റോമിലെ ജയിലില്‍ ആയിരുന്നപ്പോള്‍ ഈ ലേഖനം എഴുതി എന്നു കരുതാം.
### എഫെസ്യ ലേഖനം എന്തിനെക്കുറിച്ച് പറയുന്നു?
പൗലൊസ് എഫെസോസിലുള്ള വിശ്വാസികള്‍ക്ക് ലേഖനം എഴുതിക്കൊണ്ട് ക്രിസ്തുയേശുവില്‍ അവരോടുള്ള ദൈവ സ്നേഹത്തെക്കുറിച്ച് വിവരിച്ചിരിക്കുന്നു. ക്രിസ്തുവുമായി അവരിപ്പോള്‍ ഐക്യപ്പെട്ടിരിക്കുന്നതിനാല്‍ ദൈവം അവര്‍ക്ക് നല്‍കിയിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച് വിവരിച്ചിരിക്കുന്നു. യഹൂദനൊ, ജാതിയൊ ആരായിരുന്നാല്‍ തന്നെയും എല്ലാ വിശ്വാസികളും അന്യോന്യം ഐക്യപ്പെട്ടിരിക്കുന്നു എന്ന് അവന്‍ വിവരിച്ചിരിക്കുന്നു. ദൈവത്തിനു പ്രസാദകരമായി ജീവിക്കേണ്ട വഴികളെ ക്കുറിച്ച് അവരെ ഉത്സാഹിപ്പിക്കുന്നു.
### ഈ പുസ്തകത്തിന്‍റെ തലക്കെട്ട്‌ എങ്ങനെ തര്‍ജ്ജമ ചെയ്യണം?
Tതര്ജ്ജമക്കാര്ക്ക് ഈ പുസ്തകത്തെ
അതിന്‍റെപരമ്പരാഗത തലക്കെട്ട്‌ “എഫെസ്യര്‍” എന്നു വിളിക്കാം. അല്ലാത്തപക്ഷം “എഫെസോസില്‍ ഉള്ള സഭക്കുള്ള പൗലൊസിന്‍റെ ലേഖനം” എന്നോ “എഫെസോസില്‍ ഉള്ള ക്രിസ്ത്യാനികള്‍ക്കുള്ള ലേഖനം” എന്നോ ഉള്ള വ്യക്തമായ തലക്കെട്ട്‌ തിരഞ്ഞെടുക്കണം. (കാണുക: [[rc://*/ta/man/translate/translate-names]])
## ഭാഗം-2: ഏറ്റവും പ്രധാനപ്പെട്ട മതപരവും സാംസ്കാരികവുമായ പൊതു ധാരണ
### എഫെസ്യര്‍ക്കുള്ള ലേഖനത്തിലെ “മറഞ്ഞിരിക്കുന്ന സത്യം” എന്തായിരുന്നു?
T “മറഞ്ഞിരിക്കുന്ന സത്യം” അഥവാ “മറഞ്ഞിരിക്കുന്നത്” എന്നതിന് ULT തര്‍ജ്ജമയില്‍ 6 പ്രാവശ്യം കൊടുത്തിരിക്കുന്നു. ഇതുമൂലം പൗലൊസ് അര്‍ത്ഥമാക്കുന്നത്‌ മനുഷ്യന്‍ സ്വന്തം നിലയില്‍ അറിയുവാന്‍ സാധിക്കാത്ത ചിലത് മനുഷ്യരോട് ദൈവത്തിനു വെളിപ്പെടുത്തുവാന്‍ ഉണ്ട് എന്നാണ്. മനുഷ്യരെ ഏതു വിധത്തില്‍ രക്ഷിക്കുവാന്‍ ദൈവം പദ്ധതി ഇട്ടിരിക്കുന്നു എന്നതിനെ സംബന്ധിച്ചുള്ള ചിലത്എപ്പോഴുംപരാമര്‍ശിക്കുന്നു. ചിലപ്പോഴൊക്കെ ദൈവവും മനുഷ്യകുലവും തമ്മില്‍ സമാധാനം ഉണ്ടാക്കുന്നതിനുള്ള ദൈവിക പദ്ധതിയെക്കുറിച്ചുള്ളതാണ്. ചിലപ്പോഴൊക്കെ ക്രിസ്തു മുഖാന്തിരം യഹൂദനെയും ജാതിയെയും ഐക്യപ്പെടുത്തുന്നതിനുള്ള ദൈവിക പദ്ധതിയെക്കുറിച്ചുള്ളതാണ്. ജാതികള്‍ക്ക് ഇപ്പോള്‍ യഹൂദന്‍മാര്‍ക്ക് തുല്യമായി ക്രിസ്തുവിന്‍റെ വാഗ്ദാനങ്ങളില്‍ നിന്ന് ഒരേപോലെ പ്രയോജനം നേടാന്‍ കഴിയും.
