ml_tn/eph/01/intro.md

2.6 KiB

എഫെസ്യര്‍ 01- പൊതുവായ കുറിപ്പുകള്‍

ഘടനയും രൂപകല്പനയും

“ഞാന്‍ പ്രാര്‍ഥിക്കുന്നു”

ഈ അധ്യായത്തിന്‍റെ ഭാഗത്ത് ദൈവത്തിനു മഹത്വം കരേറ്റുന്ന പ്രാര്‍ഥന എന്ന പോലെ പൗലൊസ് രൂപകല്‍പന ചെയ്തിരിക്കുന്നു. എന്നാല്‍ പൗലൊസ് ദൈവത്തോടു സംസാരിക്കുക മാത്രമല്ല ചെയ്യുന്നത്‌ എഫെസോസിലുള്ള സഭയെ അവന്‍ പഠിപ്പിക്കുകയാണ്. അവര്‍ക്കുവേണ്ടി അവന്‍ എങ്ങനെ പ്രാര്‍ത്ഥിക്കുന്നു എന്ന് എഫെസ്യരോട് പറയുകയാണ്.

ഈ അധ്യായത്തിലെ വിശേഷപ്പെട്ട പൊതുവായ ധാരണ;

മുന്‍ നിയമനം

ഈ അധ്യായം മുന്‍ നിയമനത്തെക്കുറിച്ച് പഠിപ്പിക്കുന്നു എന്ന് അധികം വേദ പണ്ഡിതന്മാരും വിശ്വസിക്കുന്നു. മുന്‍ നിയമനം എന്ന വേദപുസ്തക പൊതു ധാരണയുമായി ബന്ധപ്പെട്ടിരിക്കുന്നു. ലോകസ്ഥാപനത്തിനു മുന്‍പ് തന്നെ ദൈവം ചിലരെ നിത്യരക്ഷക്കായി തെരഞ്ഞെടുത്തിരിക്കുന്നു എന്ന സൂചനയിലേക്ക് കുറച്ചു വേദപണ്ഡിതന്മാര്‍ നയിക്കുന്നു. ഈ വിഷയത്തില്‍ വേദപുസ്തകം എന്തു പഠിപ്പിക്കുന്നു എന്നതില്‍ ക്രിസ്ത്യാനികള്‍ക്ക് വ്യത്യസ്തങ്ങളായ കാഴ്ച്ചപ്പാടുകളാണുള്ളത്. ഈ അധ്യായം തര്‍ജ്ജമ ചെയ്യുമ്പോള്‍ വിശേഷ വിധിയായുള്ള ശ്രദ്ധ തര്‍ജ്ജമക്കാര്‍ എടുക്കേണ്ടത് ആവശ്യമാണ്. (കാണുക: rc://*/tw/dict/bible/kt/predestine)