ml_tn/eph/02/intro.md

6.6 KiB

എഫെസ്യര്‍ 02 പൊതുവായ കുറിപ്പുകള്‍

ഘടനയും രൂപകല്പനയും

ഈ അദ്ധ്യായം ക്രിസ്തുവില്‍ വിശ്വസിക്കുന്നതിനു മുന്‍പ് ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തെ കേന്ദ്രീകരിച്ചുള്ളതാണ്. പൗലൊസ് ഈ അറിവ് ഉപയോഗിച്ചിരിക്കുന്നത് ഒരു ക്രിസ്ത്യാനിയുടെ ക്രിസ്തുവിലുള്ള പുതിയ വ്യക്തിത്വം അവന്‍റെ പഴയ ജീവിത വഴിയില്‍നിന്ന് എത്രമാത്രം വ്യത്യസ്തപ്പെട്ടിരിക്കുന്നു എന്നു വിശദീകരിക്കുവാനാണ്. (കാണുക: rc://*/tw/dict/bible/kt/faith)

ഈ അദ്ധ്യായത്തിലെ വിശേഷപ്പെട്ട പൊതു ധാരണകള്‍:-

ഒരു ശരീരം

പൗലൊസ് ഈ അധ്യായത്തില്‍ സഭയെക്കുറിച്ച് പഠിപ്പിക്കുന്നു. സഭ രണ്ടു വിവിധ വിഭാഗങ്ങളിലുള്ള (യഹൂദന്മാരും ജാതികളും) ആളുകളില്‍നിന്ന് ഉണ്ടാക്കപ്പെട്ടതാണ്. അവര്‍ ഇപ്പോള്‍ ഒരു സമൂഹം അഥവാ ശരീരം ആയിരിക്കുന്നു. സഭ ക്രിസ്തുവിന്‍റെ ശരീരം എന്ന് അറിയപ്പെടുന്നു. യഹൂദന്മാരും ജാതികളും ക്രിസ്തുവില്‍ ചേര്‍ക്കപ്പെട്ടിരിക്കുന്നു.

ഈ അദ്ധ്യായത്തിലെ പ്രസംഗത്തിലെ പ്രധാനപ്പെട്ട വിഷയങ്ങള്‍

“പാപങ്ങളാലും അതിക്രമങ്ങളാലും മരിച്ചവര്‍”

ക്രിസ്ത്യാനികള്‍ അല്ലാത്തവര്‍ അവരുടെ പാപങ്ങളില്‍ മരിച്ചവര്‍ ആണെന്നു പൗലൊസ് പഠിപ്പിക്കുന്നു. പാപം അവരെ ബന്ധിക്കുകയും അടിമകള്‍ ആക്കുകയും ചെയ്യുന്നു. ഇത് അവരെ ആത്മീകമായി “മരിച്ചവര്‍” ആക്കുന്നു. ദൈവം ക്രിസ്ത്യാനികളെ ക്രിസ്തുവില്‍ ജീവിപ്പിക്കുന്നു എന്നു പൗലൊസ് എഴുതിയിരിക്കുന്നു. (കാണുക: [[rc:///tw/dict/bible/other/death]],[[rc:///tw/dict/bible/kt/sin]] &[[rc:///tw/dict/bible/kt/faith]]&[[rc:///ta/man/translate/figs-metaphor]])

ലോകപരമായ ജീവിതത്തിന്‍റെ വിവരണം ക്രിസ്ത്യാനികള്‍ അല്ലാത്തവരുടെ പ്രവൃത്തി എങ്ങനെ ഉള്ളതാണ് എന്നു വിവരിക്കുന്നതിന് വ്യത്യസ്തങ്ങളായ വഴികള്‍ പൗലൊസ് ഉപയോഗിക്കുന്നു. “അവര്‍ ഈ ലോകത്തിന്‍റെ വഴികള്‍ക്ക് അനുസരണമായി ജീവിച്ചു”. കൂടാതെ “ആകാശ ത്തിന്‍റെ അധിപതിക്ക് അനുസരണമായി ജീവിക്കുന്നു”.

പാപകരമായ സ്വഭാവത്തിന് അനുസരണമായ ദുഷ്ട അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുന്നു. അതു മാത്രവുമല്ല ശരീരത്തിന്‍റെയും മനസ്സിന്‍റെയും അഭിലാഷ ങ്ങളെ നിറവേറ്റുന്നു.

ഈ അദ്ധ്യായത്തിലെ തര്‍ജ്ജമകളുടെ സാധ്യതയുള്ള മറ്റു ബുദ്ധിമുട്ടുകള്‍

“ഇത് ദൈവത്തിന്‍റെ ദാനമാണ്”.

ഇത് എന്നതു രക്ഷിക്കപ്പെടുവാനുള്ളതിനെ സംബന്ധിച്ചുള്ളതാണ് എന്നു ചില വേദ പണ്ഡിതന്മാര്‍ വിശ്വസിക്കുന്നു. ഇത് എന്നത് ദൈവത്തിന്‍റെദാനമായ വിശ്വാസംആണെന്നു മറ്റു വേദപണ്ഡിതന്മാര്‍ വിശ്വസിക്കുന്നു. എന്തുകൊണ്ടെന്നാല്‍ ഗ്രീക്ക് തര്‍ജ്ജമയുടെ കാലങ്ങള്‍ എങ്ങനെ യോജിക്കുന്നു, “ഇത് എന്നതു ദൈവത്തിന്‍റെ കൃപയാല്‍വിശ്വാസം മൂലം രക്ഷിക്കപ്പെടുന്ന എല്ലാ ജീവിതങ്ങളെയും സംബന്ധിച്ചുള്ളതാണ് എന്ന് ഇവിടെ കരുതാം.

ജഡം:-

ഇത് ഒരു കുഴപ്പം പിടിച്ച വിഷയമാണ്. “ജഡം” എന്നത് ഒരു വ്യക്തിയുടെ പാപ സ്വഭാവത്തെ കാണിക്കുന്ന രൂപകമാണ്. “ജഡത്തില്‍ ജാതികള്‍” എന്നത് ദൈവവുമായി ബന്ധപ്പെടാത്ത ജീവിതം ഒരിക്കല്‍ എഫെസോസില്‍ ഉള്ളവര്‍ നയിച്ചിരുന്നു എന്നതിന്‍റെ സൂചനയാണ്. “ജഡം” എന്നത് ഒരു മനുഷ്യന്‍റെ ശരീരത്തിന്‍റെ അവയവത്തെ സൂചിപ്പിച്ചും ഈ വാക്യത്തില്‍ ഉപയോഗിച്ചിരിക്കുന്നു. (കാണുക: rc://*/tw/dict/bible/kt/flesh)