### രക്ഷയെക്കുറിച്ചും നീതിയുള്ള ജീവിതത്തെക്കുറിച്ചും പൗലൊസ്‌ എന്തു പറയുന്നു?
ഈ ലേഖനത്തിലും മറ്റുപല ലേഖനങ്ങളിലും രക്ഷയെക്കുറിച്ചും നീതിയോടുള്ള ജീവിതത്തെക്കുറിച്ചും പൗലൊസ്‌ വളരെയധികം പറഞ്ഞിരിക്കുന്നു. ദൈവം വളരെ ദയാലുആണെന്നും ക്രിസ്താനികള്‍യേശുവില്‍വിശ്വസിക്കുന്നതിനാല്‍ അവരെ രക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അവര്‍ ക്രിസ്ത്യാനികള്‍ ആയി തീര്‍ന്നതിനാല്‍ അവര്‍ക്ക് ക്രിസ്തുവില്‍ വിശ്വാസം ഉണ്ട് എന്നു കാണിക്കേണ്ടതിന് അവര്‍ നീതിയില്‍ ജീവിക്കേണം.(കാണുക: [[rc://*/tw/dict/bible/kt/righteous]])
## ഭാഗം 3: പ്രധാനപ്പെട്ട വിവര്‍ത്തന പ്രശ്നങ്ങള്‍
### ഈ പുസ്തകത്തിലെ ‘നിങ്ങള്‍’
എന്ന ഏ കവചനവും ബഹുവചനവും. അതില്‍ “ഞാന്‍” എന്നത് പൗലൊസിനെ സംബന്ധിക്കുന്നതാണ്”. “നിങ്ങള്‍” എന്നത് എപ്പോഴും ബഹുവചനവും അത് ഈ ലേഖനം വായിക്കുന്ന വിശ്വാസികളെ സംബന്ധിച്ചുള്ളതുമാണ്.
ഇതു സംബന്ധിച്ചുള്ള മൂന്നു വ്യത്യാസങ്ങള്‍ - 5:14 ; 6:2; 6:3. (കാണുക: [[rc://*/ta/man/translate/figs-you]])
### പുതു മനുഷ്യന്‍” അഥവാ പുതുക്കപ്പെട്ടത്‌ എന്നതിനെ സംബന്ധിച്ചു പൗലൊസ് എന്ത് അര്‍ത്ഥമാക്കുന്നു?
“പുതുവ്യക്തി” അഥവാ “പുതു മനുഷ്യന്‍” എന്നിവയെ കുറിച്ച്പൗലൊസ് സംസാരിച്ചപ്പോള്‍ പരിശുദ്ധാത്മാവില്‍ നിന്നും ഒരു വിശ്വാസി പ്രാപിക്കുന്ന പുതിയ സ്വഭാവം എന്നാണ് അര്‍ത്ഥമാക്കിയത് . ഈ പുതു സ്വഭാവം ദൈവ സ്വരൂപത്തില്‍ സൃഷ്ടിക്കപ്പെട്ടതാണ്. (കാണുക: 4:24)
“പുതിയ മനുഷ്യന്‍” എന്ന പ്രയോഗം യഹൂദന്‍റെയും ജാതികളുടെയും ഇടയില്‍ സമാധാനത്തിനു ദൈവം കാരണമാകുന്നതാണ്. അവനോടു ബന്ധപ്പെട്ട ഒരു ജനമായി ദൈവം അവരെ ഒരുമിച്ചു കൂട്ടി. (കാണുക: 2:15).
### ULT തര്‍ജ്ജമയില്‍ “വിശുദ്ധം”, “വിശുദ്ധീകരിക്ക” എന്നീ ആശയങ്ങള്‍ എഫെസ്യ ലേഖനത്തില്‍ എങ്ങനെ പ്രതിനിധീകരിക്കുന്നു?
വ്യത്യസ്തങ്ങളായ ആശയങ്ങളെ ചൂണ്ടിക്കാണിക്കുന്നതിനു ദൈവ വചനത്തില്‍ ഈവിധ വാക്കുകള്‍ ഉപയോഗിക്കുന്നു. ഈ കാരണങ്ങളാല്‍ അവരുടെ തര്‍ജ്ജമകളില്‍ ഇവയെ പ്രതിനിധീകരിക്കുവാന്‍ തര്‍ജ്ജമക്കാര്‍ സാധാരണയായി ബുദ്ധിമുട്ടാറുണ്ട് .ഇംഗ്ലീഷില്‍ തര്‍ജ്ജമ ചെയ്യുവാന്‍ ULT താഴെപ്പറയുന്ന തത്വങ്ങള്‍ ഉപയോഗിച്ചു വരുന്നു.
* ഒരു ഖണ്ഡികയിലെ അര്‍ഥം ചിലപ്പോഴൊക്കെ ധാര്‍മിക വിശുദ്ധിയെ പ്രതിപാദിക്കുന്നതാണ്. വിശേഷാല്‍ പ്രധാനമായുംസുവിശേഷം മനസ്സിലാക്കുന്നതിനു വേണ്ടി “വിശുദ്ധി” എന്ന പദത്തിന്‍റെ ഉപയോഗം യേശുക്രിസ്തുവുമായി ക്രിസ്ത്യാനികള്‍ എകീഭവിച്ചതിനാല്‍ അവര്‍പാപമില്ലാത്ത അവസ്ഥയിലാണ് എന്ന ദൈവീക കാഴ്ചപ്പാട് പ്രകടിപ്പിക്കുന്നതിനാണ്. ദൈവം പൂര്‍ണത ഉള്ളവനും കുറ്റമില്ലാത്തവനും ആകുന്നു എന്നുള്ള ആശയം വ്യക്തമാക്കുന്നതിന് “വിശുദ്ധി” യുടെ മറ്റൊരു ഉപയോഗം. മൂന്നാമത്തെ ഉപയോഗം ക്രിസ്ത്യാനികള്‍ ജീവിതത്തില്‍ ദോഷമില്ലാത്ത,കുറ്റമില്ലാത്ത സ്വഭാവത്തില്‍ ആയിരിക്കേണ്ടവരുമാണ്. ഈക്കാര്യങ്ങളില്‍ ULT “വിശുദ്ധി”, “വിശുദ്ധനായ ദൈവം”, “വിശുദ്ധനായവന്‍”, “വിശുദ്ധ ജനം” എന്നീ വാക്കുകള്‍ ഉപയോഗിക്കുന്നു. (കാണുക:1:1,4 )
* ചിലപ്പോഴൊക്കെ ഒരു ഖണ്ഡികയിലെ അര്‍ഥം സൂചിപ്പിക്കുന്നത് ക്രിസ്ത്യാനികളെ സംബന്ധിച്ച് അവര്‍ ഏതെങ്കിലും ഭാഗം പൂര്‍ത്തീകരിക്കേണ്ടാത്ത വിഷയത്തെ സംബന്ധിച്ചിട്ടുള്ളതാണ്. ഈ വിഷയങ്ങളില്‍ “വിശ്വാസി” അഥവാ “വിശ്വാസികള്‍” എന്നീ പദങ്ങള്‍ ULT ഉപയോഗിക്കുന്നു.
* ദൈവത്തിനു വേണ്ടി മാത്രം വേര്‍തിരിക്കപ്പെട്ടവര്‍, വേര്‍തിരിക്കപ്പെട്ട വസ്തുക്കളെ സംബന്ധിച്ചുള്ള ആശയം ഒരു ഖണ്ഡികയുടെ അര്‍ഥം എന്ന നിലയില്‍ കാണുന്നു. ഈ വിഷയത്തില്‍ “വേര്‍തിരിക്കപ്പെട്ടത്‌”, “സമര്‍പ്പിക്കപ്പെട്ടത്” അഥവാ “സംരക്ഷിക്കപ്പെട്ടത്‌” എന്നീ പദങ്ങള്‍ ULT ഉപയോഗിക്കുന്നു. (കാണുക:3:5)
“ക്രിസ്തുവില്‍”, “കര്‍ത്താവില്‍” എന്നീ പദങ്ങള്‍ കൊണ്ട് പൗലൊസ് വ്യക്തമാക്കുന്ന അര്‍ഥം എന്താണ്?
ഈ വിധ വ്യക്തമാക്കലുകള്‍ 1:1, 3, 4, 6, 7, 9, 10, 11, 12, 13, 15, 20; 2:6, 7, 10, 13, 15, 16, 18, 21, 22; 3:5, 6, 9, 11, 12, 21; 4:1, 17, 21, 32; 5:8, 18, 19; 6:1, 10,18, 21 എന്നീ വചനങ്ങളില്‍ കാണുന്നു. ക്രിസ്തുവുമായുള്ള വിശ്വാസികളുടെ ഏറ്റവും അടുത്ത കൂടിച്ചേരല്‍ എന്ന ആശയത്തെ പൗലൊസ് വ്യക്തമാക്കുകയാണ്. ഈ വിധത്തിലുള്ള വ്യക്തമാക്കലുകളുടെ വിശദീ കരണത്തിനായി റോമര്‍ക്ക് എഴുതിയ ലേഖനത്തിന്‍റെ മുഖവുര ദയവായി കാണുക.
### എഫെസ്യ ലേഖനത്തിലെ പ്രമുഖ വിഷയങ്ങള്‍ എന്തൊക്കെയാണ്?
* “എഫെസ്യരില്‍” (1:1). ചില പഴയ കൈയ്യെഴുത്തുകളില്‍ ഈ പ്രയോഗം ഉള്‍പ്പെടുത്തിയിട്ടില്ല, എന്നാല്‍ യഥാര്‍ത്ഥ ലിഖിതത്തില്‍ ഇതു കാണുവാന്‍ സാധ്യതയുണ്ട്. ULT, UST മുതലായവയിലും മറ്റു പല ആധുനിക വിവര്‍ത്തനങ്ങളിലും ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നു.
*”എന്തുകൊണ്ടെന്നാല്‍ നാം അവന്‍റെ ശരിരത്തിലെ അവയവങ്ങള്‍ ആകുന്നു”(5:30). ULT, UST എന്നിവ ഉള്‍പ്പെടുന്ന ആധുനിക വിവര്‍ത്തനങ്ങളില്‍ എങ്ങനെ വായിക്കുന്നു, “നാം അവന്‍റെ ശരീരത്തിന്‍റെ അവയവങ്ങളും അവന്‍റെ അസ്ഥികളും ആകുന്നു” “വിവര്‍ത്തകര്‍ തങ്ങളുടെ പ്രദേശത്തെ പുനര്‍വായനക്ക് മറ്റുള്ളപതിപ്പുകള്‍ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചേക്കാം”. വിവര്‍ത്തകര്‍ പുനര്‍വായനക്ക് തിരഞ്ഞെടുക്കുകയാണെങ്കില്‍ അവര്‍ അധികപദങ്ങള്‍ ചതുരാകൃതിയിലുള്ള ബ്രാക്കറ്റില്‍ ഇടണം([])അവ യഥാര്‍ത്ഥ പ്രതികളില്‍ ഉള്ളതല്ല എന്ന് സൂചിപ്പിക്കുന്നതിന്.
(കാണുക:[[rc://*/ta/man/translate/translate-textvariants]])